Sunday, August 20, 2017 Last Updated 3 Min 18 Sec ago English Edition
Todays E paper
Tuesday 08 Aug 2017 06.24 PM

ശോഭ സുരേന്ദ്രന്റെ നാട്ടില്‍ ഇന്ന് 7 മണിക്കു സുധീഷ് മിന്നി പ്രസംഗിക്കും, ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്ക് അടിക്കാന്‍ വരുമോ? സുധീഷ് മിന്നി

uploads/news/2017/08/135072/soba.jpg

കൊച്ചി: ശോഭാ സുരേന്ദ്രന്റെ നാട്ടില്‍ താന്‍ ഇന്നു പ്രസംഗിക്കുമെന്നും ശോഭയുടെ ചരിത്രം വെളിപ്പെടുത്തുമെന്നും സുധീഷ് മിന്നി. ചങ്ങരംകുളത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ 7 മണിക്കു മിന്നി പ്രസംഗിക്കും എന്നും ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്ക് അടിക്കാന്‍ വരുമോ എന്നും ശോഭ സുരേന്ദ്രനെ സുധീഷ് മിന്നി വെല്ലുവിളിക്കുകയും ചെയ്തു. ആര്‍ എസ് എസ്എസുകാര്‍ക്കെതിരെ സംസാരിച്ചാല്‍ കരണക്കുറ്റിക്കു അടിക്കുമെന്നു ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ വെല്ലുവിളിയെ തുടര്‍ന്നാണ് ഇത്.


ഇന്നു 7 മണിക്കു ചങ്ങരംകുളത്തു പ്രസംഗിക്കുന്ന വിവരം സുധീഷ് മിന്നി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ജയകൃഷ്ണന്‍ മാസ്റ്റുടെ വധത്തിനു ശേഷമാണു ശോഭ സുരേന്ദ്രന്റെ വളര്‍ച്ച. അവരുടെ രാഷ്ട്രീയ, കുടുംബ പശ്ചാത്തലമെല്ലാം എനിക്കറിയാം. തുടക്കം മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ഇന്ന് ഇവരുടെ നാട്ടില്‍ തുറന്നു പറയും. ധൈര്യമുണ്ടെങ്കില്‍ അവര്‍ തടയട്ടേ എന്നും സുരേഷ് മിന്നി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Ads by Google
Tuesday 08 Aug 2017 06.24 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW