Tuesday, December 19, 2017 Last Updated 39 Min 51 Sec ago English Edition
Todays E paper
Ads by Google
കെ. ഷിന്റുലാല്‍
Saturday 12 Aug 2017 01.20 AM

ഹാദിയ കേസ്‌: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ തെളിവ്‌ ലഭിക്കാതെ ക്രൈംബ്രാഞ്ച്‌

uploads/news/2017/08/136243/hadiya.jpg

കോഴിക്കോട്‌ : ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതായി ക്രൈംബ്രാഞ്ചിനു തെളിവു ലഭിച്ചില്ല. ആരും മതംമാറ്റത്തിനു നിര്‍ബന്ധിച്ചിട്ടില്ലെന്നാണു അന്വേഷണസംഘം മുമ്പാകെ ഹാദിയ മൊഴി നല്‍കിയത്‌. ഈ സാഹചര്യത്തില്‍ വൈക്കം സ്വദേശിയായ അഖില എന്ന യുവതി മതംമാറി ഹാദിയയായതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നാണിപ്പോള്‍ ക്രൈംബ്രാഞ്ച്‌ പരിശോധിക്കുന്നത്‌.

ചെര്‍പ്പുളശേരി സ്വദേശി ആതിര മതംമാറിയതുമായിബന്ധപ്പെട്ട കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതിനു തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്‌. അതിനിടെ, ഹാദിയാ കേസില്‍ കേരള പോലീസ്‌ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയുമായി പങ്കുവയ്‌ക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ കൈമാറുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘം വ്യക്‌തമാക്കി.

ഹാദിയയെ നിര്‍ബന്ധിപ്പിച്ചാണു മതം മാറ്റിയതെന്ന്‌ ലോക്കല്‍ പോലീസ്‌ അന്വേഷണത്തിലും കണ്ടെത്തിയിരുന്നില്ല. ഹോമിയോ വിദ്യാഭ്യാസത്തിനായി അഖില സേലത്തു കോളജില്‍ പഠിക്കവെയാണു മതം മാറി ഹാദിയയായത്‌. അതിനു ശേഷം അതേമതത്തില്‍പെട്ട ഒരാളെ വിവാഹം ചെയ്‌തു.
അതേസമയം അഖിലയെ അന്യായതടങ്കലില്‍ പാര്‍പ്പിച്ചെന്നും മതംമാറ്റിയെന്നും ആരോപിക്കുന്ന ഹേബിയസ്‌ ഹര്‍ജി നിലവിലിരിക്കെ നടന്ന വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Ads by Google
കെ. ഷിന്റുലാല്‍
Saturday 12 Aug 2017 01.20 AM
YOU MAY BE INTERESTED
TRENDING NOW