Sunday, April 22, 2018 Last Updated 18 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 07.38 PM

400 അടിയുള്ള അപകടമുനമ്പില്‍ കൊച്ചു കുട്ടിയുമായി മാതാവ് : ഹൃദയം നടുക്കും ദൃശ്യം

uploads/news/2017/07/127633/mn.jpg

400 അടിയുള്ള അപകടമുനമ്പില്‍ കുട്ടിയുമായി നില്‍ക്കുന്ന അമ്മയുടെ ചിത്രം ഞെട്ടിപ്പിക്കുന്നു. റ്റെഡ് പ്രാഗ്നെല്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. യുവതി ആരെന്നോ എവിടെയുള്ള ആളെന്നോ വ്യക്തമല്ല. മറ്റൊരാള്‍ മുനമ്പിന്റെ അറ്റത്ത് നിന്ന് ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യുന്നതും ആളുകളെ പരിഭ്രമിപ്പിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഈ അപകടമുനമ്പില്‍ പലപ്പോഴും മണ്ണിടിയുന്നതും പതിവായിരുന്നു.

uploads/news/2017/07/127633/mn-2.jpg

ജൂണ്‍ 29 ന് കനത്ത മഴയില്‍ ഇവിടം ഇടിഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 23 കാരി മരിച്ചിരുന്നു. മുതിര്‍ന്നവര്‍ നില്‍ക്കുന്നതിനേക്കാള്‍ കുട്ടികളെയും കൊണ്ട് ഇത്തരത്തില്‍ അപകടമുനമ്പില്‍ നില്‍ക്കുന്നതിന്റെ അപകടം സാമൂഹ്യമാധ്യമങ്ങളിലും ചിത്രം പുറത്ത് വന്നതോടെ ചര്‍ച്ചയായിട്ടുണ്ട്. മാതാവിന്റെ അശ്രദ്ധയെ കുറിച്ചാണ് കൂടുതല്‍ പേരും വ്യാകുലപ്പെട്ടത്.

Ads by Google
Friday 14 Jul 2017 07.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW