Saturday, July 22, 2017 Last Updated 14 Min 29 Sec ago English Edition
Todays E paper
Wednesday 12 Jul 2017 04.44 PM

വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പൊടികൈകള്‍

uploads/news/2017/07/126948/kicthntips120717.jpg

ജോലിയൊഴിയാത്ത സ്ഥലമാണ് അടുക്കള. ജോലി എളുപ്പമാക്കാനും രുചിയേറിയ ഭക്ഷണത്തിനും ശുചിത്വത്തിനും ഓരോ വീട്ടമ്മമാരും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍...

** ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര്‍ക്കുക. ഗ്രേവിക്ക് നല്ല നിറവും ഫ്ളേവറും ലഭിക്കും.

** കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്യരുത്. കൂണ്‍ കറുത്ത് പോകും.

** പാചകം ചെയ്യുമ്പോള്‍ വെള്ളം തിളയ്ക്കുന്നതിന് മുന്‍പ് ഉപ്പ് ചേര്‍ക്കരുത്. ഉപ്പ് ചേര്‍ത്താല്‍ വെള്ളം തിളയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും.

** ബദാം ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് ഇട്ട് വച്ചാല്‍ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാന്‍ സഹായിക്കും.

** കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപ്പൊടിയും ചേര്‍ത്തിളക്കുക.

** പച്ചക്കറികള്‍ 1015 മിനുട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും.

** പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിച്ചുവച്ചാല്‍ പോഷകമൂല്യം നഷ്ടമാകും.

** പച്ചക്കറികള്‍ അധികം വേവിക്കരുത്. ചെറിയ തീയില്‍ വേവിക്കുന്നതാണ് ഉത്തമം.

** പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല.

** പാചകം ചെയ്യുമ്പോള്‍ ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന വെള്ളം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.

** വേഗം ചീത്തയാകുന്ന പച്ചക്കറികള്‍ പഴങ്ങള്‍ തുടങ്ങിയവ, ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം.

** ചീര, കാരറ്റ് , മുരിങ്ങ തുടങ്ങിയവയുടെ ഇലകളില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷകമൂല്യം നഷ്ടപ്പെടും.

** അരി കൂടുതല്‍ തവണ കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍
ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

** മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

** ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും ചൂടാക്കി കഴിക്കു
ന്നത് ഒഴിവാക്കണം.

** കറിയില്‍ മഞ്ഞളിന്റെ അളവു കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി കറിയിലിടുക. അധികമുള്ള മഞ്ഞള്‍ ഈ കിഴി വലിച്ചെടുത്തുകൊ
ള്ളും.

** കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ ചെറിയ കഷ്ണം റൊട്ടി പൊടിച്ചു ചേര്‍ക്കുക. കുറച്ചു ചെറുനാരങ്ങാ നീര് ചേര്‍ത്ത് പാകം ചെയ്താലും
ദുര്‍ഗന്ധമുണ്ടാകില്ല.

** കാച്ചിയ പാല്‍ കേടാകാതെ സൂക്ഷിക്കാന്‍ പാല്‍ കാച്ചിയ ഉടനെ രണ്ടു മൂന്നു നെല്‍മണികള്‍ ഇട്ടുവയ്ക്കുക. ഒരു ദിവസം മുഴുവന്‍ കേടാകാതിരിക്കും .

** കാരറ്റും, ബീറ്റ്‌റൂട്ട്് എന്നിവ വാടിപോയെങ്കില്‍ അല്പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വച്ച് എടുത്താല്‍ മതി.

** ഗരം മസാല, ജീരകം ഇവയുടെ മണവും സ്വാദും നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക.

** ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉപ്പ് പൊടി വിതറിയ പാത്രത്തിലിട്ട് വെക്കുക.

** ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ത്താല്‍ മതിയാകും.

** ഉറയൊഴിക്കാന്‍ തൈരില്ലെങ്കില്‍ വിഷമിക്കേണ്ട. ഒരു ടീസ്പൂണ്‍ ഉപ്പ് ചൂടുപാലില്‍ ഇട്ട് ഒരു രാത്രി വച്ചാല്‍ മതി.

** ജൂസില്‍ പഞ്ചസാരയ്ക്ക് പകരം പഞ്ചസാര പാനി ചേര്‍ക്കുക. പഞ്ചസാര തരിയായി ഗ്ലാസിന്റെ അടിയില്‍ കിടക്കില്ല.

** ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്നു പരിപ്പിനോടൊപ്പം അല്പം ഉലുവ കൂടി ചേര്‍ത്ത് അരച്ചാല്‍ ഇഡ്ഡലി നല്ല മയമുള്ളവയാകും.

** കഞ്ഞിവെള്ളം ഒഴിച്ച് മാവ് കുഴച്ചാല്‍ പൂരിയുടെ പുതുമ നഷ്ടപ്പെടാതിരിക്കും.

** പപ്പടം ചീത്തയാവാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു അരിയുടെയോ പയറു വര്‍ഗ്ഗങ്ങളുടെയോ കൂടെ സൂക്ഷിക്കുക.

** പാവയ്ക്കയുടെ കയ്പ്പ് കളയാന്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പാവയ്ക്കയില്‍ പുരട്ടി ഏതാനും മണിക്കൂര്‍ മാറ്റി വെക്കുക, പി
ന്നീട് രണ്ട് മൂന്നു പ്രാവശ്യം കഴുകുക. വിനാഗിരിയ്ക്കു പകരം നാരങ്ങാ നീരും ഉപയോഗിക്കാം.

** കോഴിയിറച്ചിയില്‍ പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും. ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്ത്
വേവിക്കാതെ വെന്ത ശേഷം ഉപ്പ് ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും .

** ഇറച്ചിക്ക് മാര്‍ദവം ഇല്ലെന്നു തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുന്‍പ് അല്‍പ സമയം പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വെക്കുക. പിന്നീട് പാകം ചെയ്താല്‍ ഇറ
ച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.

** സ്റ്റൂ ഉണ്ടാക്കുമ്പോള്‍ ഉലുവയിട്ട് കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും.

** വെള്ളത്തിന് പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും.

uploads/news/2017/07/126948/kicthntips120717a.jpg

** കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.

** മസാല പുരട്ടിയ മീനിന്റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകില്ല.

** ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.

** ഇഡ്ഡലിക്ക് നല്ല മയവും രുചിയും കിട്ടാന്‍ അരി അരയ്ക്കുമ്പോള്‍ ഒരു പിടി അവല്‍ കൂടി ചേര്‍ത്താല്‍ മതി.

** മട്ടന്റെ ഉളുമ്പ് മണം മാറാന്‍ രണ്ടു കുടംപുളി ഇട്ടു വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.

** പരിപ്പ് വേവിക്കുമ്പോള്‍ തിളച്ചു മറിയാതിരിക്കാന്‍ തിളയക്കുമ്പോള്‍ ഒരു തുള്ളി എണ്ണ ചേര്‍ക്കുക.

** പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക.

** ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.

** അധികമുള്ള ഇഞ്ചിക്കഷ്ണങ്ങള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ കുഴിച്ചിടുക. മാസങ്ങളോളം പുതുമ നഷ്ടപ്പെടാതിരിക്കാനുള്ള വഴിയാണിത്.

** പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.

** മിക്സിയുടെ ബൗളിനുള്ളിലെ ദുര്‍ഗന്ധം മാറാന്‍ പൊതിനയിലയോ നാരങ്ങാ തൊലിയോ ഇട്ട് അടിക്കുക. ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും
അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിക്കില്ല.

** അപ്പത്തിന് അരയ്ക്കുന്ന അരിയോടൊപ്പം അല്‍പം ഉഴുന്ന് അരയ്ക്കുക.അപ്പത്തിന് നല്ല മയം ലഭിക്കും. തേങ്ങാവെള്ളം പഞ്ചസാരചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അ
പ്പത്തിന് അരയ്ക്കുന്ന വെള്ളത്തിന് പകരം ഈ ലായനി ഉപയോഗിക്കാം.

** അപ്പമുണ്ടാക്കാന്‍, പുട്ടുപൊടി പരുവത്തില്‍ മാവ് വറുത്ത് ഉപയോഗിക്കാം. തേങ്ങാവെള്ളമൊഴിച്ച് അപ്പമുണ്ടാക്കുമ്പോള്‍ അല്‍പം ചൂടുള്ള പാല്‍ കൂടി ചേര്‍ക്കുക.

** അപ്പം ചട്ടിയില്‍ പിടിക്കാതിരിക്കാന്‍ അപ്പമുണ്ടാക്കുന്നതിന് മുമ്പ് ചട്ടിയില്‍ ഒരു ബുള്‍സൈ ഉണ്ടാക്കിയാല്‍ മതിയാകും.

കുക്കറില്‍ കറപിടിച്ചാല്‍ കുറച്ച് പുളി വെള്ളം ഒഴിച്ച് തിളപ്പിച്ചാല്‍ മതിയാകും.

** പ്ലാസ്റ്റിക് ബക്കറ്റിന്റെ നിറം പോയാല്‍ അല്‍പ്പം മണ്ണെണ്ണ പുരട്ടി വെയിലത്ത് വച്ച് ഉണക്കിയ ശേഷം കഴുകി നോക്കൂ, തിളക്കം വര്‍ദ്ധിച്ചില്ലേ?

** വാഷ്ബേസിനില്‍ ഇരുമ്പ് കറ ഉണ്ടെങ്കില്‍ ഭംഗി അഴുക്ക് പുരണ്ടതായി തോന്നും. ഇത് മാറ്റാന്‍ അല്‍പ്പം ഉപ്പും ടര്‍പ്പന്റയിനും ചേര്‍ത്ത് ഉരച്ച് കഴുകിയാല്‍ മതി.

** വിനാഗിരി ഒരു തുണിയില്‍ മുക്കി സ്റ്റീല്‍ പാത്രങ്ങള്‍ തുടച്ചാല്‍ പാത്രങ്ങള്‍ക്ക് നല്ല തിളക്കം കിട്ടും.

കെ.ആര്‍ ഹരിശങ്കര്‍

Ads by Google
TRENDING NOW