Sunday, October 22, 2017 Last Updated 21 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 04.53 PM

ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് ശയനപ്രദക്ഷിണം

uploads/news/2017/08/136044/joythi110817.jpg

ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്. ശയനപ്രദക്ഷിണം ഒരു ആരാധനയാണ്.

നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരുന്ന, ചൈതന്യത്തിന്റെ ഉറവിടമായ ആരാധനാ മൂര്‍ത്തിക്ക് മുമ്പിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മറ്റ് വഴിപാടുകള്‍ നടത്തുമ്പോള്‍ മനസ്സു മാത്രമേ ഈശ്വരന് സമര്‍പ്പിക്കപ്പെടുന്നുള്ളൂ.

എന്നാലിവിടെ മനസ്സും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്നു. ഈ ആരാധനയില്‍ക്കൂടി ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. തന്മൂലമുണ്ടാകുന്ന ഊര്‍ജ്ജവും വളരെ വലുതാണ്.

ശയനപ്രദക്ഷിണം നടത്താന്‍ കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ ആവശ്യമില്ലെങ്കില്‍ക്കൂടിയും എന്തും ദൈവത്തിന് മുമ്പില്‍ അര്‍പ്പിക്കാനുള്ള മനസ്സ് വേണം. അപ്പോഴാണ് ശയന പ്രദക്ഷിണത്തിന് പൂര്‍ണത വരുന്നത്.

പി.എന്‍. സുരേഷ് കുമാര്‍

Ads by Google
Advertisement
Friday 11 Aug 2017 04.53 PM
YOU MAY BE INTERESTED
TRENDING NOW