ന്യൂയോര്‍ക്ക്: ഗണിതശാസ്ത്ര ജീനിയസ് എന്നനിലയില്‍ ആദരവ് നേടിയ മറിയം മിര്‍സഖാനി(40) അന്തരിച്ചു. സ്തനാര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഗണിതശാസ്ത്രത്തിലെ നൊബേല്‍ പുരസ്കാരം എന്നറിയപ്പെടുന്ന ഫീല്ഡ്സ് മെഡല്‍ നേടിയാണ് അവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.ഇറാനില്‍ ജനിച്ച മിര്‍സഖാനി കൗമാരക്കാലത്തു തന്നെ രാജ്യാന്തര മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡില്‍ രണ്ട് സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. 2004 ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് നേടി. ഫീല്ഡ്സ് മെഡല്‍ നേടിയ ആദ്യ വനിതയാണ്. ഒട്ടേറെ ഗണിതശാസ്ത്ര സമസ്യകള്‍ക്ക് അവര്‍ ഉത്തരം കണ്ടെത്തിയിട്ടുണ്ട്.