Tuesday, September 26, 2017 Last Updated 28 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.20 AM

വനിതാ ലോകകപ്പ്‌ ഇന്ത്യ ഓസീസ്‌ സെമി

ഡെര്‍ബി: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. 20 നു ഡെര്‍ബിയിലാണ്‌ സെമി. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം സെമി 18 നാണ്‌. ഇംഗ്ലണ്ട്‌ ഒന്നാംസ്‌ഥാനത്തും ഓസ്‌ട്രേലിയ രണ്ടാംസ്‌ഥാനത്തുമാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ഇന്ത്യ മൂന്നാംസ്‌ഥാനത്തും ദക്ഷിണാഫ്രിക്ക നാലാമതുമായിരുന്നു.
ലീഗ്‌ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റിരുന്നു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏഴ്‌ കളികളില്‍നിന്ന്‌ 12 പോയിന്റും ഇന്ത്യ 10 പോയിന്റും ദക്ഷിണാഫ്രിക്ക ഒന്‍പത്‌ പോയിന്റും നേടി. അവസാന ലീഗ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ 59 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ട്‌ വെസ്‌റ്റിന്‍ഡീസിനെ 92 റണ്ണിനു തോല്‍പ്പിച്ച്‌ ഒന്നാംസ്‌ഥാനം ഉറപ്പിക്കുകയും ചെയ്‌തു.
ന്യൂസിലന്‍ഡിനെതിരേ 186 റണ്ണിന്റെ ജയം നേടിയതോടെയാണ്‌ ഇന്ത്യ സെമി ഉറപ്പിച്ചത്‌. ലോകകപ്പിലെ ഏറ്റവും മികച്ച ജയമാണ്‌ ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 265 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 25.3 ഓവറില്‍ 79 റണ്ണിന്‌ ഓള്‍ഔട്ടായി. നായിക മിതാലി രാജിന്റെ (123 പന്തില്‍ 109) സെഞ്ചുറിയും ഇടംകൈയന്‍ സ്‌പിന്നര്‍ രാജേശ്വരി ഗെയ്‌ക്വാദിന്റെ അഞ്ച്‌ വിക്കറ്റ്‌ നേട്ടവുമാണു ജയത്തിന്റെ അടിസ്‌ഥാനം.

Ads by Google
Advertisement
Monday 17 Jul 2017 12.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW