Monday, December 18, 2017 Last Updated 56 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Aug 2017 08.15 PM

തന്റെ അവധിക്കാലം ഈ കുട്ടി ആഘോഷിച്ചത് ആര്‍ക്കും മാതൃക

uploads/news/2017/08/135084/ch-1.jpg

അവധിക്കാലം കളിച്ചു തിമര്‍ത്ത് നടക്കാനാണ് എല്ലാ കുട്ടികളും ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തരാകുന്ന ചില കുട്ടികളും ഉണ്ട്. ഷാന്‍സി പ്രവിശ്യയിലെ 12കാരനായ ഹു സിബോ എന്ന കുട്ടി തളര്‍ന്നിരുന്ന് ഉറങ്ങുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തിന്റെ പിന്നാമ്പുറ കഥയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. കനത്ത പ്രളയത്തെ തുടര്‍ന്ന് ഈ കുട്ടിയുടെ നാട്ടില്‍ 100,000 ആളുകള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ജോലിയില്‍ ഈ 12 വയസ്സുകാരനും പങ്കാളിയായി. ദിവസവും പത്ത് മണിക്കൂറാണ് ഈ കുട്ടി ദുരിതബാധിതര്‍ക്ക് വേണ്ട സഹായവും നല്‍കി പല ജോലികള്‍ ചെയ്തതെന്ന് അമ്മ പറയുന്നു.

uploads/news/2017/08/135084/ch-2.jpg

കുട്ടി ജോലി ചെയ്ത് തളര്‍ന്ന് ഉറങ്ങുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. കുട്ടിയുടെ ചിത്രത്തിന് പിന്നിലെ കഥ അറിഞ്ഞ നിരവധി പേര്‍ അവനെ പ്രോത്സാഹിപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു. ഇവന്‍ വളര്‍ന്നു വന്നാല്‍ ഇവന്റെ അത്രയും ആത്മാര്‍ത്ഥതയും, സത്യസന്ധയും ഉള്ള മറ്റൊരു വ്യക്തി ഉണ്ടാകില്ലെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഹു തന്റെ പ്രായത്തിലുള്ള കുട്ടികള്‍ ചെയ്യുന്നതിനേക്കാള്‍ വലിയ ജോലികളാണ് ചെയ്തിരുന്നത്. കളിച്ചു നടക്കേണ്ട സമയത്ത് മറ്റുള്ളവര്‍ക്കു വേണ്ടി ചിന്തിച്ച ഹു ആണ് ഇപ്പോള്‍ ഈ നാട്ടുകാരുടെ താരം.

Ads by Google
Tuesday 08 Aug 2017 08.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW