Wednesday, June 20, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jun 2017 01.51 AM

ഖത്തര്‍: പ്രതിസന്ധിക്കു പിന്നില്‍ അമേരിക്ക? ലക്ഷ്യം ഹമാസ്‌, മുസ്ലിം ബ്രദര്‍ഹുഡ്‌

uploads/news/2017/06/115310/qutar-crisis.jpg

ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിനെതിരായ പുതിയനീക്കത്തിനുപിന്നിലെ സമ്മര്‍ദശക്‌തി അമേരിക്കയെന്നു സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാണെങ്കിലും അടുത്തിടെ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ്‌ അല്‍താനി നടത്തിയ വിവാദപ്രസ്‌താവനയാണ്‌ അമേരിക്കയെ ചൊടിപ്പിച്ചതെന്നാണു സൂചന.
അമേരിക്ക ഭീകരപ്രസ്‌ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ സംഘടനകള്‍ക്കുള്ള സഹായവും ഇപ്പോഴത്തെ നോട്ടപ്പുള്ളി ഇറാനുള്ള പിന്തുണയുമാണു ഖത്തറിനെ അമേരിക്കയുടെ കണ്ണിലെ കരടാക്കിയത്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഗള്‍ഫ്‌ സന്ദര്‍ശനത്തിനു പിന്നാലെയാണു ഖത്തറിനെതിരായ ഗള്‍ഫ്‌രാജ്യങ്ങളുടെ നീക്കമെന്നതും ശ്രദ്ധേയമാണ്‌.
കഴിഞ്ഞ മേയിലാണ്‌ ഇറാനും ഹമാസ്‌, മുസ്ലിം ബ്രദര്‍ഹുഡ്‌ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കുമുള്ള പിന്തുണ ആവര്‍ത്തിച്ച്‌ അമീറിന്റെ പ്രസ്‌താവന പുറത്തുവന്നത്‌. കൂടാതെ ഇസ്രയേലുമായി നല്ല ബന്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, ഖത്തറിനെതിരായ ഗൂഢാലോചന കണ്ടെത്തിയെന്നും അതിനാല്‍ സൗദി, ബഹ്‌ൈറന്‍, ഈജിപ്‌ത്‌, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്ന്‌ നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കുമെന്നു ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിതന്നെ റിപ്പോര്‍ട്ട്‌ ചെയ്‌തു. തുടര്‍ന്ന്‌ നിഷേധക്കുറിപ്പുമായി ഖത്തര്‍ രംഗത്തെത്തിയെങ്കിലും ഈ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നെന്നാണു പുറത്തുവരുന്ന വിവരം.
ഹമാസിനുള്ള പിന്തുണ ആവര്‍ത്തിച്ചതിനുപിന്നാലെ അവരുടെ നയപരിപാടികളില്‍ മാറ്റംവരുത്താനുള്ള ഇടപെടലുകളും ഖത്തര്‍ നടത്തി. ഹമാസിന്റെ മുഖംമിനുക്കാനും തീവ്രവാദപ്രതിഛായ മാറ്റാനുമുള്ള പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും ഖത്തറാണെന്നത്‌ അമേരിക്കയെ ചൊടിപ്പിച്ചു. ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള അല്‍-ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളുടെ തീവ്രതകൂട്ടി. യാഥാസ്‌ഥിതിക ഗള്‍ഫ്‌ രാജ്യങ്ങളെ മുള്‍മുനയില്‍നിര്‍ത്തിയ മുല്ലപ്പൂ വിപ്ലവത്തിന്റെ കനലൂതിക്കത്തിക്കുന്നതില്‍ അല്‍-ജസീറ മോശമല്ലാത്ത പങ്കുവഹിച്ചതായാണു വിലയിരുത്തല്‍. ഖത്തറിനെ സമ്മര്‍ദത്തിലാക്കാന്‍ 2014-ല്‍ ഇതേരാജ്യങ്ങള്‍ ദോഹയില്‍നിന്ന്‌ തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഇതേകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍വലിച്ചിരുന്നു. ഒന്‍പതുമാസത്തിനുശേഷം ആ പ്രശ്‌നം പരിഹരിച്ചെങ്കിലും അതിലേക്കു നയിച്ച കാരണങ്ങള്‍ക്കു പരിഹാരമുണ്ടായില്ല. മുമ്പ്‌ 2002-ലും 2008-ലും ദോഹയില്‍നിന്ന്‌ സൗദി തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. എന്നാല്‍, അപ്പോഴൊക്കെ സമ്മര്‍ദനീക്കം പാളുകയായിരുന്നു.
ഇക്കുറി കൃത്യമായ കണക്കുകൂട്ടലോടെയാണ്‌ സൗദിയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നടപടി. ഭീകരസംഘടനകള്‍ക്കുള്ള സഹായം തടയുന്നതിനൊപ്പം ദോഹയില്‍ സുരക്ഷിതരായി കഴിയുന്ന ഹമാസിന്റെ നേതാക്കളെ ഖത്തറിനു പുറത്താക്കുകയെന്ന ലക്ഷ്യവും പുതിയ നീക്കത്തിനുപിന്നിലുണ്ട്‌.

പുരോഗതിയില്‍ മുന്നിലുള്ള ചെറുരാജ്യം

വിസ്‌തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്‌ട്രങ്ങളുടെ പട്ടികയിലാണ്‌ ഖത്തറിന്റെ സ്‌ഥാനം. എന്നാല്‍ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ മുന്നിലും.
ബി.സി. ആറാം നൂറ്റാണ്ടില്‍ത്തന്നെ ഖത്തറില്‍ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അല്‍ ഖോറില്‍ നടത്തിയ ഖനനത്തില്‍ ഇക്കാലയളവിലെ മണ്‍പാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.
1971 സെപ്‌റ്റംബര്‍ മൂന്നിനാണു ബ്രിട്ടനില്‍നിന്നു ഖത്തര്‍ സ്വാതന്ത്ര്യം നേടുന്നത്‌. ഇന്ത്യക്കുപിന്നാലെ തങ്ങളുടെ കോളനികള്‍ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടന്‍, പെട്രോളും പ്രകൃതി വിഭവങ്ങളാലും സമ്പന്നമായ ഖത്തറിനെ സ്വതന്ത്രമാക്കാന്‍ മടിച്ചു.
ഖത്തര്‍ ഭരണഘടനയുടെ അടിസ്‌ഥാനം ഖുര്‍ആനും നബിചര്യയുമാണ്‌. അമീര്‍ ആണ്‌ രാഷ്‌ട്രത്തലവനും ഭരണത്തലവനും. അദ്ദേഹത്തെ സഹായിക്കാന്‍ മന്ത്രി സഭയും പാര്‍ലമെന്റും (മജ്‌ലിസ്‌ ശൂറ) ഉണ്ട്‌.
ഇവ രണ്ടിലെയും അംഗങ്ങളെ അമീര്‍ തന്നെ നാമനിര്‍ദേശം ചെയ്യുന്നു. അല്‍താനി കുടുംബമാണ്‌ പരമ്പരാഗതമായി ഭരണം കൈയാളുന്നത്‌. ഷെയ്‌ഖ്‌ തമീം ബിന്‍ ഹമദ്‌ ബിന്‍ ഖലീഫ അല്‍ താനി ആണ്‌ ഇപ്പോഴത്തെ അമീര്‍.

Ads by Google
Tuesday 06 Jun 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW