Monday, December 18, 2017 Last Updated 55 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Aug 2017 08.31 PM

കേരള നമ്പര്‍ വണ്‍ ഇന്ത്യ: വൈറലാക്കിയത് ഈ തൊടുപുഴക്കാരന്‍

uploads/news/2017/08/135402/no-1.jpg

കുറച്ചു ദിവസങ്ങളായി മലയാളികളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ എവിടെ നോക്കിയാലും കേരള നമ്പര്‍ വണ്‍ ഇന്ത്യ എന്നേ കാണാനാകു. എല്ലാവരും കേരളത്തേ പിന്‍തുണക്കുകയാണ്. എന്നാല്‍ ഈ ആപ് ഇത്ര ജനകീയമാക്കിയത് തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ സജിത് പ്രഭന്‍ ആണ്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ അതേ പരസ്യം ഫോട്ടോഷോപ്പ് ചെയ്ത് ആപ്ലിക്കേഷനാക്കി അപ്‌ലോഡ് ചെയ്യുകയായിരുന്നു എന്നു സജിത് ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇതുവരെ രണ്ടു ലക്ഷത്തിപ്പതിനാറായിരം പേരാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. ഫേസ്ബുക്കിന് അപ്രൂവലിനു വേണ്ടി നല്‍കിയപ്പോള്‍ തന്റെയും സുഹൃത്തുക്കളുടെയും ഇടയില്‍ ഇത് ഒതുങ്ങി നില്‍ക്കും എന്നേ കരുതിയുള്ളു എന്നു സജിത് പറയുന്നു. എന്നാല്‍ പിറ്റേ ദിവസം ഫേസ്ബുക്കു തുറന്നപ്പോള്‍ പതിനായിരത്തില്‍ അധികം ഷെയര്‍. പ്രഭന്‍സ് വീഡിയോ എന്ന പേജിലാണ് ആപ്ലിക്കേഷന്റെ ലിങ്ക് ലഭിക്കുക. 1990 മുതല്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുകയാണ് സജിത്.

Ads by Google
Wednesday 09 Aug 2017 08.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW