Tuesday, November 21, 2017 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 04.37 PM

വെറും കയ്യോടെ ഇറങ്ങിപ്പോന്ന മഞ്ജുവിനെ ഒന്നുമല്ലാതാക്കാനും ദിലീപ് ശ്രമിച്ചു : ഒരു പത്രപ്രവര്‍ത്തകന്റെ തുറന്നു പറച്ചില്‍

uploads/news/2017/07/128172/delip.jpg

പിണക്കങ്ങൾ
പ്രതികാരത്തിലേക്കെത്തുമ്പോൾ
XXXXXXXXXXXXXXXXXX

ഞാൻ സിനിമാമംഗളത്തിന്റെ റിപ്പോർട്ടറായി ജോലി ചെയ്യുന്ന കാലം .
ദിലീപും മഞ്ജു വാര്യരും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്ത ഫീൽഡിൽ പലർക്കും അറിയാം അറിഞ്ഞ വിവരങ്ങൾ വച്ച് അതേ പറ്റി എഴുതണോ എന്ന് പലവട്ടം ആലോചിച്ചിരുന്നു .

സുഹൃത്തും തിരക്കഥാകൃത്തുമായ N.M നവാസുമായി ഞാനക്കാര്യം സംസാരിച്ചു .കുടമാറ്റം എന്ന ചിത്രത്തിന്റെ രചയിതാവാണ് നവാസ് .
ആ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അനുഭവം വച്ച് അവർ തമ്മിലിഷ്ടത്തിലാണ് എന്ന് നവാസും സ്ഥിരീകരിച്ചു എന്നിട്ടും എഴുതേണ്ട എന്നാണ് തീരുമാനിച്ചത് .

ദിലീപും മഞ്ജുവുമായി എനിയ്ക്ക് അന്നുള്ള അടുപ്പം തന്നെ കാരണം .അതൊരു ഗോസിപ്പായി കരുതിയാലോ എന്നു കരുതി.
എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ വെള്ളിനക്ഷത്രം വാരിക ആ പ്രണയ വാർത്ത ബ്രേക്ക് ചെയ്തു .

അതേ തുടർന്ന് ദിലീപ് വെള്ളിനക്ഷത്രം ലേഖകരുമായി അല്പം അകലം പാലിച്ചു.
ഏറെക്കഴിയും മുമ്പ് അതു സംഭവിച്ചു .ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം .

മംഗളം പത്രത്തിന്റെ എഡിറ്റർ ആയിരുന്ന Rഗോപി കൃഷ്ണൻ വിളിച്ചു പറഞ്ഞാണ് ഞാൻ വിവരമറിഞ്ഞത്. അപ്പോൾ തന്നെറിപ്പോർട്ടിംഗിനായി ആലുവയിൽ ദിലീപിന്റെ വീട്ടിലേക്ക് തിരിച്ചു .

ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് ദേശത്തെ വീട്ടിലെത്തുന്നത് .ഒരു വിവാഹ വീടിന്റെ തിരക്കേ ഇല്ല .ദിലീപിന്റെ ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമേ ഉള്ളൂ. സിനിമാരംഗത്തു നിന്ന് ഒരാൾ മാത്രമുണ്ട്.

സംവിധായകൻ വിനയൻ .ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും വിനയൻ വിവാഹ സമ്മാനമായി ഒരു മോതിരം ദിലീപിന്റെ വിരലിലണിയിക്കൂന്നതും കണ്ടു.
തുടർന്നുള്ള ദിവസങ്ങളിൽ ദിലീപിനെതിരെ ഒരു WAVE കേരളം ഉടനീളം ഉണ്ടായി .

ദിലീപിന്റെ കരിയർ തന്നെ അവസാനിച്ചൊ എന്ന് തന്നെ പലരും ഭയന്ന ദിവസങ്ങൾ .അന്ന് ദിലീപിനെ ഏറെ പിന്തുണച്ചു വിനയൻ. എതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ സിനിമാമംഗളത്തിലേക്ക് വിനയന്റെ ഫോൺ വന്നു .

പുതിയ ചിത്രം തുടങ്ങുന്നു എന്നറിയിച്ച് . പ്രണയനിലാവ് എന്നാണ് പേര് . ഒറ്റപ്പാലത്താണ് ലൊക്കേഷൻ .നായകൻ ദിലീപ് .
നായിക മോഹിനി . ലൊക്കേഷൻ കവറേജിനിടെ വിനയനോട് തിരക്കി .

ദിലീപിനെതിരായി ഒരു തരംഗം നിലനിൽക്കെ എങ്ങനെയാണ് ദിലീപിനെ ഹീറോ ആക്കാൻ തോന്നിയത് ? "എനിക്കങ്ങനെ തോന്നുന്നില്ല "എന്നായിരുന്നു വിനയന്റെ മറുപടി . മറിച്ച് ," കേരളം മുഴുക്കെ ഇഷ്ടപ്പെടുന്ന മഞ് ജൂവിനെ വിവാഹം ചെയത ആൾ എന്ന നിലയിൽ ദിലീപിനോട് മലയാളികൾക്കിനി ഇഷ്ടം കൂടുകയേ ഉള്ളൂ" എന്നായി വിനയൻ കാലം അതു തെളിയിച്ചു .

മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള നടനായി ദിലീപ് മാറി . ആയിടെ വിനയൻ ചിത്രങ്ങളിൽ തുടർച്ചയായ സാന്നിദ്ധ്യമായി ദിലീപ് മാറുന്നതും പിന്നിട് കണ്ടു .വിനയന്റെ ഏഴോളം ചിത്രങ്ങളിലാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ദിലീപ് അഭിനയിച്ചത് .അത്രക്കായിരുന്നു അവരുടെ അടുപ്പം.

എന്നാൽ താരമൂല്യം കൈവരിച്ച ഘട്ടത്തിൽ ദിലീപും വിനയനും തമ്മിൽ അകന്നു. തുടർന്ന് ദിലീപിന് പകരമായി ജയസൂര്യയെ വിനയൻ ഉയർത്തിക്കൊണ്ടുവന്നു . ക്രമത്തിൽ അവരുടെ പിണക്കം വളർന്ന് വളർന്ന് മാക്ട പിളർത്തും വരെ എത്തി .ഫെഫ്ക ഉണ്ടായി .

വിനയൻ എന്ന തിരക്കേറിയ സംവിധായകന്റെ കരിയറിനെ വല്ലാതെ മുരടിപ്പിച്ചു ആ തർക്കം .അന്ന് ഏറെ ഹിറ്റുകൾ ഒരുക്കിയ ആളായിരന്നു അദ്ദേഹം.
ആ ഒതുക്കലിൽ മുന്നിൽ ദിലീപായിരുന്നു എന്നതാണ് എന്നിൽ അത്ഭുതമുളവാക്കിയത്. എത്ര ചിത്രങ്ങളിൽ ഒരുമിച്ചവരാണവർ .ദിലീപിന് തുടക്കത്തിൽ എറെ ഹിറ്റുകൾ നൽകിയ സംവിധായകനാണദ്ദേഹം .

ദിലീപിന്റെ അനിഷ്ടം പിടിച്ചു പറ്റിയ തുളസീദാസിനെയും തിലകനെയും പോലുള്ളവരുടെയും കരിയർ ഒന്നുമല്ലാതാകുന്നതും പിന്നീട് കണ്ടു .സ്റ്റാർ വാല്യു കൈവരിക്കും മുമ്പ് ദിലീപിന് രണ്ടു ഹിറ്റുകൾ നൽകിയ സംവിധായകനാണ് തുളസീദാസ്.

എത്ര ചിത്രങ്ങളിൽ തിലകൻ ദിലീപിന്റെ അച്ഛനായിരുന്നു . ദിലീപിന്റെയും മഞ്ജുവിന്റെയും കാര്യങ്ങൾ തന്നെ നോക്കു . കൂറേക്കാലം പ്രണയിച്ചവർ .പിന്നെ വിവാഹിതരായി ഒന്നിച്ചു കഴിഞ്ഞ വർ .മീനാക്ഷിയുടെ അച്ഛനും അമ്മയും . പിരിഞ്ഞപ്പോഴോ.

സിനിമയിൽ വീണ്ടും തന്റെ അസ്തിത്ത മുറപ്പിക്കാൻ 35 കഴിഞ്ഞ മഞ്ജു പാടു പെടുന്ന ഘട്ടത്തിൽ മഞ്ജുവിനെ ഒന്നുമല്ലാതാക്കാൻ ദിലീപ് ഏറെ ശ്രമിച്ചു .എത്രയോ സംവിധായകരോട് മഞ്ജുവിനെ കാസ്റ്റ് ചെയ്യരുത് എന്ന് വിലക്കി .രണ്ടാം വരവിൽ മഞ്ജുവിനെ കാസ്റ്റ് ചെയ്യാൻ അതു കൊണ്ടു തന്നെ പലരും മടിച്ചു . രഞ്ജിത്ത് പോലും .

മഞ്ജുവിനെ വച്ച് How old are You ഒരുക്കിയ റോഷൻ ആൻഡ്രൂസിനോടു ചോദിച്ചു നോക്കു .അതിന്റെ പേരിൽ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ .ആ ചിത്രം അവാർഡ് മത്സരത്തിനു പോലും പരിഗണിക്കാതിരിക്കാൻ ശ്രമം ഉണ്ടായി .

മോഹൻലാൽ നിർമിച്ചതുകൊണ്ട് മാത്രം ആണ് എന്നും എപ്പോഴുമെന്ന ചിത്രത്തിൽ മഞ്ജുവിനഭിനയിക്കാനായത് . ഒന്നിച്ചു ജീവിച്ച കാലഘട്ടത്തിൽ മഞ്ജുവിന്റെ പേരിൽ ദിലീപ് വാങ്ങിച്ച ഭൂ സ്വത്തുക്കൾ മുഴുക്കെ മീനാക്ഷിയുടെ പേരിൽ എഴുതിക്കൊടുത്ത് വെറും കയ്യോടെ ഇറങ്ങി പോന്ന നടിയാണ് മഞ്ജു .തന്റെ പ്രതിഭയിൽ അത്രയേറെ വിശ്വാസമുണ്ടാകണം മഞ്ജുവിന് .അതു തെറ്റായിരുന്നില്ല .കാരണം മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ലേഡി ആർടിസ്റ്റ് മഞ്ജുവാണ് .അതും 35 കഴിഞ്ഞ പ്രായത്തിൽ .

വെറും കയ്യോടെ ഇറങ്ങിപ്പോന്ന മഞ്ജുവിനെ ഒന്നുമല്ലാതാക്കാനും ദിലീപ് ശ്രമിച്ചു എന്നത് മറ്റൊരു ഞെട്ടലായിരുന്നു എനിക്ക് .
മഞ്ജു മീനാക്ഷിയുടെ പേരിൽ സ്ഥലം എഴുതി വച്ചതിനാലാണ് മീനാക്ഷിയെ ഒപ്പം നിർത്താൻ ദിലീപ് തയ്യറായത് എന്ന് ഒരു കൂട്ടുകാരൻ വിലയിരുത്തിയത് മറ്റൊരു ഷോക്ക്

സൗഹൃദങ്ങൾ ഇങ്ങനെയാണ് .അകൽച്ച വന്നു കഴിഞ്ഞാൽ പരസ്പരം ഒതുക്കാനും മൂലക്കിരുത്താനും ഒക്കെ ശ്രമം നടക്കും . പീഡിതയായ നടിയുടെ, കരിയർതുടക്കത്തിൽ ഏറ്റവും തുണച്ച നടൻ ദിലീപാണ് .സ്വന്തമായി ദിലീപ് നിർമ്മിച്ച ആദ്യ ചിത്രമായ CID മൂസയിൽ നായികയായതോടെയാണ് ആ നടിയുടെ കരിയർ തന്നെ ഉയർന്നത് .പിന്നിട് എത്രയെത്ര ചിത്രങ്ങളിൽ അവർ ഒരുമിച്ചു .കാവ്യ കഴിഞ്ഞാൽ എറ്റവുമധികം ചിത്രങ്ങളിൽ ആ നടിയാണ് ദിലീപിന്റെ ജോടിയായത്.

അവർ തമ്മിലുള്ള അടുപ്പം ശത്രുതയിലേക്ക് മാറുന്നതും കാലം കാട്ടിത്തന്നു. അത് ദിലീപ് കൂടി അംഗീകരിക്കുന്ന സത്യം . വിനയന്റെയും തുളസീദാസിന്റെയും തിലകന്റെയും മാത്രമല്ല മഞ്ജുവിന്റെ കൂടി കരിയർ നശിപ്പിക്കാൻ ശ്രമിച്ചതു പോലെ ഈ നടിയുടെ കരിയർ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചോ ? അറിയില്ല.

പിണക്കങ്ങൾ ഉണ്ടായാൽ ആരും ഏതതിര് വരെയും പോയേക്കാം . ഇക്കാര്യത്തിൽ അതു സംഭവിച്ചോ ? കാലം സത്യം തെളിയിക്കുന്നതുവരെ കാത്തിരിക്കയെ നിവർത്തിയുള്ളു.

Ads by Google
Sunday 16 Jul 2017 04.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW