Sunday, April 22, 2018 Last Updated 18 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.29 AM

ദിലീപ്‌ - പള്‍സര്‍ സുനി ഗൂഢാലോചന: രണ്ടു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

uploads/news/2017/07/128284/4.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ നടന്‍ ദിലീപും സുനില്‍ കുമാറും (പള്‍സര്‍ സുനി) തമ്മിലുള്ള ഗൂഢാലോചനയ്‌ക്കു ശക്‌തമായ തെളിവുകള്‍ പോലീസിനു ലഭിച്ചതായി സൂചന. ഇവര്‍ തമ്മില്‍ സംസാരിക്കുന്നതിനു സാക്ഷികളായ രണ്ടു പേരുടെ രഹസ്യമൊഴി അന്വേഷണസംഘം കാലടി കോടതിയില്‍ രേഖപ്പെടുത്തി.
"ജോര്‍ജേട്ടന്‍സ്‌ പൂരം" സിനിമയുടെ ഷൂട്ടിങ്‌ സ്‌ഥലത്ത്‌ ദിലീപും പള്‍സര്‍ സുനിയും വാഹനത്തിന്റെ മറവില്‍നിന്ന്‌ സംസാരിക്കുന്നതു കണ്ടെന്ന്‌ തൃശൂര്‍ സ്വദേശികളായ ഇവര്‍ മൊഴി നല്‍കിയതായാണു വിവരം. ഇവര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴി ഗൂഢാലോചന തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനു സഹായകമാകും. അതിനിടെ, രണ്ടു വര്‍ഷം മുമ്പ്‌ മറ്റൊരാള്‍ക്കുവേണ്ടി പള്‍സര്‍ സുനി ഒരു നടിയെ പീഡിപ്പിച്ചിരുന്നെന്നു പോലീസിനു വിവരം ലഭിച്ചു. അക്കാലത്ത്‌ സിനിമയില്‍ സജീവമായിരുന്ന നടിയാണ്‌ ഇരയായത്‌. അന്വേഷണസംഘത്തിനു മൊഴി നല്‍കാന്‍ ഈ നടി സന്നദ്ധത പ്രകടിപ്പിച്ചതായും അറിയുന്നു. മുമ്പ്‌ സമാനമായ സംഭവം വിജയകരമായി നടത്തിയതുകൊണ്ടാണ്‌ ദിലീപ്‌ ക്വട്ടേഷന്‍ പള്‍സര്‍ സുനിയെ ഏല്‍പ്പിച്ചതെന്നു പോലീസ്‌ അനുമാനിക്കുന്നു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ്‌ ചാക്കോ എന്നിവര്‍ക്കു വേണ്ടി പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. പ്രതീഷ്‌ ചാക്കോയുടെ ജൂനിയറായ രാജു ജോസഫിനെ ഇന്നലെ വൈകുന്നേരം ആലുവ പോലീസ്‌ ക്ലബില്‍ ചോദ്യംചെയ്‌തു. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക്‌ നേരിട്ടു പങ്കുള്ളതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്‌. ദിലീപിന്റെ കസ്‌റ്റഡി കാലാവധി കഴിയുംമുമ്പ്‌ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന അന്വേഷണസംഘം ഹാജരാകാന്‍ നിര്‍ദേശിച്ച്‌ അപ്പുണ്ണിക്കു നോട്ടീസ്‌ നല്‍കിയിരുന്നു. അതിനു ശേഷമാണ്‌ അപ്പുണ്ണി ഒളിവില്‍പോയത്‌.
ദിലീപിനു വേണ്ടി സഹതാപതരംഗം സൃഷ്‌ടിക്കാനുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്‍കിയ പബ്ലിക്‌ റിലേഷന്‍സ്‌ ഏജന്‍സിക്കെതിരേ കേസെടുക്കാനും പോലീസ്‌ തീരുമാനിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥരെ അപകീര്‍ത്തിപ്പെടുത്തുകവഴി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണു കേസെടുക്കുക. ഇതേക്കുറിച്ച്‌ അന്വേഷണസംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
ബി.ജെ.പിയുടെ പ്രചാരണച്ചുമതലയുള്ള ഈ ഏജന്‍സിയെ ഏര്‍പ്പാടാക്കിയത്‌ ഒരു ആര്‍.എസ്‌.എസ്‌. നേതാവാണെന്നാണു സൂചന. ഈ ഏജന്‍സി വഴി ചില ഓണ്‍ലൈന്‍ പത്രങ്ങളിലടക്കം ദിലീപിനുവേണ്ടി പ്രചാരണം നടത്തി. വിദേശത്തു രജിസ്‌റ്റര്‍ ചെയ്‌തതടക്കമുള്ള പത്തോളം ഓണ്‍ലൈന്‍ പത്രങ്ങള്‍ ദിലീപിന്‌ അനുകൂലമായി തുടര്‍ച്ചയായി വാര്‍ത്ത നല്‍കി. ഗള്‍ഫില്‍നിന്നടക്കം വ്യാജ പ്ര?ഫൈലുണ്ടാക്കി ദിലീപിന്‌ അനുകൂലമായ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്‌.

Ads by Google
Monday 17 Jul 2017 12.29 AM
YOU MAY BE INTERESTED
TRENDING NOW