Sunday, November 19, 2017 Last Updated 22 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jul 2017 10.57 AM

ഖത്തറില്‍ ‘കാമധേനുക്കള്‍'പറന്നെത്തി : ഉപരോധത്തെ നേരിടാന്‍ സ്വശ്രയ സംരംഭങ്ങള്‍ വിപുലീകരിച്ച്സ്വദേശികള്‍

uploads/news/2017/07/127878/gulf150717a.jpg

ദോഹ: ഉപരോധത്തെനേരിടാന്‍ സ്വാശ്രയപ്രതിരോധത്തിന്‍റെ ഭാഗമായി ഖത്തറില്‍ സ്വദേശിയുടെ സ്വകാര്യഫാമിലേക്ക് പശുക്കളെത്തി.ജര്‍മ്മനിയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ വിമാനത്തിലാണ് 165 പശുക്കള്‍ ഖത്തറിലെ ഉം അല്‍ ഹവായയിലെ ബലദിന ഫാമിലെത്തിയത് .ആദ്യഘട്ടത്തില്‍ 4600 പശുക്കളാണ് ജര്‍മ്മനി ,ഓസ്ട്രേലിയ ,യു എസ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നത്‌ .

ഖത്തറിലെ സ്വകാര്യ കമ്പനിയായ പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ മൌതാസ് അല്‍ ഖയ്യാത്തിന്‍റെ പ്രയത്നത്തിനെ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പ്രകീര്‍ത്തിക്കുകയാണ്.

രാജ്യത്തെ ക്ഷീരവിപണിയില്‍ സ്വയംപര്യ്പ്തത കൈവരിക്കാനുള്ള ഉദ്യമത്തിന് സോഷ്യല്‍ മീഡിയകളിലൂടെ വലിയ പ്രചാരണമാണ് ലഭിച്ചത് .ജര്‍മ്മനിയിലെ കാലാവസ്ഥ കൃത്രിമമായി ഒരുക്കിയാണ് ഫാമില്‍ പശുക്കളെ പാര്‍പ്പിച്ചിട്ടുള്ളത് .കഴിഞ്ഞദിവസമെത്തിയ പശുക്കളില്‍ 35 എണ്ണം പാല്‍ചുരത്തുന്നതാണ് .

80ലക്ഷം ഡോളര്‍ ചെലവിട്ടാണ് പശുക്കളെ രാജ്യത്തെത്തിക്കുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പശുക്കളെത്തുന്നതോടെ പാലും,പാലുല്‍പ്പന്നങ്ങളും വിപണിയിലെത്തുതുടങ്ങും നിലവില്‍ വിവിധയിനം ആടുകളുടെ ഫാമിലൂടെ ആട്ടിറച്ചിയും , പലുല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്ന ‘ബലദിന’ ഉപരോധ പശ്ചാത്തലത്തില്‍ ക്ഷാമം നേരിടുന്ന ക്ഷീരവിപണിയില്‍ യഥേഷ്ടം ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്ബലദിന സി ഇ ഒ ജോണ്‍ ജോസഫ്‌ ഡോര്‍പറഞ്ഞു .

അടുത്ത ഘട്ടത്തിലായി ആറായിരം പശുക്കള്‍ക്കായുള്ള ഫാം ഹൌസിന്‍റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ കാര്‍ഷികരംഗത്ത് കൂടുതല്‍ സജീവമാകുന്നതിനിടയിലാണ് ക്ഷീരമേഖലയിലെ ആശാവഹമായ മുന്നേറ്റം .

മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Saturday 15 Jul 2017 10.57 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW