Friday, July 20, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 04 Aug 2017 03.15 PM

മഴക്കാല ചര്‍മസംരക്ഷണം

uploads/news/2017/08/133797/beutyspots040817.jpg

വേനല്‍ക്കാലത്തെന്നതുപോലെ മഴക്കാലത്തും ചര്‍മസംരക്ഷണം അത്യാവശ്യമാണ്.ഏത് തരം ചര്‍മ്മമുള്ളവര്‍ക്കും ചര്‍മ്മസംരക്ഷണത്തിന് അവലംബിക്കാവുന്ന ചില പൊടിക്കൈകള്‍.

1. മഴക്കാലത്ത് നനവുതട്ടി മുഖത്ത് പൊടിയും അഴുക്കും പിടിക്കുകയും ഇത് മൂലം മുഖക്കുരു ശല്യം രുക്ഷമാവുകയും ചെയ്യും. ഇതൊഴിവാക്കാനായി മുഖം കഴുകുകയോ ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യുക.

2. റോസാപ്പൂവിന്റെ ഇതളുകള്‍ വിതറിയ വെള്ളത്തില്‍ മുഖം കഴുകുന്നത് ചര്‍മം സംരക്ഷിക്കുകയും പുത്തനുണര്‍വുണ്ടാവുകയും ചെയ്യും.

3. മുഖത്തിടയ്ക്ക് ആവികൊള്ളിക്കുന്നതും വളരെ നല്ലതാണ്.

4. പപ്പായ പള്‍പ്പ് അപ്ളേ ചെയ്ത് പത്തുമിനിറ്റിനുശേഷം മുഖം കഴുകിയാല്‍ മുഖത്തിന് തിളക്കം കൂടും.

5. മുഖത്ത് തൈര് പുരട്ടുന്നതും വളരെ നല്ലതാണ്.

6. തേന്‍,മഞ്ഞള്‍പൊടി,തക്കാളിനീര് എന്നിവ സമാസമം ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് പതിനഞ്ച്മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തിന് ശോഭയേറും.

7. മാസത്തിലൊരിക്കലെങ്കിലും മുഖം ക്ളീന്‍ അപ് ചെയ്യുക.

8. ചര്‍മസംരക്ഷണത്തിനായി സണ്‍സ്‌ക്രീന്‍ ലോഷനുകളോ ക്രീമുകളോ ഉപയോഗിക്കുക.

- രേഷ്മ

Ads by Google
Ads by Google
Loading...
TRENDING NOW