Friday, October 20, 2017 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 07 Aug 2017 06.53 PM

വിശപ്പടക്കാന്‍ പാറമണല്‍ വരിക്കഴിച്ച് ഒരു വൃദ്ധന്‍: സോഷില്‍ മീഡിയയെ ഞെട്ടിപ്പിച്ചു കൊണ്ട് ഒരു വീഡിയോ

uploads/news/2017/08/134723/man.jpg

വിശപ്പടക്കാന്‍ പാറമണല്‍ കഴിച്ചു കൊണ്ടു നില്‍ക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ സോഷില്‍ മീഡിയയില്‍ വൈറലാകുന്നു. സംഭവം നടന്നതു കട്ടപ്പനയിലാണ്. തോര്‍ത്തില്‍ പൊതിഞ്ഞു പിടിച്ചിരുന്ന പാറമണലാണ് ഇയാള്‍ കഴിച്ചിരുന്നത്. ഇതു ശ്രദ്ധിയില്‍ പെട്ട വഴിയാത്രക്കാരന്‍ ഭക്ഷണം കഴിക്കാനുള്ള പണം നല്‍കുകയും സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇയാള്‍ കൈയിലുള്ള പാറമണല്‍ കളയുകയായിരുന്നു. എന്നാല്‍ ഈ വൃദ്ധന്‍ മനോരോഗിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

Dear Frienrs,

കണ്മുന്നിൽ കണ്ട ഒരു അനുഭവം നിങ്ങളുമായി ഷെയർ ചെയ്യണമെന്ന് തോന്നി.
ഇന്നലെ (06/08/2017 Sunday) രാവിലെ 10.30ന് നടന്നതാണീ സംഭവം. കട്ടപ്പനയിൽ നിൽക്കുമ്പോൾ Grace Medicals എന്ന സ്ഥാപനത്തിനു മുൻപിൽ ഒരു മനുഷ്യൻ വന്നു നിൽക്കുന്നു. കൈലിയും ഷർട്ടും തോളിൽ ഒരു തോർത്തുമാണ് വേഷം. ഇദ്ദേഹത്തിന്റെ തോളിലെ തോർത്തിന്റെ ഒരു വശത്തു എന്തോ പൊതിഞ്ഞു പിടിച്ചിരിക്കുന്നതായി കാണാം. കുറച്ചു കഴിഞ്ഞപ്പോൾ ഇദ്ദേഹം പൊതിയഴിച്ചു അതിൽ നിന്നും എന്തോ വാരി കഴിക്കുന്നതായി കണ്ടു. പൊതിയിൽ എന്തോ ഭക്ഷണമായിരിക്കുമെന്നു കരുതി ആദ്യം ശ്രദ്ധിച്ചില്ല. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. കാരണം അദ്ദേഹം വാരി വാരി രുചിയിൽ കഴിക്കുന്നത് എങ്ങുനിന്നോ വാരി തോർത്തിനുള്ളിലാകിയ മണലായിരുന്നു. പാറമണൽ. പെട്ടെന്നുതന്നെ ഞങ്ങൾ കടയിലെ കുറേപ്പേർ ചേർന്ന് അദ്ദേഹത്തിന് ഭക്ഷണത്തിനുള്ള പൈസ കൊടുത്തു. പൈസ കിട്ടിയപ്പോൾ അയാൾ പൈസ വാങ്ങിയിട്ട് കയ്യിലിരുന്ന മണൽ താഴെ കളഞ്ഞു. ഭക്ഷണത്തിനുള്ള കടയും കാട്ടിക്കൊടുത്ത് അവിടെനിന്നും പറഞ്ഞുവിട്ടു. കുറേദൂരം ചെന്ന് അയാൾ വേറെങ്ങോട്ടോ പോകാൻ ശ്രമിക്കുന്നത് കണ്ടു കടയിലെ എന്റെ രണ്ടു സുഹൃത്തുക്കൾ പുറകെ ചെന്ന് അയാളെ വിളിച്ചു Hotel Rajadhaniയിലേക്ക് കൊണ്ടുപോയി. അവിടെ ചെന്ന് കാര്യം പറഞ്ഞപ്പോൾ അവർ ഒരു പൈസപോലും വാങ്ങാതെ അയാൾക്ക് വിശപ്പ് തീരുവോളം ഭക്ഷണം കൊടുത്തു.
അയാൾ ആരാണെന്നോ എവിടുന്നു വരുന്നെന്നോ ഒന്നും അറിയില്ല. ഒന്നുകിൽ വിശന്നിട്ടാവാം അല്ലേൽ എന്തെങ്കിലും മാനസിക പ്രശ്നമുള്ള ആളാവാം. എന്തായാലും നമ്മളൊക്കെ വെറുതെ കളയുന്ന ഭക്ഷണത്തിന്റെ വില നല്ലതുപോലെ മനസിലാക്കി തരുന്ന ഒരു അനുഭവമായിരുന്നു ഇത്. ഭൂമിയിലൊരാൾക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ കടപ്പാട് : റിനിൽ സറീന കുളത്തുങ്കൽ

Ads by Google
Advertisement
Monday 07 Aug 2017 06.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW