Tuesday, June 26, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 03.27 PM

സബ്ജയിലിലെ തടവുകാര്‍ ആവശ്യപ്പെട്ടത് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ കാണാന്‍; പ്രദര്‍ശിപ്പിച്ചത് ഗ്രേറ്റ്ഫാദര്‍

welcome to central jail, Dileep, Great Father

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കഴിയുന്ന ആലുവ സബ്ജയിലില്‍ ഇന്നലെ തടവുകാര്‍ ആവശ്യപ്പെട്ടത് ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ കാണണമെന്ന്്. ജയിലിലെ തടവുപുള്ളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ സിനിമ കാണാന്‍ അനുവദമുണ്ട്. മമ്മൂട്ടി നായകനായ ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രമാണ് ഇന്നലെ തടവുകാര്‍ക്കായി പ്രദര്‍ശിപ്പിച്ചത്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ കാണണമെന്ന മറ്റ് തടവുകാരുടെ ആവശ്യം നിരസിച്ചാണ് ജയില്‍ അധികൃതര്‍ ഗ്രേറ്റ്ഫാദര്‍ പ്രദര്‍ശിപ്പിച്ചത്.

ദിലീപിനും ഇതേ കേസില്‍ റിമാന്‍ഡിലുള്ള മറ്റ് നാല് പ്രതികള്‍ക്കും സിനിമ കാണാന്‍ അനുവാദം നല്‍കിയില്ല. പ്രതികള്‍ പരസ്പരം സ്വാധീനിക്കാതിരിക്കാനാണ് സിനിമ കാണാന്‍ അനുമതി നല്‍കാതിരുന്നത്. ഉറങ്ങിയാണ് ദിലീപ് ഇന്നലെ സമയം ചെലവഴിച്ചത്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ ദിലീപ്, ജയില്‍ ജീവനക്കാരുടെ പരിശോധന കഴിഞ്ഞ് വീണ്ടും ഉറങ്ങാന്‍ കിടന്നു. ഏഴരയ്ക്ക് വീണ്ടും എഴുന്നേറ്റു.

പിന്നീട് സിനിമാ പ്രദര്‍ശനം തുടങ്ങി കഴിഞ്ഞ താരം വീണ്ടും മയങ്ങാന്‍ കിടന്നു. ഉറക്കമുണര്‍ന്നപ്പോള്‍ സഹതടവുകാരുമായും ജയില്‍ ജീവനക്കാരുമായും താരം സംസാരിക്കാന്‍ വിമുഖത കാണിച്ചില്ല. താരത്തിന് പ്രത്യേക പരിഗണനയൊന്നും ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ല.

Ads by Google
Monday 17 Jul 2017 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW