Friday, July 20, 2018 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 11.30 AM

നിങ്ങള്‍ റെനോ ഡസ്റ്റര്‍ ഉടമയോ ? എങ്കില്‍ 2 ലക്ഷം രൂപ വിലക്കുറവില്‍ പുത്തന്‍ ഡസ്റ്റര്‍ സ്വന്തമാക്കാം

Renault Duster,

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഡസ്റ്റര്‍ എസ്.യു.വി വന്‍ വിലക്കുറവില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. നിങ്ങള്‍ റെനോ ഡസ്റ്റര്‍ ഉടമഎങ്കില്‍ പരമാവധി രണ്ടു ലക്ഷം രൂപ വരെ വിലക്കുറവില്‍ ഡസ്റ്റര്‍ ഇപ്പോള്‍ സ്വന്തമാക്കാം. നിലവിലുള്ള സ്റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിച്ച് വരാനിരിക്കുന്ന റെനോ ക്യാപ്ച്ചറിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമാണ് കമ്ബനിയുടെ സര്‍പ്രൈസ് ഓഫര്‍ എന്നാണ് സൂചന. ഗ്യാങ് ഓഫ് ഡസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

85 പിഎസ് ഡീസല്‍ സ്റ്റാന്‍ഡേര്‍ഡ്, 110 പിഎസ് അഡ്വേഞ്ചര്‍ എഡിഷന്‍ എന്നീ രണ്ടു വേരിയന്റുകള്‍ക്കാണ് വിലക്കുറവ്. ഇ-മെയില്‍ വഴിയാണ് ഡസ്റ്റര്‍ ഉടമകളെ റെനോ ഇന്ത്യ ഓഫര്‍ വിവരം അറിയിച്ചത്. 85 പിഎസ് ഡസ്റ്ററിന് 1.6 ലക്ഷവും 110 പിഎസ് പതിപ്പിന് 2 ലക്ഷം രൂപയുമാണ് ഡിസ്‌കൗണ്ട്. ആകെ 107 യൂണിറ്റുകളുടെ സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്നും മെയിലില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഈ ഓഫറിന് പുറമേ 10000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും 7000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്ബനി നല്‍കുമെന്നാണ് വിവരം.

Ads by Google
Ads by Google
Loading...
TRENDING NOW