Saturday, September 23, 2017 Last Updated 22 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.33 AM

സിക്കിം മുന്‍ മുഖ്യമന്ത്രി നരബഹാദൂര്‍ ഭണ്ഡാരി അന്തരിച്ചു

uploads/news/2017/07/128297/5.jpg

ഗാങ്‌ടോക്ക്‌: സിക്കിം മുന്‍മുഖ്യമന്ത്രിയും സിക്കിം സംഗ്രാം പരിഷത്ത്‌(എസ്‌.എസ്‌.പി) അധ്യക്ഷനുമായ നരബഹാദൂര്‍ ഭണ്ഡാരി(77) അന്തരിച്ചു. രോഗബാധയെത്തുടര്‍ന്ന്‌ ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു തവണ സിക്കിം മുഖ്യമന്ത്രിയായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം 1979-ല്‍ ജനതാ പരിഷത്ത്‌ ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ചാണ്‌ ആദ്യം നിയമസഭയിലെത്തുന്നത്‌. തുടര്‍ന്ന്‌ 1984, 1989 തെരഞ്ഞെടുപ്പുകളില്‍ എസ്‌.എസ്‌.പി. സ്‌ഥാനാര്‍ഥിയായി വിജയിച്ചു. ഭാര്യ മുന്‍ എം.പി. ദില്‍ കുമാരി ഭണ്ഡാരി.

Ads by Google
Advertisement
Monday 17 Jul 2017 12.33 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW