Friday, July 20, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 04.43 PM

വൈറല്‍ പനിമാറാന്‍ ഹോമിയോപ്പതി

''ഹോമിയോപ്പതിയില്‍ പ്രതിരോധം നല്‍കുന്നത് ജീനസ് എപ്പിഡമിക്കസ് എന്നാണ് പറയുന്നത്. അതായത് ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ അവിടെ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ മുഴുവന്‍ അപഗ്രഥിച്ച് രോഗികളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന രോഗലക്ഷണങ്ങള്‍ ഏകദേശം പത്തെണ്ണമെടുത്ത് അവയ്ക്ക് അനുയോജ്യമായ ഔഷധം കണ്ടെത്തുന്നു''
uploads/news/2017/08/135725/writfevefrhompyopathi.jpg

പനി ഒരു രോഗമല്ല. ശരീരത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള അറിയിപ്പ് മാത്രമാണ്. ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.ഇപ്പോള്‍ കണ്ടുവരുന്ന പനിയുടെ പ്രത്യേകത 102 ഡിഗ്രി - 105 ഡിഗ്രി ഫാരന്‍ഹീറ്റിന് ഇടയ്ക്ക് നില്‍ക്കുന്ന ശക്തമായ ചൂടാണ്.

ഈ ചൂട് രണ്ടു ദിവസം വരെ ശക്തിയായി കാണുന്നു. രണ്ടു ദിവസം രോഗി ക്ഷീണിച്ച് കിടന്നുപോകുന്നു. അതിനു ശേഷം രോഗി 3-ാം ദിവസം എഴുന്നേല്‍ക്കുന്നു. 99 ഡിഗ്രി - 100 ഡിഗ്രി ചൂട് ചിലപ്പോള്‍ അന്നുകൂടി കാണും.

4 - 6 ദിവസം വരെ കാലുകളിലും സന്ധികളിലും നീരും വേദനയും ഉണ്ടാകും. അതോടൊപ്പം ശക്തമായ തലവേദന, വെളിച്ചത്തേക്ക് നോക്കാന്‍ ബുദ്ധിമുട്ട്, കണ്ണിന് ചുവപ്പ്, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, വയറുവേദന തുടങ്ങിയവ കാണുന്നു.

പനിച്ചൂടിനു കാരണം


ശരീര താപനില നിലനില്‍ക്കുന്നത് ശരീരത്തിനുള്ളില്‍ കയറിയ വൈറസിന്റെ തരം അനുസരിച്ചാണ്. ശക്തിമായ ബാധയുണ്ടായവര്‍ക്ക് 2 - 3 ദിവസം പനിക്കുന്നു. അപ്പോഴും ശരീരതാപനില കുറയാത്തതുകൊണ്ട് ഈ രണ്ട് മൂന്ന് ദിവസം കൊണ്ട് ശരീരം വൈറസിനെ പുറംതള്ളുന്നു.

അവയ്ക്ക് പെറ്റുപെരുകി മറ്റ് അവയങ്ങളിലേക്ക് പോകാനുള്ള സാഹചര്യം ശരീരം ഉണ്ടാക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ടാമത് പനിയും അനുബന്ധ സന്ധി വേദനയും നീരുമായി വരുന്നവര്‍ക്ക് അതായത് 4 - 5 മാസം ആയവര്‍ക്ക് കേവലം 4 ആഴ്ചയ്ക്കുള്ളില്‍ സൗഖ്യം നല്‍കാന്‍ ഹോമിയോപതിക്ക് സാധിക്കും.

ശത്രു കൊതുകുകള്‍


പനി പടരാന്‍ കൊതുകിനെ പഴിചാരുന്നതിലും ചില സത്യങ്ങള്‍ ഉണ്ട്. ഈഡിസ് ഈജിപ്റ്റി, ആബോപ്ക്റ്റസ് കൊതുകുകള്‍ ഒരിക്കലും ശുദ്ധജലത്തില്‍ മാത്രമല്ല മുട്ടിയിടുന്നത്. അവയ്ക്ക് നനഞ്ഞ മണ്ണ് ഉള്ളിടത്തും മുട്ടയിടാം.

ഏകദേശം ഒരു വര്‍ഷത്തോളം ഇവ മണ്ണില്‍ നശിക്കാതെ കിടക്കും. ശുദ്ധജലം ലഭിച്ചാല്‍ ഉടന്‍ അവ വിരിയും എന്നേയുള്ളൂ. അതുകൊണ്ട് ഇവയ്‌ക്കെതിരെ പുകയടിച്ചതുകൊണ്ടോ സ്‌പ്രേ ഉപയോഗിച്ചതുകൊണ്ടോ പ്രയോജനമുണ്ടാകണമെന്നില്ല.

ഇതൊക്കെ ചെയ്തിട്ടും രോഗം അടങ്ങാത്തത് അതുകൊണ്ടാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാനേ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കൂ.

പ്രതിരോധ മാര്‍ഗങ്ങള്‍


മറ്റ് മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലത്തോളം മരുന്നു കഴിക്കാത്തവരിലും വീട്ടില്‍ രോഗം വന്നശേഷം കഴിച്ചവരിലും ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചെന്നുവരില്ല.

അതായത് ഒരു പ്രദേശം മുഴുവന്‍ രോഗം പടര്‍ന്നു പിടിച്ചതിനു ശേഷം അവിടെ പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ട് യാതൊരു ഗുണവുമില്ല. പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യേണ്ടത് കാലാവസ്ഥാ മാറ്റം സംഭവിക്കുന്ന നവംബര്‍, മെയ് മാസങ്ങളില്‍ ആദ്യം തന്നെയാണ്.

ഹോമിയോപ്പതിയില്‍ പ്രതിരോധം നല്‍കുന്നത് ജീനസ് എപ്പിഡമിക്കസ് എന്നാണ് പറയുന്നത്. അതായത് ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ അവിടെ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ മുഴുവന്‍ അപഗ്രഥിച്ച് രോഗികളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന രോഗലക്ഷണങ്ങള്‍ ഏകദേശം പത്തെണ്ണമെടുത്ത് അവയ്ക്ക് അനുയോജ്യമായ ഔഷധം കണ്ടെത്തുന്നു. അതിനായി ആ പ്രദേശത്തെ പ്രധാന ഡോക്ടര്‍മാരുടെ സേവനവും അഭിപ്രായവും കണക്കിലെടുക്കും.

അങ്ങനെ കണ്ടെത്തുന്ന ഔഷധം ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഉപയോഗിക്കുന്നു. ചിക്കുന്‍ ഗുനിയയ്ക്ക് ഒരു മരുന്ന്, ഡങ്കിപ്പനിക്ക് ഒരു മരുന്ന് എന്ന നിലയിലല്ല ഹോമിയോ പ്രയോഗിക്കുന്നത്. ഈ മരുന്നുകള്‍ ജലദോഷത്തിനുപോലും ഉപയോഗിക്കുന്നവയാവാം.

അതായത് രോഗലക്ഷണങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് അസുഖം മുളയിലെ നുള്ളപ്പെടുകയും ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കുകയും ചെയ്യും. മറിച്ച് പനിയെ മാത്രം തല്ലിക്കെടുത്തുമ്പോള്‍ രോഗാണുക്കള്‍ ശക്തിപ്രാപിക്കുകയും അസുഖം ഗുരുതരമാവുകയും ചെയ്യും.

പ്രതിരോധശേഷിക്കുറവ്


മനുഷ്യന്റെ പ്രതിരോധശക്തിയില്‍ വന്ന ശോഷണമാണ് ഇത്തരം പനികള്‍ കൂടാന്‍ കാരണം. അതുകൊണ്ട് മനുഷ്യന്റെ പ്രതിരോധശക്തി കൂട്ടാനുതകുന്ന മരുന്നുകള്‍ മഴക്കാലത്തിന് മുമ്പ് നല്‍കിയിരിക്കണം.

വ്യക്തിയാധിഷ്ഠിത പ്രതിരോധശോഷണം വ്യക്തിമായി മനസിലാക്കാനുള്ള അളവുകോലുകള്‍ ഹോമിയോപ്പതിയിലുള്ളതുകൊണ്ടാണ് അതനുസരിച്ച് മരുന്നുകള്‍ ഉപയോഗിച്ച് പ്രതിരോധവും ചികിത്സയും നടത്താന്‍ സാധിക്കുന്നത്.

ഓരോരുത്തരിലും രോഗലക്ഷണങ്ങള്‍ പുറപ്പെടുവിക്കുന്നത് അവരുടെ സംവേദനക്ഷമത അനുസരിച്ചാണ്. ഓരോ മനുഷ്യനും വ്യത്യസ്ത വ്യക്തികളാണ്. അവരുടെ രോഗലക്ഷണത്തിനും ആ വ്യത്യസ്തതയുണ്ടാകും.

കടപ്പാട്:
ഡോ: ബിനോയ്

Ads by Google
Ads by Google
Loading...
TRENDING NOW