Thursday, July 27, 2017 Last Updated 2 Min 5 Sec ago English Edition
Todays E paper
Monday 17 Jul 2017 12.20 AM

സ്‌റ്റേഡിയം തകര്‍ന്ന്‌ എട്ടു പേര്‍ കൊല്ലപ്പെട്ടു

ഡാകര്‍: സെനഗലില്‍ ലീഗ്‌ കപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനിടെ സ്‌റ്റേഡിയം തകര്‍ന്ന്‌ എട്ടു പേര്‍ കൊല്ലപ്പെട്ടു.
അറുപതിലധികം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. യു.എസ്‌. ഔകാമും സ്‌റ്റേഡ്‌ ഡി എംബോര്‍ എന്നീ ക്ലബുകള്‍ തമ്മിലായിരുന്നു മത്സരം. ആരാധകര്‍ അക്രമാസക്‌തരായതോടെയാണ്‌ കുഴപ്പങ്ങള്‍ തുടങ്ങിയത്‌. അധിക സമയത്ത്‌ എംബോര്‍ 2-1 നു മുന്നിട്ടുനിന്നതോടെ പ്രകോപിതരായ ഔകാം ആരാധകര്‍ എതിര്‍ കാണികളെ കല്ലെറിയാന്‍ തുടങ്ങി. തിരിച്ചും കല്ലേറ്‌ തുടങ്ങിയതോടെ ഏറ്റുമുട്ടലായി. പോലീസ്‌ കണ്ണീര്‍ വാതകം ഉപയോഗിക്കുന്നതിനിടെയാണ്‌ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്നത്‌.

Ads by Google
Monday 17 Jul 2017 12.20 AM
YOU MAY BE INTERESTED
TRENDING NOW