Tuesday, January 23, 2018 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 06.51 AM

ദിലീപിനു വേണ്ടി സഹതാപതരംഗം നടത്തിയത് ബി.ജെ.പിയുടെ പബ്ലിക് റിലേഷന്‍സ് സ്ഥാപനം ; നേതൃത്വം ആര്‍.എസ്.എസ്. നേതാവിന് ?

uploads/news/2017/07/128337/dileep.jpg

കൊച്ചി: ദിലീപിനു വേണ്ടി സഹതാപ തരംഗം സൃഷ്ടിക്കാനുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്‍കിയത് ഒരു ആര്‍.എസ്.എസ്. നേതാവെന്നു സൂചന. ബി.ജെ.പിയുടെ പ്രചാരണച്ചുമതലയുള്ള ഈ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ ആയിരുന്നു ഇതിന് ഏര്‍പ്പാടാക്കിയതെന്നും ഈ ഏജന്‍സിക്കെതിരേ കേസെടുക്കാനും പോലീസ് തീരുമാനിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുകവഴി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണു കേസെടുക്കുക.

ഇതേക്കുറിച്ച് അന്വേഷണസംഘം െസെബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഈ ഏജന്‍സി വഴി ചില ഓണ്‍െലെന്‍ പത്രങ്ങളിലടക്കം ദിലീപിനുവേണ്ടി പ്രചാരണം നടത്തി. വിദേശത്തു രജിസ്റ്റര്‍ ചെയ്തതടക്കമുള്ള പത്തോളം ഓണ്‍െലെന്‍ പത്രങ്ങള്‍ ദിലീപിന് അനുകൂലമായി തുടര്‍ച്ചയായി വാര്‍ത്ത നല്‍കി. ഗള്‍ഫില്‍ നിന്നടക്കം വ്യാജ പ്രൊെഫെലുണ്ടാക്കി ദിലീപിന് അനുകൂലമായ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.

കേസില്‍ സുനിയും നടന്‍ ദിലീപും തമ്മിലുള്ള ഗൂഡാലോചനയ്ക്കും ശക്തമായ തെളിവുകള്‍ പോലീസിന് കിട്ടിയതായും വിവരമുണ്ട്. മുമ്പ് പള്‍സര്‍ സുനിയുടെ ആക്രമണത്തിന് ഇരയായ ഒരു മുന്‍ നടിയുടേയും മൊഴിയെടുക്കും. രണ്ടു വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കുവേണ്ടി പള്‍സര്‍ സുനി ഒരു നടിയെ പീഡിപ്പിച്ചിരുന്നെന്നു പോലീസിനു വിവരം ലഭിച്ചു. അക്കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടിയാണ് ഇരയായത്. അന്വേഷണസംഘത്തിനു മൊഴി നല്‍കാന്‍ ഈ നടി സന്നദ്ധത പ്രകടിപ്പിച്ചതായും അറിയുന്നു. മുമ്പ് സമാനമായ സംഭവം വിജയകരമായി നടത്തിയതുകൊണ്ടാണ് ദിലീപ് ക്വട്ടേഷന്‍ പള്‍സര്‍ സുനിയെ ഏല്‍പ്പിച്ചതെന്നു പോലീസ് അനുമാനിക്കുന്നു.

കേസില്‍ സാക്ഷികളായ രണ്ടു പേരുടെ രഹസ്യമൊഴി കൂടി അന്വേഷണസംഘം കാലടി കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ''ജോര്‍ജേട്ടന്‍സ് പൂരം'' സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് ദിലീപും പള്‍സര്‍ സുനിയും വാഹനത്തിന്റെ മറവില്‍നിന്ന് സംസാരിക്കുന്നതു കണ്ടെന്ന് തൃശൂര്‍ സ്വദേശികളായ ഇവര്‍ മൊഴി നല്‍കിയതായാണു വിവരം. ഇവര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴി ഗൂഢാലോചന തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനു സഹായകമാകും.

Ads by Google
Ads by Google
TRENDING NOW