Tuesday, September 26, 2017 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jul 2017 12.48 PM

ഒറ്റയിരുപ്പില്‍ പതിനഞ്ച് തരം ബിരിയാണി കഴിച്ചു

പ്രഭാസിന്റെ ഇഷ്ടങ്ങള്‍
uploads/news/2017/07/127265/Weekltnetcafe130717a.jpg

ഈശ്വര്‍ എന്ന തെലുങ്ക്ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച പ്രഭാസ് ബാഹുബലിയിലൂടെയാണ് ഏവര്‍ക്കും സുപരിചിതനായത്. ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയവരുടെ കൂട്ടത്തില്‍ പ്രഭാസ് എന്ന പേരും കൂട്ടിച്ചേര്‍ക്കാം.

ബാഹുബലിയാണ് പ്രഭാസിനെ ഇത്തരത്തില്‍ ഉയര്‍ത്തിയത്. അന്യഭാഷാനടന്മാരെ സ്‌നേഹിക്കുന്ന മലയാളികള്‍ പ്രഭാസിനെയും ഇരുകയ്യുംനീട്ടി സ്വീകരിച്ചു. സിനിമയെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന്‍ തന്നെ ഏല്പിക്കുന്ന കഥാപാത്രങ്ങള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും സിനിമയ്ക്കുവേണ്ടി ഏതുവിധത്തിലുള്ള കഷ്ടപ്പാടുകള്‍ സഹിക്കാനും തയ്യാറാണ്.

പ്രശസ്ത തെലുങ്ക്‌സിനിമാ നിര്‍മ്മാതാവ് യു.സൂര്യനാരായണ രാജുവിന്റെ മകനായ ഇദ്ദേഹം അച്ഛന്റെ മേല്‍വിലാസത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.

സിംപിള്‍ ആന്റ് ഹംപിള്‍


ബാഹുബലിയ്ക്കു വേണ്ടി നീണ്ട 5 വര്‍ഷമാണ് പ്രഭാസ് വിട്ടുകൊടുത്തത്. ഈ കാലയളവില്‍ മറ്റു പ്രോജക്ടുകള്‍ വന്നിരുന്നെങ്കിലും അതൊന്നും അദ്ദേഹം സ്വീകരിച്ചില്ലായെന്നു മാത്രമല്ല, ആരോടും അഡ്വാന്‍സ് വാങ്ങരുതെന്ന് തന്റെ മാനേജരോട് പറഞ്ഞേല്‍പ്പിച്ചിരുന്നു.

കൈയ്യില്‍ കാശില്ലാത്ത സമയത്തുപോലും കിട്ടുന്ന വമ്പന്‍ ഓഫറുകള്‍ അദ്ദേഹം സ്വീകരിച്ചില്ല. ഇന്നത്തെക്കാലത്ത് ഒരു സിനിമയ്ക്കുവേണ്ടി ഇത്രത്തോളം സഹനശക്തിയുള്ള താരങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. പരമാവധി പണമുണ്ടാക്കാനായി കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച് പോവുക എന്നതാണ് മിക്കവരും ചെയ്യുന്നത്.

ബാഹുബലിക്ക് ശേഷം സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും നീണ്ടനിര തന്നെയുണ്ട് പ്രഭാസിന്റെ വീടിന് മുന്നില്‍. . കോടികള്‍ പ്രതിഫലം വാങ്ങിയാണ് പ്രഭാസ് അഭിനയിച്ചതെങ്കിലും മിക്ക ദിവസങ്ങളിലും വെറുംകൈയ്യോടെയാകും ലൊക്കേഷനില്‍ വരികയെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്. അത്രമാത്രം ലളിതമാണ് പ്രഭാസിന്റെ ജീവിതശൈലി.

ബിരിയാണി... മൈ ഫേവറിറ്റ്


പ്രഭാസിന് ബിരിയാണിയോടുള്ള സ്‌നേഹം സിനിമാലോകത്ത് പ്രശസ്തമാണ്. ഏതുസമയത്ത് ബിരിയാണി കൊടുത്താലും അദ്ദേഹം സന്തോഷത്തോടെ കഴിക്കും. എന്നാല്‍ബാഹുബലിയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് ബിരിയാണിയെ അകറ്റിനിര്‍ത്തേണ്ടിവന്നു ഈ താരത്തിന്.

ശരീരം നന്നായി നോക്കേണ്ട സമയമായതുകൊണ്ട് ഭക്ഷണം അമിതമായി കഴിക്കാന്‍ രാജമൗലി ആരെയും സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഷൂട്ടിംഗ് ഏറെക്കുറെ തീരുന്ന ഘട്ടത്തില്‍ ഭക്ഷണകാര്യത്തിലുണ്ടായിരുന്ന വിലക്ക് അദ്ദേഹം പിന്‍വലിച്ചു.

ആ സമയം സെറ്റിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം നല്‍കുകയും ചെയ്തു. 15തരം ബിരിയാണികളാണ് ഒറ്റയിരുപ്പില്‍ പ്രഭാസ് അന്നേ ദിവസം കഴിച്ചത്.

കൃത്യമായ വര്‍ക്കൗട്ട്, ആരോഗ്യരഹസ്യം


ദിവസേന വൈകുന്നേരങ്ങളില്‍ കുറഞ്ഞത് 6 മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുന്നയാളാണ് പ്രഭാസ്. പ്രധാനമായും ബോഡി മസില്‍സാണ് ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് ഒന്നരമണിക്കൂര്‍ എങ്കിലും ലൈറ്റ് വെയ്റ്റ് എടുക്കുന്നുണ്ട്.

തയ്യാറാക്കിയത്
ദേവിന റെജി

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW