Friday, August 18, 2017 Last Updated 4 Min 0 Sec ago English Edition
Todays E paper
Monday 07 Aug 2017 03.18 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/08/134694/Weeklyjokes070817.jpg

ഒരു വീട്ടില്‍ ഒരു കാര്‍ വാങ്ങിയപ്പോള്‍ അവിടെയുള്ള ഓരോരുത്തരും ചിന്തിച്ചത് ഇങ്ങനെ.
അച്ഛന്‍: എത്ര മൈലേജ് കിട്ടും.
മകന്‍: എത്ര സ്പീഡ് വരെ ആവാം.
മകള്‍: കാറിലെ മ്യൂസിക് സിസ്റ്റം ഏതാവും.
അയല്‍ക്കാരന്‍: ഇവന് കാറു വാങ്ങിക്കാന്‍ പണം എവിടുന്നു കിട്ടി.
- സജീവ്, പായിപ്ര

*****
ഒരു സ്ത്രീ ബേക്കറിക്കാരനോട്:
ഞാന്‍ രാവിലെ എന്റെ മകനെ ഒരുകിലോ ബിസ്‌കറ്റ് വാങ്ങിക്കാന്‍ അയച്ചിട്ട്, കൊടുത്തുവിട്ടത് അരക്കിലോയോളം. നിങ്ങളുടെ ത്രാസിനു കുഴപ്പമുണ്ടോ എന്നു പരിശോധി
ക്കണം.
കടക്കാരന്‍: എന്റെ ത്രാസിനല്ല കുഴപ്പം. നിങ്ങള്‍ നിങ്ങളുടെ മകനെ തൂക്കിനോക്കിയാല്‍ മതി, അരക്കിലോ എവിടെപ്പോയെന്നു കണ്ടുപിടിക്കാം.
- റൂബന്‍, അമലഗിരി

****

നവവധുവിനോട് വരന്‍:
നീ കോളജില്‍ പഠിക്കുമ്പോള്‍ നിനക്കെത്ര ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു?
വധു ഒന്നും മിണ്ടാതെ നിന്നപ്പോള്‍ വരന്‍: എന്തുപറ്റി? ഞാനിത് ചോദിച്ചപ്പോള്‍ നീ പെട്ടെന്ന് നിശബ്ദയായല്ലോ.
വധു: ഛേ... തെറ്റിച്ചല്ലോ, ഞാനവരുടെ എണ്ണം എടുക്കുകയായിരുന്നു.
- മാത്യു, ഇരിട്ടി

*****

uploads/news/2017/08/134694/Weeklyjokes070817b.jpg

രാത്രി ഭാര്യ ഭര്‍ത്താവിനോട്:
ദേ... എഴുന്നേല്‍ക്ക്. അടുക്കളയില്‍ ഒരു കള്ളന്‍ കയറിയിട്ടുണ്ട്.
ഭര്‍ത്താവ്: നീ കണ്ടോ?
ഭാര്യ: ശബ്ദം കേട്ട് പതുങ്ങിച്ചെന്ന് നോക്കിയപ്പോള്‍, ഞാന്‍ ഇന്നലെയുണ്ടാക്കിയ പായസം ഫ്രിഡ്ജില്‍ നിന്നെടുത്ത് കുടിക്കുന്നു.
ഭര്‍ത്താവ്: ചതിച്ചോ കര്‍ത്താവേ... ഇനി ഞാന്‍ കൊലപാതകത്തിന് ഉത്തരം പറയേണ്ടിവരുമല്ലോ...
- അന്‍സാര്‍, കൊല്ലം

****

ഹോട്ടലില്‍വച്ച് ഭാര്യ ഭര്‍ത്താവിനോട്: അതാ... അവിടിരുന്നു മദ്യപിക്കുന്നയാള്‍, പണ്ട് എന്നെ കെട്ടാന്‍ ആലോചനയുമായി വന്നതാണ്. അന്നേ കുടിയനായിരുന്നു. അതു
കൊണ്ടാ ഞാന്‍ ആ ആലോചന വേണ്ടെന്ന് വച്ചത്. ഇപ്പോഴും നോക്കൂ, കുടി നിര്‍ത്തിയിട്ടില്ല.
ഭര്‍ത്താവ്: നിന്നെ കല്യാണം കഴിക്കാതെ രക്ഷപ്പെട്ടതിന്റെ ആഘോഷമായിരിക്കും.
- മിഥുന്‍, പാലക്കാട്

***

കാറപകടത്തില്‍ ആന്റിയുടെ ചൂണ്ടുവിരല്‍ നഷ്ടപ്പെട്ടു. നഷ്ടപരിഹാരമായി വലിയൊരു തുക ആവശ്യപ്പെട്ട് അവര്‍ കോടതിയിലെത്തി.
വിചാരണവേളയില്‍ എതിര്‍ഭാഗം വക്കീല്‍: ''ഇത്രയും ഭീമമായ തുക ചോദിക്കാന്‍ മാത്രം എന്തു പ്രത്യേകതയാണ് ആ വിരലിനുള്ളത്?
സ്ത്രീ: ഇത്രയുംകാലം എന്റെ ഭര്‍ത്താവിനെ ഞാന്‍ ചൊല്‍പ്പടിക്കു നിര്‍ത്തിയത് ആ ചൂണ്ടുവിരല്‍ കൊണ്ടാണ്.
- മല്ലിക, കോട്ടയം

***

ആതിഥേയന്‍, ഊണുകഴിഞ്ഞ അതിഥിയോട് സിഗരറ്റ് വലിക്കുന്നതിനെക്കുറിച്ച് ചോദിച്ചു:
വലിക്കണോ?
അതിഥി വളരെ ബുദ്ധിമുട്ടി പറഞ്ഞു:
വേണ്ട. ഞാന്‍ തനിയെ എഴുന്നേറ്റോളാം.
- ശ്രീരാജ്, ബേപ്പൂര്‍

****

uploads/news/2017/08/134694/Weeklyjokes070817a.jpg

മദ്യപിച്ച് വെളിവില്ലാതെ വീട്ടില്‍ വന്ന ഭര്‍ത്താവ്, സ്വീകരണമുറിയിലെ മീനുകളെ വളര്‍ത്തുന്ന അക്വേറിയം തല്ലിപ്പൊട്ടിക്കുന്നത് കണ്ട് ഭാര്യ: നിങ്ങള്‍ എന്താണീ കാണിക്കു
ന്നത്?''
ഭര്‍ത്താവ്: എന്റെ വീട്ടിലെ മീനുകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നോ? എല്ലാത്തിനേം കൊല്ലും ഞാന്‍.
- രവി, ആലപ്പുഴ

Ads by Google
TRENDING NOW