Tuesday, January 23, 2018 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.29 AM

നഴ്‌സുമാരുടെ സമരം: 20 ന്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച

uploads/news/2017/07/128285/5.jpg

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്‌: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നഴ്‌സുമാരുടെ സംഘടനകളെയും ആശുപത്രി മാനേജ്‌മെന്റുകളെയും ചര്‍ച്ചയ്‌ക്കു വിളിച്ചു. 20 ന്‌ വൈകിട്ട്‌ നാലുമണിക്ക്‌ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളിലാണു ചര്‍ച്ച. 19 ന്‌ നടക്കുന്ന അനുരഞ്‌ജന കമ്മിറ്റി യോഗത്തിലും മാനേജ്‌മെന്റ്‌ പ്രതിനിധികളും നഴ്‌സിങ്‌ സംഘടനകളും പങ്കെടുക്കും.
അതിനിടെ, നഴ്‌സുമാര്‍ക്ക്‌ സര്‍ക്കാര്‍ നിശ്‌ചയിച്ച ശമ്പളം നല്‍കാമെന്നു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ എട്ടു സംഘടനകളുടെ യോഗത്തിലാണു തീരുമാനം. 18,230 രൂപ മുതല്‍ 23,760 രൂപ വരെയാണു സര്‍ക്കാര്‍ ശമ്പളം നിശ്‌ചയിച്ചിരിക്കുന്നത്‌. ഈ തുക നല്‍കാനാണു തീരുമാനം. ഈ സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരത്തില്‍നിന്നും പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
തുടര്‍നടപടികള്‍ക്കും ചര്‍ച്ചയ്‌ക്കുമായി കേരള പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ ചെയര്‍മാനായും കാത്തലിക്‌ ഹെല്‍ത്ത്‌ കെയര്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ കേരള ഘടകം സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍ കണ്‍വീനറുമായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും യോഗം രൂപം നല്‍കി. ഐ.ആര്‍.സിയിലെ തൊഴിലുടമ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും.
സമരത്തെ നേരിടാന്‍ രോഗികളെയും നഴ്‌സിങ്‌ വിദ്യാര്‍ഥികളെയും ബലിയാടാക്കരുതെന്നു യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനും (യു.എന്‍.എസ്‌.എ.) യുണൈറ്റഡ്‌ നഴ്‌സസ്‌ പേരന്റ്‌സ്‌ അസോസിയേഷനും(യു.എന്‍.പി.എ.) ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ ആശുപത്രി ഡ്യൂട്ടിക്കു നിയോഗിക്കാനുള്ള കണ്ണൂര്‍ ജില്ലാ കലക്‌ടറുടെ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ ഫാക്കല്‍റ്റി അസോസിയേഷനും (യു.എന്‍.എഫ്‌.എ.) അഭിപ്രായപ്പെട്ടു.
കലക്‌ടറുടെ ഉത്തരവനുസരിച്ച്‌ ജോലിക്കു ഹാജരാകാത്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ്‌ ചെയ്ുമെന്നാണ്‌ യമാനേജ്‌മെന്റുകളുടെ നിലപാടെന്ന്‌ യു.എന്‍.എസ്‌.എ. സംസ്‌ഥാന പ്രസിഡന്റ്‌ എം.യു. വിഷ്‌ണുവും ജനറല്‍ സെക്രട്ടറി അരുണ്‍ ജോസഫും പറഞ്ഞു. 19 ലെ ഹൈക്കോടതി മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കുശേഷം ഉചിതമായ തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ നഴ്‌സുമാരുടെ സമരകേന്ദ്രങ്ങളിലേക്ക്‌ നഴ്‌സിങ്‌ വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്നും വിദ്യാര്‍ഥി നേതാക്കള്‍ അറിയിച്ചു.

Ads by Google
Monday 17 Jul 2017 12.29 AM
YOU MAY BE INTERESTED
TRENDING NOW