Friday, August 18, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Thursday 10 Aug 2017 02.25 AM

സിസ്‌റ്റര്‍ റാണി മരിയയുടെ വാഴ്‌ത്തപ്പെട്ട പദവി; കേരളത്തിലും ആഘോഷം

uploads/news/2017/08/135631/re3.jpg

കൊച്ചി: സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. എറണാകുളത്തും സിസ്‌റ്റര്‍ റാണി മരിയയുടെ ജന്മനാടായ പെരുമ്പാവൂര്‍ പുല്ലുവഴിയിലും കൃതജ്‌ഞതാബലിയും ആഘോഷങ്ങളും ഒരുക്കുന്നുണ്ട്‌.
വാഴ്‌ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നു സിസ്‌റ്റര്‍ റാണിയുടെ തിരുശേഷിപ്പ്‌ എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ്‌ ഹൗസില്‍ എത്തിക്കും.
നവംബര്‍ 11ന്‌ എറണാകുളം അങ്കമാലി അതിരൂപതയുടെയും എഫ്‌.സി.സി. സന്യാസിനി സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ കേരള സഭാതല ആഘോഷ പരിപാടി നടക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൃതജ്‌ഞതാബലി.
എറണാകുളം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌സ്‌ ഹൗസില്‍ നടന്ന യോഗത്തില്‍ ആഘോഷപരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം ജനറല്‍ കണ്‍വീനറും പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ െപെനാടത്ത്‌, എഫ്‌.സി.സി പ്ര?വിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്‌റ്റര്‍ അനീറ്റ എന്നിവര്‍ ജോയിന്റ്‌ കണ്‍വീനര്‍മാരുമാണ്‌.
സിസ്‌റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ്‌ നവംബര്‍ 15ന്‌ ആഘോഷമായി പുല്ലുവഴി സെന്റ്‌ തോമസ്‌ പള്ളിയിലെത്തിക്കും. പരിപാടിക്കായി വികാരി ഫാ. ജോസ്‌ പാറപ്പുറത്തിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. നവംബര്‍ നാലിന്‌ ഇന്‍ഡോറിലാണു സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിക്കുന്നത്‌.

Ads by Google
Thursday 10 Aug 2017 02.25 AM
YOU MAY BE INTERESTED
TRENDING NOW