Wednesday, June 20, 2018 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google

നോവല്‍

SAJIL SREEDHAR
SAJIL SREEDHAR
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സജില്‍ ശ്രീധര്‍ ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എം.ടിയുടെ 80-ാംപിറന്നാള്‍ ഗ്രന്ഥമായ എഴുത്തിന്റെ ആത്മാവ്. പി.എസ്.ശ്രീനിവാസന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വെളളാപ്പള്ളി നടേശന്‍, കെ.പി.പോള്‍, തിലകന്‍, ജി.പി.സി നായര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജീവിതം പുസ്തകരൂപത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, കെ.ദാമോദരന്‍ അവാര്‍ഡ്, എം.കെ. സാനു അവാര്‍ഡ്, ടാഗോര്‍ അവാര്‍ഡ്, നാഷനല്‍ ഫിലിം അക്കാദമി അവാര്‍ഡ്..തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി അംഗമായിരുന്നു. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കേരളത്തിലെ പ്രഥമ ചരിത്ര ടെലിവിഷന്‍ പരമ്പരയായ പാലിയത്തച്ചന്‍ തിരക്കഥയെഴൂതി സംവിധാനം ചെയ്തു. കേരളസര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപാടികളുടെ ഭാഗമായി സജില്‍ ശ്രീധറിന്റെ തെരഞ്ഞെടുത്ത അഭിമുഖങ്ങള്‍ അനുഭവങ്ങള്‍ക്ക് മുഖാമുഖം എന്ന പേരില്‍ പുസ്തകരുപത്തില്‍ സമാഹരിച്ചു. കുമാരനാശാന്റെ കരുണയെ അവലംബമാക്കി രചിച്ച വാസവദത്തയാണ് സജില്‍ ശ്രീധറിന്റെ ആദ്യനോവല്‍. ഒരു വര്‍ഷത്തിനുള്ളില്‍ 7 പതിപ്പ് പിന്നിട്ട വാസവദത്തയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ ഭാരത് ഭവന്‍ നല്‍കുന്ന വയലാര്‍ രാമവര്‍മ്മ സാഹിത്യപുരസ്‌കാരം ലഭിച്ചു. വാസവദത്തയിലൂടെ ഏറെ ശ്രദ്ധേയനായ സജില്‍ ശ്രീധറിന്റെ രണ്ടാമത്തെ നോവലാണ് ഷഡ്പദം. മാധ്യമരംഗത്ത് 20 വര്‍ഷം പിന്നിടുന്ന സജില്‍ ശ്രീധര്‍ മംഗളം വാരികയുടെയും ലിവ് ഇന്‍ സ്‌റ്റൈല്‍ ത്രൈമാസികയുടെയും പത്രാധിപരാണ്.
Sunday 16 Jul 2017 01.26 AM

ഷഡ്‌പദം (സജില്‍ ശ്രീധറിന്റെ നോവല്‍ ആരംഭം)

uploads/news/2017/07/127981/sun2.jpg

ദൈവമേ എല്ലാം ശുഭകരമായി പരിണമിക്കണമേ...എനിക്ക്‌ എല്ലാ നന്മകളും വരുത്തേണമേ....
നനഞ്ഞ തറ്റുടുത്ത്‌ പുലര്‍ച്ചയുടെ തണുപ്പില്‍ വിറച്ചുകൊണ്ട്‌ രാമുണ്ണി നിര്‍മ്മാല്യം തൊഴുതു. മഞ്ഞതിരിനാളങ്ങളുടെ പ്രഭയില്‍ സ്വര്‍ണ്ണവിഗ്രഹം പോലെ തിളങ്ങൂന്ന ദേവീരൂപത്തോട്‌ അയാള്‍ മനസ്‌ ചേര്‍ത്തുവച്ചു. എല്ലാ സങ്കടങ്ങളും സമര്‍പ്പിക്കാന്‍ ദൈവസന്നിധിയല്ലാതെ മറ്റൊരിടമില്ലെന്ന്‌ രാമുണ്ണിക്ക്‌ അറിയാം.ശൂന്യതയില്‍ നിന്ന്‌ വിസ്‌മയങ്ങള്‍ വിരിയിക്കാന്‍ മേലുകാവിലെ ഈ മുര്‍ത്തിക്ക്‌ ക്ഷിപ്രസാദ്ധ്യമാണെന്ന കാര്യത്തില്‍ രാമുണ്ണിക്ക്‌ രണ്ട്‌ പക്ഷമില്ല. എത്രയോ പേരുടെ ജീവിതം ഞൊടിയിടക്കുളളില്‍ അയാളുടെ കണ്‍മുന്നില്‍ മാറിമറഞ്ഞിരിക്കുന്നു.
നന്നായൊന്ന്‌ മഴചാറിയാല്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ നിന്ന്‌ അയാളുടെ സഹപാഠി വിശ്വന്‍ കോടികള്‍ കിലുങ്ങുന്ന മണിമാളികയിലേക്ക്‌ താമസം മാറിയത്‌ അഞ്ച്‌ വര്‍ഷത്തിന്റെ ഇടവേളയിലാണ്‌. പത്താംക്ലാസ്‌ കടക്കാത്ത വിശ്വന്‍ വിദേശത്ത്‌ പോയി എന്ത്‌ ഇന്ദ്രജാലം കാട്ടിയാണ്‌ ഇക്കണ്ട പണമൊക്കെ സമ്പാദിച്ചതെന്ന്‌ നാട്ടുകാര്‍ അടക്കം പറയുന്നത്‌ രാമുണ്ണിയും കേട്ടിട്ടുണ്ട്‌. അയാള്‍ പക്ഷെ അതിന്റെ നിജസ്‌ഥിതി ചികയാന്‍ മെനക്കെട്ടില്ല. എല്ലാം ദൈവത്തിന്റെ ലീലാവിലാസങ്ങള്‍ എന്ന്‌ വിശ്വസിക്കാനാണ്‌ അയാള്‍ക്ക്‌ ഇഷ്‌ടം.
കുട്ടിക്കാലത്ത്‌ മുത്തശ്ശിയാണ്‌ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞ്‌ രാമുണ്ണിയുടെ കാതില്‍ ആദ്യമായി ദൈവത്തെക്കുറിച്ച്‌ പറയുന്നത്‌. മേലുകാവിലെ ആറാട്ട്‌ തൊഴുത്‌ മടങ്ങുമ്പോള്‍ കരിയിലക്കാട്ടിന്‌ നടുവിലെ ഒറ്റയടിപ്പാതയില്‍ വച്ച്‌ ദൈവം മുത്തശ്ശിക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടത്രെ. പക്ഷെ ഒപ്പമുണ്ടായിരുന്ന മുത്തശ്ശന്‌ വെളിപ്പെട്ടില്ല. കാരണം ഒരേസമയം ഒരാള്‍ക്ക്‌ മാതമേ ദൈവം മുഖം കൊടുക്കൂ.
ഈശ്വരന്‍ വിചാരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലത്രെ. ദീര്‍ഘകായനും ബലിഷ്‌ഠനുമായ ഒരാളെ വിവാഹം കഴിക്കണമെന്നത്‌ മുത്തശ്ശിയുടെ ആഗ്രഹമായിരുന്നു. ഉദ്ദിഷ്‌ടകാര്യത്തിനായി 14 ദിവസം തുടര്‍ച്ചയായി തിങ്കളാഴ്‌ച നോയമ്പ്‌ എടുത്തു. പതിനഞ്ചിന്റന്ന്‌ മുത്തശ്ശന്‍ പെണ്ണ്‌ കാണാന്‍ വന്നു. പിറ്റേമാസം വിവാഹം നടക്കുകയും ചെയ്‌തു.
അതുപോലെ പഥ്യം തെറ്റിച്ചും സ്വാമിയെ വെല്ലുവിളിച്ചും പന്തയം വച്ച്‌ മല കയറിയ മുത്തശ്ശന്‍ ജീവനോടെ തിരിച്ചു വന്നില്ല. ഹൃദയസ്‌തംഭനം മുലം പമ്പയില്‍ കുളിക്കാനിറങ്ങിയ വഴി മരിച്ചു. ദൈവകോപമാണ്‌ പോലും.
ക്ഷേത്രത്തില്‍ നിന്നും ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ പാടവരമ്പിലുടെ ഏകനായി നടക്കുമ്പോള്‍ രാമുണ്ണിയുടെ മനസ്‌ നിറയെ ഈ വിധ ചിന്തകളായിരുന്നു. കുട്ടിക്കാലത്ത്‌ മാത്രമല്ല മുതിര്‍ന്ന ശേഷവും രാമുണ്ണി ഏറ്റവുമധികം കേട്ടിട്ടുളളത്‌ ദൈവത്തെക്കുറിച്ചാണ്‌.
മൂപ്പര്‌ ഇടഞ്ഞാല്‍ പണികിട്ടിയത്‌ തന്നെ...
എല്ലാം ദൈവാനുഗ്രഹം...അല്ലാതെന്ത്‌ പറയാന്‍...
ഭഗവാന്റെ കൃപകൊണ്ട്‌ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു
ദൈവം സഹായിച്ച്‌ വലിയ കുഴപ്പമില്ലാതെ പോകുന്നു
മേലുകാവില്‍ ആരോട്‌ സംസാരിച്ചാലും ഒടുവില്‍ വന്നു നില്‍ക്കുന്നത്‌ ദൈവത്തിന്റെ വര്‍ത്തമാനത്തിലാവും
അതുകൊണ്ട്‌ തന്നെ പണ്ട്‌ മുതല്‍ക്കേ രാമുണ്ണിക്ക്‌ ദൈവം എന്ന്‌ കേള്‍ക്കുന്നത്‌ ഭയഭക്‌തിബഹുമാനം നിറഞ്ഞ ഒരു സങ്കല്‍പ്പമാണ്‌
ഒരിക്കലെങ്കിലും ഈ ദൈവത്തെ ഒന്ന്‌ നേരിട്ട്‌ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ അയാള്‍ നിഗുഢമായി മോഹിച്ചിട്ടുണ്ട്‌. പക്ഷെ നാളിതുവരെ ദൈവം അയാള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. സ്വപ്‌നത്തില്‍ പോലും ഒന്ന്‌ മുഖം തന്നിട്ടില്ല. പക്ഷെ രാമുണ്ണിക്ക്‌ പ്രതീക്ഷയുണ്ട്‌. എക്കാലവും ഇങ്ങനെ മറഞ്ഞു നില്‍ക്കാന്‍ ഒരു ദൈവത്തിനും സാധിക്കില്ല. എന്നെങ്കിലും ഒരിക്കല്‍ തനിക്ക്‌ മുന്നില്‍ വെളിപ്പെടേണ്ടതായി വരും.
ഊണിലും ഉറക്കത്തിലും അവിടത്തെ ഓര്‍ക്കുന്ന, ജപിക്കുന്ന ഈയുള്ളവന്‌ നേര്‍ക്ക്‌ എക്കാലവും മുഖംതിരിക്കാന്‍ ഏതെങ്കിലും ദൈവത്തിന്‌ കഴിയുമോ?
ദൈവങ്ങള്‍ രാമുണ്ണിക്ക്‌ എന്നും അനന്തമായ ആകാംക്ഷയായിരുന്നു. മാടപ്പാട്ടെ ദേവിയുടെ തങ്കവിഗ്രഹം മോഷ്‌ടിച്ച്‌ ആ പണവുമായി നാടുവിട്ട ചെല്ലപ്പനെക്കുറിച്ച്‌ മുത്തശ്ശന്‍ പറഞ്ഞ്‌ രാമുണ്ണി കേട്ടിട്ടുണ്ട്‌. ചെല്ലപ്പന്‍ തെങ്കാശിയില്‍ ചെന്ന്‌ കച്ചവടം ചെയ്‌ത് കോടീശ്വരനായി നാട്ടില്‍ മടങ്ങിയെത്തി പോലും. ഒരു കാലത്ത്‌ മുറ്റത്ത്‌ കാലുകുത്താന്‍ അനുവാദമില്ലാതിരുന്ന മേമന ഇല്ലത്തെ താത്രിക്കുട്ടിയെ അങ്ങോട്ട്‌ പൊന്നും പണവും കൊടുത്ത്‌ വേളി കഴിച്ചു പോലും. നമ്പൂതിരിക്കുട്ടിയുടെ ഭര്‍ത്താവായി ഞെളിഞ്ഞു നടക്കണമെന്നത്‌ അവന്റെ ജീവിതാഭിലാഷമായിരുന്നു പോലും. തറവാട്ടുക്ഷേത്രത്തിലെ ശാന്തിപണി കൊണ്ട്‌ ജീവിതം വഴിമുട്ടിയ താത്രിക്കുട്ടിയുടെ അച്‌ഛന്‍ ഒരു വശം തളര്‍ന്ന്‌ കിടപ്പായ ഘട്ടത്തില്‍ അവളെയും ഇളയത്തുങ്ങളെയും രക്ഷിക്കാന്‍ ചെല്ലപ്പന്റെ വാഗ്‌ദാനമല്ലാതെ മറ്റൊരു വഴിയും അവര്‍ക്ക്‌ മുന്നില്‍ ഇല്ലായിരുന്നു. എല്ലാവര്‍ക്കും കൂടി വിഷം കഴിച്ച്‌ മരിക്കാമെന്ന്‌ പറഞ്ഞ താത്രിക്കുട്ടിയോട്‌ തിരുമേനി പറഞ്ഞു പോലും.
''ജീവന്‍ എടുക്കാനും ജീവന്‍ കൊടുക്കാനും നമുക്ക്‌ അവകാശമില്ല. ദേവിയുടെ തീരുമാനം അതാണെങ്കില്‍ നമ്മളായിട്ട്‌ എതിര്‍ക്കാന്‍ പോവണ്ട''
എത്ര കൂട്ടിയും കിഴിച്ചും നോക്കിയിട്ടും ആ പറഞ്ഞതിന്റെ അര്‍ത്ഥവും ന്യായാന്യായങ്ങളും രാവുണ്ണിക്ക്‌ ബോധിച്ചില്ല. വിഗ്രഹം കട്ടവന്‍ സമ്പന്നനും നിഷ്‌കളങ്കമായി ദേവിയെ ഉപാസിച്ചവന്‍ നിസഹായനുമായി മാറുന്ന അവസ്‌ഥ. അപ്പോള്‍ ദൈവം എന്നൊന്നുണ്ട്‌ എന്ന്‌ പറയുന്നതില്‍ എത്രത്തോളം വാസ്‌തവമുണ്ട്‌. രാമുണ്ണി സംശയം തുറന്ന്‌ ചോദിച്ചു അച്‌ഛന്‍ കുഞ്ഞുണ്ണിയോട്‌. അദ്ദേഹത്തിന്റെ മറുപടി വന്നത്‌ ഇങ്ങനെ.
''അതൊക്കെ ഭഗവതീടെ ഓരോ പരീക്ഷണങ്ങളല്ലേ കുട്ട്യേ...തന്നേല്ല...ആ തിരുമേനി പുര്‍വന്മത്തില്‍ എന്തൊക്കെ മഹാപാപങ്ങള്‍ ചെയ്‌ത്കൂട്ടിട്ടുണ്ടാവുംന്ന്‌ ആര്‌ കണ്ടു''
''അപ്പോള്‍ ചെല്ലപ്പനോ?''
രാമുണ്ണി സംശയം മറച്ചു വച്ചില്ല.
''അയാള്‍ മുജ്‌ജന്മത്തില്‍ പല ശ്രേഷ്‌ഠവൃത്തികളും അനുഷ്‌ഠിച്ചിട്ടുണ്ടാവും..അതിന്റെ ഗുണമാവും ഈ ജന്മത്തില്‍ അനുഭവിക്കുന്നത്‌?''
''എന്നു കരുതി അമ്പലത്തിലെ വിഗ്രഹം മോഷ്‌ടിക്കാന്‍ പാടുണ്ടോ? അത്‌ വല്യ പാപല്ലേ?''
''അതിന്റെ ശിക്ഷ അടുത്ത ജന്മത്തില്‍ അയാള്‍ അനുഭവിച്ചിരിക്കും''
ഏത്‌ പാപത്തിനും ഈ ജന്മത്തില്‍ വിട്ടുവീഴ്‌ച ചെയ്യുകയും അടുത്തജന്മത്തില്‍ ശിക്ഷിക്കുകയും ചെയ്യുന്ന അപൂര്‍വത വിചിത്രവും കൗതുകകരവുമായി രാമുണ്ണിക്ക്‌ തോന്നി.
കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും രാമുണ്ണിയില്‍ നിന്നുണ്ടാകും എന്ന്‌ മൂന്‍കൂട്ടി കണ്ടിട്ടാവും കുഞ്ഞുണ്ണി പറഞ്ഞു.
''അതേയ്‌ നീയിങ്ങനെ വായില്‍ കൊളളാത്ത സംശയങ്ങളും കൊണ്ടിരിക്കാതെ ആ ആടിനെ തീറ്റാന്‍ നോക്ക്‌...''
രാമുണ്ണി തലയും കുമ്പിട്ട്‌ ഇറങ്ങി പോയി. അവന്‍ മേലനങ്ങി ഒരു പണിയും ചെയ്യില്ലെന്ന്‌ നീലകണ്‌ഠന്‌ നന്നായറിയാം. മകനെ ഒഴിവാക്കാന്‍ അയാള്‍ തന്ത്രപുര്‍വം പ്രയോഗിച്ച അടവായിരുന്നു അത്‌.
ഓര്‍ത്തപ്പോള്‍ രാമുണ്ണിക്ക്‌ ചിരി വന്നു. ഉത്തരം മുട്ടുമ്പോള്‍ അച്‌ഛന്‌ ഇത്‌ പതിവാണ്‌. മൊട്ടക്കുന്നുകള്‍ നിറയെ തവിട്ട്‌ നിറമുളള കരിയിലകള്‍ക്കൊപ്പം ചിതറികിടക്കുകയാണ്‌ ആടുകള്‍. രാമുവിന്‌ അവറ്റയോട്‌ അനല്‍പ്പമായ ബഹുമാനം തോന്നി.
ആരും മേയ്‌ക്കേണ്ടതില്ല. വഴി നടത്തേണ്ടതില്ല. അവര്‍ താനെ മേഞ്ഞ്‌ നടക്കുന്നു. ഇര കണ്ടെത്തുന്നു. ഭക്ഷിക്കുന്നു. ഇണചേരുന്നു. കരുതലും തണലും വഴികാട്ടലും ആവശ്യമില്ലാത്ത ജീവിതം. മനുഷ്യന്‌ അപ്രാപ്യമായ സ്വയം പര്യാപ്‌തതയുടെ ഭാരവും സ്വാതന്ത്ര്യവും സുഖവും ഒരേസമയം അവര്‍ അനുഭവിക്കുന്നു. സാമൂഹ്യവിലക്കുകള്‍ അവരെ ബാധിക്കുന്നില്ല. എഴൂതിവച്ച നിയമങ്ങള്‍ അലോസരപ്പെടുത്തുന്നില്ല. മനുഷ്യന്‌ അചിന്ത്യമായ ഉപാധിരഹിതജീവിതത്തിന്റെ ഗുണഫലങ്ങള്‍ അവര്‍ ആസ്വദിക്കുന്നു. രണ്ടും ഒരേ ദൈവത്തിന്റെ സൃഷ്‌ടികള്‍. ജീവന്റെയും ജീവിതത്തിന്റെയും പ്രതിഫലനങ്ങള്‍. വ്യത്യസ്‌തരൂപഭാവങ്ങള്‍ക്കൊപ്പം ജീവിതാവസ്‌ഥകളും ഇരുകൂട്ടരെയും നയിക്കുന്നു.
പക്ഷെ അവയ്‌ക്കും മനുഷ്യനെ പോലെ വിശപ്പും ദാഹവും കാമവും ക്രോധവുമുണ്ട്‌. വേദനയും സങ്കടവും സന്തോഷവുമുണ്ട്‌. ചിന്താശേഷിയും വിവേചനബുദ്ധിയുമില്ലെന്ന്‌ നമ്മള്‍ ധരിക്കുന്നു. പക്ഷെ പുര്‍ണ്ണമായി അങ്ങനെ പറയാന്‍ കഴിയുമോ? അവരുടെ അവസ്‌ഥ ആ മാനസികാവസ്‌ഥയില്‍ നിന്ന്‌ കാണുമ്പോഴേ തിരിച്ചറിയാന്‍ കഴിയു. അതിന്‌ അടുത്ത ജന്മത്തിലെങ്കിലും ഒരു ആടായി ജനിക്കണം. താന്‍ ഒരു ആടായി മാറി മനുഷ്യന്റെ ബാധ്യതകളില്ലാതെ, ഉത്തരവാദിത്വരഹിതവും ഉദാസീനവുമായി പുല്‍മേടുകളില്‍ അലഞ്ഞു തിരിയുന്ന കാഴ്‌ച അവന്‍ സങ്കല്‍പ്പിച്ചു. രാമുവിന്റെ ചുണ്ടില്‍ അറിയാതെ ചിരിപൊട്ടി. അത്‌ നോക്കി നിന്ന ഒരു ആട്‌ പരിഹാസ്യദ്യോതകമായി നീട്ടിക്കരഞ്ഞു. രാമുവിന്‌ അങ്ങനെ തോന്നി.
പകലന്തിയോളം രാമു പുല്‍മേടുകളില്‍ ആടുകള്‍ക്കൊപ്പം അലഞ്ഞു നടന്നു. പുല്‍ത്തിട്ടകളില്‍ മലര്‍ന്നു കിടന്ന്‌ അയാള്‍ സ്വപ്‌നം കണ്ടു. അദ്ധ്വാനഭാരമില്ലാതെ ഒരു അറബിക്കഥയിലെന്ന പോലെ സമ്പത്തും സൗഭാഗ്യങ്ങളും തന്നെ തേടിയെത്തുന്ന നിമിഷങ്ങള്‍. ഉണര്‍ച്ചയിലും ഉറക്കത്തിലും ഒരുപോലെ മോഹനസുന്ദരസ്വപ്‌നങ്ങള്‍ അയാളെ മഥിച്ചു. കൂടുതല്‍ സമയവും രാമു ഉറക്കത്തിലായിരുന്നു. മൊട്ടക്കുന്നിലെ കാറ്റും നേരിയ തണുപ്പും സുഖനിദ്രയ്‌ക്ക് ഹരം പകര്‍ന്നു. ആടുകള്‍ അതിന്റെ വഴിക്ക്‌ പോയി. രാമു അവന്റെ സന്തോഷങ്ങളിലേക്കും.
''രാമൂ...നീയിവിടെ എന്തെടുക്കുവാ...''
കുഞ്ഞുണ്ണിയുടെ അലര്‍ച്ച കേട്ട്‌ രാമു ഞെട്ടിയുണര്‍ന്നു. കിടന്ന കിടപ്പില്‍ നിന്നും ചാടിയെണീറ്റ്‌ ഭവ്യതയോടെ അച്‌ഛന്റെ മുന്നില്‍ നിന്നു. ഈ കപടവിനയം ഒരു രക്ഷാകവചമാണെന്നും അതില്‍ മയങ്ങുന്നയാളാണ്‌ അച്‌ഛനെന്നും മുന്‍കാലപരിചയം കൊണ്ട്‌ അറിയാം.
''ചോദിച്ചത്‌ കേട്ടില്ലേ. ഇക്കണ്ട നേരം നീ എന്ത്‌ ചെയ്യുകയായിരുന്നെന്ന്‌..''
''ഞാന്‍ ആടിനെ തീറ്റുകയായിരുന്നു''
''എന്നിട്ട്‌ ആട്‌ എവിടെ?''
രാമു ചുറ്റും നോക്കി. ഒരു ആട്ടിന്‍കൂട്ടി പോലും ആ ചുറ്റുവട്ടത്തെങ്ങുമില്ല.
കുഞ്ഞുണ്ണി വലതുകൈപ്പത്തി കൊണ്ട്‌ അവന്റെ തലയ്‌ക്ക് ആഞ്ഞൊരടി കൊടുത്തു.
''അമ്മേ..''
രാമു അറിയാതെ നിലവിളിച്ചു പോയി.ഒരു മുഴുത്ത തെറിയാണ്‌ കുഞ്ഞുണ്ണിയുടെ നാവില്‍ ആദ്യം വന്നത്‌.
''------- മോന്‍...കുടുംബം വെളുപ്പിക്കാന്‍ ഇറങ്ങീരിക്കുന്നു''
അതുകേട്ട്‌ രാമുണ്ണി ചിരിച്ചു
''എന്തിനാടാ നിന്ന്‌ ഇളിക്കുന്നത്‌?''
രോഷം കെട്ടടങ്ങാതെ കുഞ്ഞുണ്ണി ചോദിച്ചു
''ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നവര്‍ ചീത്ത വാക്കുകള്‍ പറഞ്ഞാല്‍ പാപമാണെന്ന്‌ മുന്‍പൊരിക്കല്‍ അച്‌ഛന്‍ എന്നെ ഉപദേശിച്ചിരുന്നു''
കുഞ്ഞുണ്ണിയുടെ മുഖത്ത്‌ ജാള്യത പടരുന്നത്‌ രാമു കണ്ടു.
''നിന്നെയൊക്കെ വളര്‍ത്തുമ്പോള്‍ ഞാന്‍ പാപിയായില്ലെങ്കിലേ അത്ഭുതമുളളു''
രാമു വീണ്ടും ചിരിച്ചു
''പോടാ..പോയി കുളിച്ച്‌ സന്ധ്യാ പൂജയ്‌ക്ക് കയറടാ...''
''അയ്യോ ഇന്ന്‌ വയ്യച്‌ഛാ..''
''വയ്യേ...മനസിലായില്ല...''
''തണുപ്പ്‌ വീണാല്‍ പിന്നെ എനിക്ക്‌ കുളിക്കാന്‍ പറ്റില്ല. മേല്‌ കിടുകിടുക്കും''
''നിയെന്നെ കൊണ്ട്‌ പിന്നേം ചീത്ത വിളിപ്പിക്കും''
''തന്നേമല്ല. അച്‌ഛന്‍ പഠിപ്പിച്ച ജപങ്ങളൊക്കെ ഞാന്‍ മറന്നു പോയി. പൂജയ്‌ക്ക് കേറീട്ട്‌ ആഴ്‌ചകള്‌ കൊറെയായില്ലേ''
കുഞ്ഞുണ്ണി മകനെ ദഹിപ്പിക്കും മട്ടില്‍ രൂക്ഷമായൊന്ന്‌ നോക്കി. ഇവനോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല എന്ന തിരിച്ചറിവില്‍ അയാള്‍ തിരിഞ്ഞു നടന്നു.
രാമു ഒരു കളളച്ചിരിയോടെ അത്‌ നോക്കി നിന്നു.
അച്‌ഛന്‍ കൈവിട്ടതിന്റെ സമാധാനത്തില്‍ അവന്‍ കുന്നിന്റെ പിന്‍ഭാഗത്ത്‌ കൂടി ഇറങ്ങി, ഇല്ലിപ്പടര്‍പ്പുകള്‍ ഞാന്നു കിടക്കുന്ന ഇടവഴിയിലെത്തി കാത്തു നിന്നു.
സൗമിനി ക്ഷേത്രത്തില്‍ പോകാന്‍ പതിവായി വരുന്ന വഴിയും സ്‌ഥലവും അവന്‌ മനപാഠമാണ്‌. രാമുവിന്റെ വീട്ടുകാരേക്കാള്‍ സൗകര്യങ്ങള്‍ ഏറെയുണ്ട്‌ സൗമിനിയുടെ വീട്ടില്‌. പക്ഷെ കുടുംബമാഹാത്മ്യം അത്രയ്‌ക്കില്ല. സൗമിനിയുടെ അപ്പന്‍ കുമാരന്‍ ചെത്തുകാരനായിരുന്നു. കളള്‌ കൊടുക്കാന്‍ ചെന്ന ഉപഷാപ്പിന്റെ ഉടമ നാണുവിന്റെ മകളെ പ്രണയിച്ച്‌ കെട്ടിയതോടെ അയാളുടെ സമയം തെളിഞ്ഞു. അമ്മായി അപ്പനും മരുമകനും കൂടി ഒരു ഉപഷാപ്പിന്റെ സ്‌ഥാനത്ത്‌ നാല്‌ മെയിന്‍ഷാപ്പുകള്‍ സ്‌ഥാപിച്ചു. കൈനിറയെ പൂത്ത കാശ്‌. കുമാരന്‌ പെണ്‍മക്കള്‍ രണ്ട്‌.സൗമിനിയും ഇളയവള്‍ സിന്ധൂരിയും.സൗമിനിയുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല ഇളയവള്‍ സിന്ധൂരി അപസ്‌മാരം വന്ന്‌ തട്ടിപ്പോയി.
അതുവരെ ഗുരുദേവനെ മാത്രം പ്രാര്‍ത്ഥിച്ച്‌ നടന്ന കുമാരന്‍ ഭയന്നിട്ടാവാം ദേവീഭക്‌തനായി.എല്ലാ മലയാളമാസവും ഒന്നാം തീയതി കൃത്യമായി സ്വയംവരപാര്‍വതീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാവുന്ന വഴിപാടുകളെല്ലാം കഴിക്കും. മൃത്യൂജ്‌ഞയഹോമവും ഗണപതിഹോമവും ഗുരുതിയും ശത്രുസംഹാരപൂജയും മുടക്കാറില്ല.
സ്വയംവരപാര്‍വതീ ക്ഷേത്രം രാമുവിന്റെ കുടുംബവകയാണെങ്കിലും നാട്ടുകാര്‍ക്ക്‌ പൊതുസ്വത്തു പോലെയാണ്‌. അടുത്തെങ്ങും വേറെ അമ്പലം ഇല്ലാത്തതു കൊണ്ട്‌ എല്ലാവരും പതിവായി തൊഴാന്‍ വരുന്നത്‌ ഇവിടെയാണ്‌. സൗമിനി ഒരിക്കലും പതിവ്‌ തെറ്റിക്കാറില്ല. പെണ്‍കുട്ടികള്‍ക്ക്‌ നല്ല കല്യാണം നടക്കാന്‍ സ്വയംവര പാര്‍വതിയെ പൂജിക്കുന്നത്‌ കേമമെന്നാണ്‌ അവളുടെ അച്‌ഛനും അമ്മയും വിശ്വസിക്കുന്നത്‌. ഒരു പരിധി വരെ അവളും.
അച്‌ഛനില്ലാതിരുന്ന ദിവസം ക്ഷേത്രത്തില്‍ പൂജയ്‌ക്ക് കയറിയപ്പോഴാണ്‌ രാമു ആദ്യമായി അവളെ കാണുന്നത്‌. പ്രസാദം വാങ്ങാനായി നീണ്ട ചേതോഹരമായ വിരലുകളാണ്‌ ആദ്യം ശ്രദ്ധയിലേക്ക്‌ വന്നത്‌. മുഖം രണ്ടാമതാണ്‌ കണ്ടത്‌. വലിയ സുന്ദരി എന്നൊന്നും പറയാനാവില്ലെങ്കിലും രാമുവിന്റെ മനസില്‍ പെട്ടെന്ന്‌ ഒരു കൊളുത്ത്‌ വീണു. വല്ലാത്ത രണ്ട്‌ കണ്ണുകളാണ്‌ അവനെ കൊളുത്തി വലിച്ചത്‌. ഹൃദയത്തിലേക്ക്‌ ചൂഴ്‌ന്നിറങ്ങുന്ന നോട്ടം. ആണിനെ കോരി വലിച്ച്‌ കുടിക്കാനുളള ദാഹമുണ്ടെന്ന്‌ തോന്നും ആ കണ്ണുകള്‍ക്ക്‌.. ആഗ്രഹങ്ങളുടെ ഒരു കടലായിരുന്നു അവളുടെ കണ്ണുകള്‍. അത്‌ രാമുവിലും അപാരമോഹങ്ങളുടെ തിരത്തള്ളല്‍ സൃഷ്‌ടിച്ചു. മറ്റൊന്ന്‌ മൂക്കിന്‌ താഴെ എപ്പോഴും പൊടിയുന്ന വിയര്‍പ്പ്‌ തുളളികളാണ്‌. വിറയ്‌ക്കുന്ന ചുണ്ടുകള്‍ക്കും വല്ലാത്തൊരു ചൊടിപ്പുണ്ട്‌. മൂക്കിന്‌ മേല്‍ മൂക്കുത്തി പോലെ ഒരു കറുത്ത മറുക്‌. ത്രസിച്ച്‌ നില്‍ക്കുന്ന വലിയ മുലകളും നടക്കുമ്പോള്‍ തുളുമ്പുന്ന പിന്‍ഭാഗവും എല്ലാം ചേര്‍ന്ന്‌ കൊതി തോന്നിപ്പിക്കുന്ന പെണ്ണായിരുന്നു സൗദാമിനി. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കിടിലന്‍ ചരക്ക്‌.
രാമുവിന്‌ അവളോട്‌ തോന്നിയത്‌ സത്യത്തില്‍ പ്രണയമായിരുന്നില്ല. തനി കാമമായിരുന്നു. സൗമിനിയെ പോലുളള ഒരു പെണ്ണിനെയായിരുന്നു അവന്‍ കിടപ്പറയില്‍ ആഗ്രഹിച്ചിരുന്നത്‌.
പാവം സൗമിനി പക്ഷെ രാമുവിന്റെ മനസ്‌ കണ്ടില്ല. അവന്റെ നിഷ്‌കളങ്കത തോന്നിക്കുന്ന നോട്ടവും ചിരിയും കാപട്യലേശമില്ലാത്ത വര്‍ത്തമാനങ്ങളും അവളെ ആകര്‍ഷിച്ചു. തൊഴുത്‌ നില്‍ക്കുമ്പോള്‍ അവളുടെ കണ്ണ്‌ വിഗ്രഹത്തിലായിരുന്നില്ല. രാമുവിന്റെ മേലായിരുന്നു.മനസും.
അവള്‍ തന്നെയാണ്‌ ഒരു ദിവസം ആ പ്രതിസന്ധി അവന്റെ മുന്നില്‍ ഉന്നയിച്ചത്‌.
''ഇങ്ങനെ എന്നും ശ്രീകോവിലില്‍ തന്നെ നിന്നാല്‍ ഞാനെങ്ങിനെ കൊതി തീരെ ഒന്ന്‌ കാണും. സംസാരിക്കും..്‌''
അപ്പോഴാണ്‌ രാമുവും ക്ഷേത്രത്തിന്റെ പരിമിതിയെക്കുറിച്ച്‌ ബോധവാനായത്‌. പിന്നീടുളള ദിവസങ്ങളില്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ്‌ രാമു കീഴ്‌ശാന്തി പദവിയൊഴിഞ്ഞു. അച്‌ഛനെ ഒറ്റയ്‌ക്ക് ദേവിക്ക്‌ വീട്ടുകൊടുത്ത്‌ രാമു അവന്റെ പ്രണയത്തിലേക്ക്‌ മുങ്ങാം കൂഴിയിട്ടു.
രാവിലെയും വൈകിട്ടും സൗമിനി ക്ഷേത്രത്തിലക്ക്‌ വരുന്ന ഇല്ലിപ്പടര്‍പ്പുകള്‍ വീണു കിടക്കുന്ന ഇടവഴി അവരുടെ കൂടിക്കാഴ്‌ചകള്‍ക്ക്‌ വേദിയായി. ഒരു പുരുഷന്റെ ചിരിയിലും കടക്കണ്ണേറിലും വീണു പോകുന്ന വെറും പൈങ്കിളി പെണ്ണായിരുന്നു സൗമിനി. ജീവിതത്തിന്റെ ദുരൂഹസമസ്യകളും പ്രായോഗിയാഥാര്‍ത്ഥ്യങ്ങളും ഒരു കാലത്തും അവളെ ബാധിച്ചിട്ടില്ല. ജനിച്ചത്‌ വീണത്‌ മുതല്‍ അവള്‍ കാണുന്നത്‌ സൗഭാഗ്യങ്ങളുടെ ലോകമാണ്‌. അനായാസമായി എന്തും കരഗതമാവുന്ന അന്തരീക്ഷം. നിരക്ഷരരായ മാതാപിതാക്കള്‍. പഠിക്കാന്‍ തീരെ മോശമായിരുന്നില്ല സൗമിനി. എല്ലാ ക്ലാസിലും കഷ്‌ടിച്ച്‌ പാസാവും. ഡിഗ്രി വരെ അങ്ങനെ എത്തിപ്പെട്ടു. ഇപ്പോള്‍ പക്ഷെ അവള്‍ക്ക്‌ പഠിക്കാന്‍ കഴിയുന്നില്ല. പുസ്‌തകം തുറന്നാല്‍ മുന്നില്‍ തെളിയുന്നത്‌ രാമുണ്ണിയുടെ മുഖമാണ്‌. കേള്‍ക്കുന്നത്‌ അവന്റെ ശബ്‌ദമാണ്‌.
ആദ്യസ്‌പര്‍ശനത്തിന്റെ സുഖദമായ അനുഭവം എത്ര ശ്രമിച്ചിട്ടും അവളൂടെ മനസില്‍ നിന്നും മാഞ്ഞുപാവുന്നില്ല.
ആദ്യമൊക്കെ കിക്കിളിപ്പെടുത്തുന്ന വര്‍ത്തമാനങ്ങളിലുടെയായിരുന്നു തുടക്കം. ഉള്‍ത്തടങ്ങള്‍ പല കുറി നനയുന്നത്‌ അറിഞ്ഞിട്ടും സൗമിനി അറിയാത്ത മട്ട്‌ നടിച്ചു.
ഒരു ത്രിസന്ധ്യയ്‌ക്ക് ആരും കാണാതെ രാമു കവിളില്‍ ചുംബിച്ചപ്പോഴും അസാധാരണമായി അവള്‍ക്ക്‌ ഒന്നും തോന്നിയില്ല. ഒപ്പം പഠിക്കുന്ന ശ്രീക്കുട്ടി സമാനമായ അനുഭവം പങ്കിട്ടത്‌ അവള്‍ ഓര്‍ത്തു. ബസ്‌കണ്ടക്‌ടറായ അര്‍ഷാദാണ്‌ അവളുടെ കാമുകന്‍.
ചുംബനം എതിരില്ലാതെ പാസായപ്പോള്‍ രാമുണ്ണിക്ക്‌ ധൈര്യമേറി. ഇക്കുറി അവന്‍ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. ചെറുതായി കടിച്ച്‌ നോവിക്കാനും മറന്നില്ല.
''ഇത്‌ നീ എപ്പോഴും എന്നെ ഓര്‍മ്മിക്കാനുളള സമ്മാനമാണ്‌''
അത്‌ശരിയാണെന്ന്‌ സൗമിനിക്കും തോന്നി. ഉറക്കം നഷ്‌ടമായ രാത്രികളില്‍ ആ മധുരനൊമ്പരം അവളെ കിക്കിളിപ്പെടുത്തി. രാമുവിനെ മനസില്‍ സങ്കല്‍പ്പിച്ച്‌ അവള്‍ ചില കുസൃതികള്‍ കാട്ടി. ശ്രീക്കുട്ടിയായിരുന്നു അക്കാര്യത്തിലും മാര്‍ഗനിര്‍ദേശക.
അടുത്ത ദിവസങ്ങളില്‍ രാമു കൂടുതല്‍ സ്വാതന്ത്ര്യം കാട്ടി. അവളൂടെ ശരീരത്തിന്റെ സൗമ്യഭാഗങ്ങളില്‍ മെല്ലെ തലോടുകയും ഇടയ്‌ക്ക് അമര്‍ത്തി ഞെരിക്കുകയും ചെയ്‌തു.
ചുരീദാറില്‍ നടന്ന സൗമിനി അവന്റെ നിര്‍ബന്ധം ഒന്നുകൊണ്ട്‌ മാത്രമാണ്‌ അന്ന്‌ സാരിയുടുത്തു വന്നത്‌. ആ ദിവസം രാമു അവളുടെ വയറ്റില്‍ തടവുകയും പച്ചനിറമുളള ബ്ലൗസിനിടയിലുടെ കയ്യിട്ട്‌ ചില ചിത്രപ്പണികള്‍ ചെയ്‌തു. സൗമിനി അവനെ വട്ടം പിടിച്ചു. പെട്ടെന്ന്‌ രാമു അവളെ കെട്ടിപ്പിടിച്ച്‌ കഴൂത്തില്‍ തുരുതുരെ ഉമ്മ വച്ചു. അത്രയുമായപ്പോഴേക്ക്‌ രാമുവിന്‌ സകലനിയന്ത്രണവും നഷ്‌ടമായി കഴിഞ്ഞിരുന്നു. അന്ന്‌ പിരിയാന്‍ നേരം രാമു പറഞ്ഞു.
''നമുക്ക്‌ എവിടെയെങ്കിലും പോകാം''
''വേണ്ട. അതൊക്കെ കല്യാണം കഴിഞ്ഞ്‌''
അവള്‍ വിസമ്മതം അറിയിച്ചു.
''ഏത്‌? അതിന്‌ അരുതാത്തതൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. സ്വകാര്യമായി ഇത്തിരി സംസാരിക്കാന്‍ എവിടേക്കെങ്കിലും പോകാം എന്നേ ഉദ്ദേശിച്ചുളളു''
''തത്‌കാലം ഇത്രയും സ്വകാര്യത മതി...''
അത്‌ പറയുമ്പോഴും അവളൂടെ കണ്ണില്‍ തുടിക്കുന്ന കളളച്ചിരിയും തിരയിളക്കവും രാമു കണ്ടു. ഒരു പെണ്ണിന്റെ സഹജമായ എതിര്‍പ്പുകള്‍ക്ക്‌ പ്രാഥമികഘട്ടത്തിനപ്പുറം നിലനില്‍പ്പില്ലെന്ന്‌ രാമുവിന്‌ നന്നായി അറിയാമായിരുന്നു.

സജില്‍ ശ്രീധര്‍

Ads by Google

നോവല്‍

SAJIL SREEDHAR
SAJIL SREEDHAR
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സജില്‍ ശ്രീധര്‍ ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എം.ടിയുടെ 80-ാംപിറന്നാള്‍ ഗ്രന്ഥമായ എഴുത്തിന്റെ ആത്മാവ്. പി.എസ്.ശ്രീനിവാസന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വെളളാപ്പള്ളി നടേശന്‍, കെ.പി.പോള്‍, തിലകന്‍, ജി.പി.സി നായര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജീവിതം പുസ്തകരൂപത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, കെ.ദാമോദരന്‍ അവാര്‍ഡ്, എം.കെ. സാനു അവാര്‍ഡ്, ടാഗോര്‍ അവാര്‍ഡ്, നാഷനല്‍ ഫിലിം അക്കാദമി അവാര്‍ഡ്..തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി അംഗമായിരുന്നു. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കേരളത്തിലെ പ്രഥമ ചരിത്ര ടെലിവിഷന്‍ പരമ്പരയായ പാലിയത്തച്ചന്‍ തിരക്കഥയെഴൂതി സംവിധാനം ചെയ്തു. കേരളസര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപാടികളുടെ ഭാഗമായി സജില്‍ ശ്രീധറിന്റെ തെരഞ്ഞെടുത്ത അഭിമുഖങ്ങള്‍ അനുഭവങ്ങള്‍ക്ക് മുഖാമുഖം എന്ന പേരില്‍ പുസ്തകരുപത്തില്‍ സമാഹരിച്ചു. കുമാരനാശാന്റെ കരുണയെ അവലംബമാക്കി രചിച്ച വാസവദത്തയാണ് സജില്‍ ശ്രീധറിന്റെ ആദ്യനോവല്‍. ഒരു വര്‍ഷത്തിനുള്ളില്‍ 7 പതിപ്പ് പിന്നിട്ട വാസവദത്തയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ ഭാരത് ഭവന്‍ നല്‍കുന്ന വയലാര്‍ രാമവര്‍മ്മ സാഹിത്യപുരസ്‌കാരം ലഭിച്ചു. വാസവദത്തയിലൂടെ ഏറെ ശ്രദ്ധേയനായ സജില്‍ ശ്രീധറിന്റെ രണ്ടാമത്തെ നോവലാണ് ഷഡ്പദം. മാധ്യമരംഗത്ത് 20 വര്‍ഷം പിന്നിടുന്ന സജില്‍ ശ്രീധര്‍ മംഗളം വാരികയുടെയും ലിവ് ഇന്‍ സ്‌റ്റൈല്‍ ത്രൈമാസികയുടെയും പത്രാധിപരാണ്.
Sunday 16 Jul 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW