Tuesday, June 26, 2018 Last Updated 58 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 03.56 PM

പ്രായമെത്തും മുമ്പോ ആര്‍ത്തവവിരാമം

uploads/news/2017/07/127611/arthavam140717a.jpg

സങ്കീര്‍ണമായ മാറ്റങ്ങളാണ് ആര്‍ത്തവവിരാമത്തിലൂടെ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്നത്. സ്ത്രീകളുടെ ആര്‍ത്തവപ്രക്രിയ സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം.

ആര്‍ത്തവവിരാമം സ്ത്രീകളെ സംബന്ധിച്ചിടത്തോ ളം പറഞ്ഞറിയിക്കാനാവാത്ത അത്ര ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടമാണ്. മാനസിക തളര്‍ച്ച, അകാരണമായ വിഷാദം, ക്ഷീണം, ഓര്‍മ്മക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയവയൊക്കെ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങളാണ്.

എന്തുകൊണ്ട് ആര്‍ത്തവവിരാമം


സങ്കീര്‍ണമായ മാറ്റങ്ങളാണ് ആര്‍ത്തവവിരാമത്തിലൂടെ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്നത്. സ്ത്രീകളുടെ ആര്‍ത്തവപ്രക്രിയ സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം അഥവാ മെനോപ്പോസ്.

അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. അതായത് പ്രായപൂര്‍ത്തിയാകുന്നതോടെ സ്ത്രീകള്‍ മാസം തോറും ഒരു അണ്ഡം ഉല്‍പാദിപ്പിക്കുകയും അത് പുരുഷ ബീജവുമായി കൂടിച്ചേരാത്ത പക്ഷം, ആര്‍ത്തവം അഥവാ മാസമുറ എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

ഇപ്രകാരം ഒരു സ്ത്രീ മധ്യവയസ് എത്തുന്നതുവരെ അണ്ഡോ ല്‍പാദനം തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. സാധാരണയായി 50 - 55 വയസാകുന്നതോടെയാണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമം കണ്ടു തുടങ്ങുന്നത്.

എന്നാല്‍ മാറിയ ജീവിത ശൈലിയും മറ്റ് കാരണങ്ങളും മൂലം 40 വയസിനു താഴെയുള്ള സ്ത്രീകളിലും യൗവനം നേരത്തെ പടിയിറങ്ങുന്നത് കണ്ടു തുടങ്ങിയിട്ടുണ്ട്.

കാരണങ്ങള്‍ പലത്


ആര്‍ത്തവവിരാമം നേരത്തെയാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ യൗവനത്തില്‍ തന്നെ ആര്‍ത്തവവിരാമം സംഭവിക്കുന്നതിനുള്ള വ്യക്തമായ കാരണം വൈദ്യശാസ്ത്രത്തിലും പറയുന്നില്ല. കുടുംബ പാരമ്പര്യവും ക്രോമസോം തകരാറുകള്‍ കാരണവും നേരത്തേ ആര്‍ത്തവവിരാമം സംഭവിക്കാം.

ദേഹമാസകലം ചൂട് അനുഭവപ്പെടുന്നതും, രാത്രി കാലത്ത് വിയര്‍ക്കുന്നതും അകാല ആര്‍ത്തരവ വിരാമത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. മാത്രമല്ല ക്ഷീണവും ഓര്‍മ്മക്കുറവും പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നതും ആര്‍ത്തവവിരാമത്തിന്റെ ഭാഗമായി സംഭവിക്കാവുന്നതാണ്. സെക്‌സില്‍ താല്‍പര്യക്കുറവ് ഉണ്ടാകുന്നതും ഇക്കാലത്താണ്.

uploads/news/2017/07/127611/arthavam140717a1.jpg

പ്രധാന ലക്ഷണങ്ങള്‍


ആറ് മാസത്തിലധികം മാസമുറ ആവാതിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം ഇവയെല്ലാം ആര്‍ത്തവവിരാമത്തിന്റെ സൂചനകളാണ്. ദേഹമാസകലം ചൂട് അനുഭവപ്പെടുക, യോനി വരണ്ടിരിക്കുക, ആര്‍ത്തവ രക്തം കൂടുതലായി പോവുക, ഉറക്കമില്ലായ്മ, മൂത്രം അറിയാതെ പോവുക, ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ലായ്മ, കടുത്ത മാനസിക സമ്മര്‍ദം, അകാരണമായ സങ്കടം, ദേഷ്യം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധി


നേരത്തേയുള്ള ആര്‍ത്തവവിരാമം പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കുന്നുവെന്നു മാത്രമല്ല, അത് ശാരീരിക മാനസിക അവസ്ഥയെയും ബാധിക്കും. അസുഖങ്ങള്‍ വരാനുള്ള സാധ്യതകളെയും ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ പൊതുവെ കണ്ടുവരുന്ന അസുഖങ്ങള്‍ ഇവയാണ്.

1. ഹൃദ്രോഗത്തിന് സാധ്യത
2. എല്ലിന്റെ ആരോഗ്യം കുറയുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യാം.
3. മാനസിക സമ്മര്‍ദം കൂടുക
4. മറവിരോഗത്തിന് സാധ്യത കൂടുന്നു
5. അകാല മരണത്തിന് ഇടയാക്കുന്നു

അസ്വസ്ഥതകള്‍ കുറയ്ക്കാം


ആര്‍ത്തവവിരാമം എന്ന അവസ്ഥയെ ചികിത്സിച്ച് ഭേദമാക്കാവുന്നതല്ല. അതേസമയം സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഹോര്‍മോണുകള്‍ ചെറിയ തോതില്‍ കൊടുക്കുന്ന എച്ച്.

ആര്‍.ഡി ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി) നല്‍കുന്നത് ഫലപ്രദമാണ്. മാത്രമല്ല, ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

ജീവിത ശൈലി മാറ്റിയും പുതുവഴി തേടാം. യോഗപോലെയുള്ള പരിശീലനങ്ങളിലൂടെ ഒരു പരിധിവരെ മാനസിക സമ്മര്‍ദങ്ങളൊഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല, മൂഡ് ചെയ്ഞ്ചിനും യോഗ മറുമരുന്നാണ്. ഇത്തരം വ്യായാമങ്ങളിലൂടെ കൂടുതല്‍ ഊര്‍ജസ്വലമാകാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാവും.

കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുക, ലക്ഷണങ്ങളെ അവഗണിക്കാതെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നേരത്തെയുള്ള ആര്‍ത്തവവിരാമത്തെത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാനാകും.

ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW