Wednesday, June 20, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jul 2017 02.06 PM

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം പ്രകൃതി ചികിത്സയിലൂടെ

uploads/news/2017/07/127901/mazhakalrogam150717.jpg

പെയ്തും പെയ്യാതെയും മഴക്കാലം സമാഗതമായിരിക്കുന്നു. നാടെങ്ങും പനികൊണ്ട് വിറയ്ക്കുകയാണ്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ്. മഴക്കാലം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയെ തകര്‍ത്തുകളയും. മുന്നൊരുക്കങ്ങള്‍ അത്യന്താപേക്ഷിതമാണ്.

രോഗാണുക്കള്‍ ശക്തിപ്രാപിക്കുന്ന ഈ കാലത്ത് സമ്പൂര്‍ണ ശുചിത്വവും മാലിന്യ സംസ്‌ക്കരണവും നടന്നില്ലെങ്കില്‍ ഗുരുതരമായ അവസ്ഥ സംജാതമാകും. ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ച പനികളും നാട്ടില്‍ വ്യാപകമാവുന്നതിന്റെ കാരണം മറ്റൊന്നല്ല.

യോഗയും പ്രകൃതി ചികിത്സയും


മനസിനേയും ശരീരത്തേയും ശക്തിപ്പെടുത്താന്‍ യോഗയ്ക്കും പ്രകൃതി ചികിത്സയ്ക്കുള്ള കഴിവ് അപാരമാണ്. മനസിന്റേയും ശരീരത്തിന്റേയും ശാക്തീകരണം പൂര്‍ണമായ അര്‍ഥത്തില്‍ നടന്നാല്‍ നാം പകുതി വിജയിച്ചു. സാംക്രമിക രോഗങ്ങള്‍ നമ്മെ അപായപ്പെടുത്താനും അപകടത്തിലാക്കാനും ഒന്ന് മടിക്കും.

ശരീരത്തെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍ എല്ലാം വളരെ വേഗം ആക്‌സ്മികമായി സംഭവിക്കുന്നതല്ല. ദീര്‍ഘനാളത്തെ അലസതനിറഞ്ഞ ജീവിതവും ജീവിതശൈലിയിലുള്ള തകരാറുകളും സ്വാധീനം ചെലുത്തിയിട്ടുണ്ടാവും. ശരീരം ചില സൂചനകള്‍ കാട്ടി തന്നിട്ടും ഉണ്ടാവും.

എന്നാല്‍ അവ ബോധപൂര്‍വം മറന്ന മനുഷ്യന്‍ ദുരന്തങ്ങള്‍ സ്വയം ചോദിച്ച് വാങ്ങുകയാണ്. ശരീരത്തെ ബാധിക്കുന്ന വലിയരോഗങ്ങള്‍ക്ക് (മേജര്‍ ഡിസിസസ്) ജീവിതാന്ത്യം വരെ മരുന്ന് കഴിച്ചാലും അവമാറണമെന്നില്ല.

ബോധപൂര്‍വം ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ തുനിയുക എന്നതാണ് ആദ്യചുവട്. ശരീരത്തിന്റെ പ്രതിരോധശക്തികൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും ഏറെ സഹായിക്കുന്ന ചികിത്സാ രീതിയാണ് പ്രകൃതി ചികിത്സ.

ഏറെ ചിലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇത് എന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പ്രകൃതി ചികിത്സയുടെ ഭാഗമായ യോഗ എന്ന ജീവിതശീലവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ ഏറെ സഹായിക്കും.

കള്ളനാണയങ്ങള്‍ തിരിച്ചറിയുക


'പ്രകൃതി ചികിത്സ' എന്ന പേരില്‍ ആശാസ്ത്രീയമായ പല ചികിത്സകളും നാട്ടില്‍ പ്രചരിക്കുന്നുണ്ട്. പച്ചിലയും, പച്ചമണ്ണും കണ്ടാല്‍ പ്രകൃതി ചികിത്സയെന്ന് തെറ്റി ധരിക്കുന്നവരുണ്ട്. ചിലര്‍ അംഗീകാരമില്ലാത്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അത്തരം സ്ഥാപനങ്ങളിലെ ചികിത്സ അപകടം വരുത്തുകയും ചെയ്യാറുണ്ട്.

എന്നാല്‍ അംഗീകാരമുള്ള നല്ല ആശുപത്രികളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നിടം ചികിത്സക്കായി തിരഞ്ഞെടുക്കുക. വാട്ടര്‍ ട്രിറ്റ്‌മെറ്റ്, മഡ് തെറാപ്പി, വിവിധ മസാജുകള്‍, ഭക്ഷണശീല പരിശീലനങ്ങള്‍ എന്നിവയെല്ലാം പ്രകൃതി ചികിത്സ എന്നു വലിയ പഠനശാഖയുടെ ഭാഗങ്ങളാണ്.

ഏതു രോഗത്തിനും ചികിത്സയുണ്ട്


പ്രകൃതിചികിത്സയില്‍ ഇന്ന് ഏത് രോഗത്തിനുമുള്ള ചികിത്സയുണ്ട്. ഇത് പാരമ്പര്യമായി കൈമാറി ലഭിച്ച വലിയ ആരോഗ്യശീലമാണ്. മഴക്കാലം ആരോഗ്യസംരക്ഷണത്തിന് പ്രത്യേകമായി മാറ്റിവയ്‌ക്കേണ്ട കാലമാണ്.

നാം അല്പവിശ്രമത്തിനും ചികിത്സയ്ക്കുമായി മാറ്റിവയ്ക്കുന്ന സമയം ഒരിക്കലും ഒരു നഷ്ടമാവില്ല. കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ മുന്നേറാന്‍ അത് നമുക്ക് സംരക്ഷണം നല്‍കും.

തയാറെടുപ്പുകള്‍ വേണം


ജൂണില്‍ തുടങ്ങുന്ന മാഴക്കാലത്തും തുടര്‍ന്ന് വരുന്ന കര്‍ക്കിട മാസത്തിലും എല്ലാം ശ്രദ്ധയോടെ ശരീരത്തെ പരിഗണിക്കാന്‍ നാം തയ്യാറായാല്‍ ആ പ്രവൃത്തിയുടെ ഗുണം ഒരുകൊല്ലം നീണ്ടുനില്‍ക്കും.

പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായ ആ അവസ്ഥയോട് പൊരുത്തപ്പെടാന്‍ നമ്മുടെ ശരീരവും ശ്രമിച്ചുകൊണ്ടിരിക്കും. അത് ശരീരം വഴങ്ങാതെ വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്.

മഴക്കാലത്ത് നമുക്ക് ഉണ്ടാകുന്ന പനി, ജലദോഷം തുടങ്ങിയ ചെറു രോഗങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ വ്യൂഹത്തില്‍ കടന്നാക്രമിച്ച് രൂപപ്പെടുന്ന അവസ്ഥയാണ്. അതുകൊണ്ട് മഴയെത്തുമുമ്പ് അല്പമൊരു തയാറെടുപ്പുണ്ടെങ്കില്‍ ഈ ദുരന്തത്തെ പ്രതിരോധിക്കാം. പ്രകൃതി ചികിത്സ അതിന് സഹായമാവട്ടെ!

ഡോ. അഭിരാമി എം.
ഫസിഷന്‍
പ്രകൃതി ചികിത്സാ വിഭാഗം ഫിസിഷന്‍
സെന്റ് തോമസ് ഹോസ്പിറ്റില്‍
ചെത്തിപ്പുഴ, ചങ്ങനാശേരി

Ads by Google
Saturday 15 Jul 2017 02.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW