Friday, August 18, 2017 Last Updated 1 Min 7 Sec ago English Edition
Todays E paper
Thursday 10 Aug 2017 01.55 AM

ഹൈക്കോടതിയില്‍ കോണ്‍ഫീഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്‌

uploads/news/2017/08/135539/car1.jpg

കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌ തസ്‌തികയിലെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ ഏഴ്‌.
റിക്രൂട്ട്‌മെന്റ്‌ നമ്പര്‍: 4/2017
ഒഴിവുകളുടെ എണ്ണം: 21
നിയമന രീതി: നേരിട്ടുള്ള നിയമനം.
യോഗ്യത: 1. ഏതെങ്കിലും വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല നല്‍കിയതോ അംഗീകരിച്ചതോ ആയ ബാച്ചിലര്‍ ബിരുദം.
2. ഇംഗ്ലീഷ്‌ ടൈപ്പ്‌ റൈറ്റിങ്ങില്‍ കെ.ജി.ടി.ഇ. ഹയറും ഇംഗ്ലീഷ്‌ ഷോര്‍ട്ട്‌ഹാന്‍ഡില്‍ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
അഭിലഷണീയം: കമ്പ്യൂട്ടര്‍ വേര്‍ഡ്‌ പ്രോസസിങ്‌ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രായപരിധി: ഉദ്യോഗാര്‍ഥികള്‍ 2.1.1981-നും 1. 1.1999-നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. പട്ടികവിഭാഗക്കാര്‍ 2.1.1976-നും 1.1.1999-നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷാഫീസ്‌: 300 രൂപ. പട്ടികവിഭാഗം/തൊഴില്‍രഹിതരായ വികലാംഗ ഉദ്യോഗാര്‍ഥികള്‍ അപേക്ഷാഫീസ്‌ നല്‍കേണ്ടതില്ല. ഡിക്‌റ്റേഷന്‍ ടെസ്‌റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌.
അപേക്ഷിക്കേണ്ട വിധം: www.hckrecruitment.nic.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0484-2562235.

Ads by Google
Thursday 10 Aug 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW