സ്ത്രീ സൗന്ദര്യത്തിന് അലങ്കാരം ഭംഗിയുളള കൈകളും വിരലുകളുമാണ്. ദിവസവും കുളിക്കുന്നതിനു മുന്‍പ് ബേബി ഓയില്‍ കൈയിലും വിരലുകളിലും പുരട്ടി മൃദുവായി തടവുക.
അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ ജോലി കഴിഞ്ഞശേഷം നാരങ്ങാകൊണ്ട് കൈപ്പത്തിയില്‍ ഉരസിയാല്‍ കൈയിലെ കറമാറ്റാന്‍ സാധിക്കും. കൂടാതെ കൈ മൃദുവാകുകയും ഭംഗി കൂടുകയും ചെയ്യും.
ഗ്ലിസറിന്‍, പനിനീര്, നാരങ്ങാനീര് എന്നിവ തുല്യമായി ചേര്‍ത്ത മിശ്രിതം കൈയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെളളത്തില്‍ കഴുകിയാല്‍ കൈ സുന്ദരമാകും. ബദാം പുരട്ടിയാല്‍ വരള്‍ച്ചമാറി മൃദുവാകും.
കൈ സംരക്ഷിക്കുന്നതിനോടൊപ്പം നഖത്തിനും ശ്രദ്ധ കൊടുക്കണം. നഖം ഭംഗിയായി വളരാന്‍ ലേപനത്തെക്കാള് ഗുണം ചെയ്യുന്നത് പോഷകമൂല്യമുളള ഭക്ഷണം കഴിക്കുന്നതാണ്.
പാല്, മുട്ട, തക്കാളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസവും മൂന്നോ നാലോ ബദാം കഴിക്കുക. രണ്ടാഴ്ച കൊണ്ട് ഫലമുണ്ടാകും.