Monday, November 19, 2018 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

പ്രളയമൊഴിഞ്ഞ പറുദീസയിലേക്ക്‌ പക്ഷികളെത്തി തുടങ്ങി

uploads/news/2018/09/248091/4.jpg

കുട്ടമ്പുഴ:വിദേശ പക്ഷികളുടേയും വിദേശ വിനോദ സഞ്ചാരികളുടേയും ഇഷ്‌ട താവളമായ തട്ടേക്കാട്‌ പക്ഷിസങ്കേതം പ്രളയ ശേഷം സജീവമാകുകയാണ്‌.
പെരിയാര്‍ കരകവിഞ്ഞ്‌ സങ്കേതത്തില്‍ കയറിയതോടെ ലക്ഷങ്ങളുടെ നഷ്‌ടങ്ങളാണ്‌ പക്ഷികേന്ദ്രത്തിലുണ്ടായത്‌.
താവളമില്ലാതെയും ഭയന്നും നാടുവിട്ട സ്വദേശിയരും വിദേശിയരുമായ പക്ഷികള്‍ തട്ടേക്കാട്ടേക്ക്‌ ചിറകടിച്ചു തുടങ്ങി. പഴയ സൗഹൃദങ്ങളുടെ കൂടാരങ്ങളൊരുക്കുന്ന തിരക്കിലാണ്‌ അവര്‍.
നിത്യേനെ നൂറുകണക്കിന്‌ സഞ്ചാരകരെത്തി മടങ്ങിയിരുന്ന തട്ടേക്കാട്‌ പ്രളയം തീര്‍ത്ത നഖപ്പാടുകളില്‍ നിന്നും കരകയറാനുള്ള തീവ്ര ശ്രമത്തിലാണ്‌ ബന്ധപ്പെട്ടവര്‍. ആനകളെ അടുത്തു കാണാനാകുന്ന വാച്ച്‌ ടവറും, ട്രീഹട്ടുമൊക്കെ മണ്ണും ചെളിയും കയറി ഉപയോഗശൂന്യമായിരുന്നു.
സങ്കേതം ജീവനക്കാരും ഇ.ഡി.സി. പ്രവത്തകരും സന്നദ്ധ പ്രവത്തകരും ഉള്‍പ്പെടുന്ന സംഘം അസി. വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ മണി സുദര്‍ശന്റെ നേതൃത്വത്തിലാണ്‌ ശുചീകരണ പ്രവത്തനങ്ങള്‍ നടത്തുന്നത്‌.
അതിജീവനത്തിന്റെ പറുദീസയിലിപ്പോള്‍ ചിലച്ചും ചിറകടിച്ചും പഴയ കാലത്തിന്റെ സമൃദ്ധിയൊരുക്കുകയാണ്‌ പക്ഷികളും, മൃഗങ്ങളും. ഒപ്പം പുതിയ മുഖം തേടുന്ന താഴ്‌വരയിലേക്ക്‌ സഞ്ചാരികളുടെ വരവുമായി.

Ads by Google
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW