Tuesday, June 26, 2018 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 07.16 AM

സൂക്ഷിക്കുക...!! പ്രമുഖ ബാങ്കുകളുടെ പേരില്‍ ഓണ്‍െലെന്‍ പണം തട്ടിപ്പ് വ്യാപകം ; ദിവസവും കേരളത്തിലേക്ക് ആയിരക്കണക്കിന് ഫോണ്‍വിളികള്‍

uploads/news/2017/07/128340/online.jpg

അടിമാലി: പ്രമുഖ ബാങ്കുകളുടെ പേരില്‍ ഓണ്‍െലെന്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ സജീവം. ഇതിനായി ദിവസവും കേരളത്തിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ഫോണ്‍വിളികള്‍. വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് ഫോണ്‍ വിളികള്‍ ,ഏറെയും എത്തുന്നത്.

തട്ടിപ്പുകാരുടെ വാക്‌സാമര്‍ഥ്യത്തില്‍ വഞ്ചിതരാകുന്നവരില്‍ വിദ്യാസമ്പന്നരും. ബുധനാഴ്ച അടിമാലി സ്വദേശിയെ തേടി ഫോണ്‍ വിളിയെത്തി. എസ്.എന്‍.ഡി.പി. സ്‌കൂളിലെ ജീവനക്കാരനു വന്ന വിളിയില്‍ പേരുചൊല്ലി വിളിച്ചശേഷം പ്രമുഖ ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. എ.ടി.എം. കാര്‍ഡ് പുതുണമെന്നു പറഞ്ഞാരംഭിക്കുന്ന ഫോണ്‍ കോളിലൂടെ കാര്‍ഡിലെ കാലാവധി തീയതി, 16 അക്ക നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെട്ടു.

ഇത്രയും നല്‍കിയാല്‍ ഫോണിലേക്ക് ബാങ്കില്‍ നിന്നും നേരിട്ടു മെസേജ് ലഭിക്കും. അതിലുള്ള ഒ.ടി.പി. നമ്പര്‍ (വണ്‍ െടെം പാസ്‌വേര്‍ഡ്) പറഞ്ഞു തരുന്നതോടെ താങ്കളുടെ കാര്‍ഡ് പുതുക്കുന്ന പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, തട്ടിപ്പിനെ സംബന്ധിച്ച് ബോധവാനായിരുന്ന സ്‌കൂള്‍ ജീവനക്കാരന്‍ കുരുക്കില്‍ വീഴാതെ ടെലിഫോണ്‍ കോള്‍ വന്ന നമ്പര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കി. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. കര്‍ണാടകയില്‍ നിന്നാണ് ഫോണ്‍ വന്നതെന്നതാണ് സൂചന.

ഓണ്‍െലെന്‍ വഴി വന്‍തോതില്‍ പര്‍ച്ചേഴ്‌സ് നടത്തുന്ന സംഘങ്ങളാണ് തട്ടിപ്പുമായി രംഗത്തെത്തുന്നവരില്‍ ഏറെയും. കമ്പ്യൂട്ടറില്‍ ഓണ്‍െലെന്‍ ഓര്‍ഡര്‍ നല്‍കുന്നതിനിടെയാണ് ഇത്തരത്തില്‍ ഫോണ്‍വിളിയുടെ തുടക്കം. പര്‍ച്ചേസ് ചെയ്യുന്നവരോട് ഓണ്‍െലെന്‍ കമ്പനി ആവശ്യപ്പെടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ടെലിഫോണിന്റെ മറുതലയ്ക്കലുള്ള ഇരയില്‍ നിന്നും ശേഖരിച്ച് കമ്പ്യൂട്ടറില്‍ നല്‍കും. തട്ടിപ്പില്‍ അകപ്പെടുന്നവര്‍ക്ക് രജിസ്‌ട്രേര്‍ഡ് ഫോണ്‍ നമ്പരിലേക്കു വരുന്ന ഒ.ടി.പി. സംഘത്തിന് നല്‍കുന്നതോടെ ഓണ്‍െലെന്‍ പര്‍ച്ചേസ് വിജയകരമാകും. അപ്പോള്‍ തന്നെ തട്ടിപ്പിനിരയാകുന്നവരുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി മെസേജ് എത്തുമ്പോഴാണ് താനും വലയില്‍ അകപ്പെട്ട വിവരം ഇര അറിയുന്നത്.

പലരും നാണക്കേട് ഓര്‍ത്ത് സംഭവം പുറത്ത് അറിയിക്കാറില്ല. എന്നാല്‍ നിരവധി ആളുകളാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട് ബാങ്കുകളില്‍ എത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എല്ലാ ബാങ്കുകളുടെയും കേന്ദ്ര ഓഫീസുകളില്‍ നിന്നും രേഖാമൂലം തട്ടിപ്പു സംബന്ധിച്ച് അതാത് ശാഖാ മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. പാസ്‌വേര്‍ഡുകള്‍ അടക്കമുള്ള ഒരു രഹസ്യ രേഖകളും ആരെയും ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയില്ലെന്നും ഇതു സംബന്ധിച്ച് ഇടപാടുകാരെ കഴിയുന്നത്ര ബോധവല്‍ക്കരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വിദേശങ്ങളില്‍ നിന്നും കേരളത്തിലേക്ക് തട്ടിപ്പിനായി വരുന്നത് ഏറെയും ഇന്റര്‍നെറ്റ് കോളുകളാണ്.

ഉറവിടം കണ്ടെത്താതിരിക്കുന്നതിനാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോഗോ സഹിതം ചേര്‍ത്ത് വിദേശ ലോട്ടറി അടിച്ചതായി ഇമെയിലും എസ്.എം.എസുകളും വഴി അയച്ച് വിവരങ്ങള്‍ ശേഖരിച്ച് നിരവധി തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടാതെ ഓണ്‍െലെന്‍ പര്‍ച്ചേസിന്റെ പേരിലും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന പണം വാങ്ങിയ ശേഷം ഉല്‍പന്നങ്ങള്‍ നല്‍കാതെ കബളിപ്പിക്കുന്നത് അടക്കം തട്ടിപ്പു സംഘങ്ങള്‍ ദിവസം തോറും വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംശയം തോന്നുന്ന നമ്പരുകള്‍ അപ്പപ്പോള്‍ തന്നെ അതാത് പോലീസ് സ്‌റ്റേഷനുകള്‍ വഴി െസെബര്‍ സെല്ലുകള്‍ക്ക് െകെമാറണമെന്നും അധികൃതര്‍ പറഞ്ഞു. െസെബര്‍ കുറ്റകൃത്യങ്ങള്‍ക്ക് സംസ്ഥാനത്ത് നേരിട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തിരുവനന്തപുരം പട്ടത്ത് െഹെടെക് െസെബര്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 0471 2322090, 9497990188.

Ads by Google
Monday 17 Jul 2017 07.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW