Monday, December 18, 2017 Last Updated 55 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 07.05 AM

''ദൈവമൊന്നുമല്ലല്ലോ നിങ്ങള്‍; ഞാന്‍ വീണ്ടും കളിക്കും'' ; ചെന്നൈ സൂപ്പര്‍കിംഗ്സ്, രാജസ്ഥാന്‍ ടീമുകളെക്കുറിച്ച് എന്തു പറയുന്നെന്ന് ശ്രീശാന്ത്

uploads/news/2017/08/136279/sreesanth.jpg

ന്യൂഡല്‍ഹി: തനിക്കെതിരായ വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ബി.സി.സി.ഐയെ വിമര്‍ശിച്ച് ശ്രീശാന്ത് രംഗത്ത്. ബി.സി.സി.ഐ. ദൈവത്തിനു മുകളില്‍ അല്ലെന്നും ജീവനോപാധിയാണ് തിരികെ ചോദിക്കുന്നതെന്നും ആരോടും യാചിക്കുകയല്ലെന്നും ശ്രീശാന്ത് ഇന്നലെ വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് ശ്രീശാന്തിന്റെ പ്രതികരണം.

നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും അനീതി തുടരുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അഴിമതിക്കും ഒത്തുകളിക്കും എതിരെയാണ് ബി.സി.സി.ഐ. പ്രവര്‍ത്തിക്കുന്നതെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും കുറിച്ച് എന്താണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പങ്കുവച്ചു.

വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബി.സി.സി.ഐ. അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഉത്തരവ് ബി.സി.സി.ഐ. നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതെന്നാണ് സൂചന. ബി.സി.സി.ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം ഇക്കാര്യം ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിക്കുമ്പോള്‍ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

Ads by Google
TRENDING NOW