Sunday, January 21, 2018 Last Updated 27 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 01.29 AM

റഷ്യന്‍ ഇടപെടല്‍ : ട്രംപിനെതിരേ കൂടുതല്‍ തെളിവ്‌

uploads/news/2017/07/127992/in4.jpg

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ്‌ ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ "ഇടപെടല്‍" ഉണ്ടായെന്ന വാദത്തിനു കരുത്തുപകര്‍ന്നു കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ട്രംപിന്റെ മകന്‍ ട്രംപ്‌ ജൂനിയറും റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിറ്റ്‌സ്‌കായയും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയുടെ വിവരമാണു പുറത്തുവന്നത്‌. ചര്‍ച്ചയില്‍ റഷ്യന്‍ ചാരസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന ആരോപണം നേരിടുന്ന റിനാത്ത്‌ അഖ്‌മെതിഷിന്‍ പങ്കെടുത്തതാണു ട്രംപ്‌ പക്ഷത്തെ പ്രതിരോധത്തിലാക്കുന്നത്‌. ഈ കൂടിക്കാഴ്‌ചയിലാണത്രേ ഹിലറിക്ല ിന്റനെ ബാധിക്കുന്ന രഹസ്യ വിവരം ട്രംപ്‌ ജൂനിയറിനു ലഭിച്ചതെന്നാണ്‌ ആരോപണം.
താനും യോഗത്തില്‍ പങ്കെടുത്തെന്നും എന്നാല്‍, റഷ്യന്‍ ചാരസംഘടനയുമായി ബന്ധമില്ലെന്നുമാണു റിനാത്ത്‌ അഖ്‌മെതിഷിന്റെ നിലപാട്‌. ഇയാള്‍ക്ക്‌ ഇയാള്‍ക്ക്‌ ഇരട്ട പൗരത്വമുണ്ടെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യക്‌തമാക്കി.
യോഗത്തില്‍ അഖ്‌മെതിഷിനും നതാലിയയും രേഖകള്‍ കൊണ്ടുവന്നെന്നും ഇവ ട്രംപ്‌ ജൂനിയര്‍ക്കു കൈമാറിയെന്നും അസോഷ്യേറ്റഡ്‌ പ്രസ്‌ (എ.പി.) റിപ്പോര്‍ട്ട്‌ ചെയ്‌തു. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അനധികൃത പണമൊഴുക്കുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രേ.
ആരോപണങ്ങളെ അതിജീവിക്കാന്‍ ട്രംപിന്റെ രാജിയാണു വേണ്ടതെന്നു അമേരിക്കയുടെ മുന്‍ പ്രസിഡന്റ്‌ ലിന്‍ഡണ്‍ ബി. ജോണ്‍സന്റെ മരുമകന്‍ കൂടിയായ ഭരണഘടനാ വിദഗ്‌ധന്‍ പ്രഫ. ഫിലിപ്‌ ബോബിറ്റ്‌ പ്രതികരിച്ചു. ട്രംപിന്റെ ഉപദേശകന്‍ കൂടിയാണു പ്രഫ. ബോബിറ്റ്‌. ട്രംപിനെതിരേ ഡൊമോക്രാറ്റിക്‌ പാര്‍ട്ടി ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിനു നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌്.

Ads by Google
Sunday 16 Jul 2017 01.29 AM
YOU MAY BE INTERESTED
TRENDING NOW