Monday, December 18, 2017 Last Updated 56 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 11.45 AM

ഓപ്പോ എഫ് 3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി, വില 19,990 രൂപ

Oppo F3 Deepika Padukone Limited Edition, Oppo F3, Deepika Padukone

ഓപ്പോ എഫ് 3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന് മുന്‍പ് കമ്പനി റോസ് ഗോള്‍ഡും ബ്ലാക്ക് ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിരുന്നു. 19,990 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന. ഓപ്പോ എഫ് 3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷന്‍ ഫ്‌ലിപ്കാര്‍ട്ട് വഴിയും മറ്റു മൊബൈല്‍ സ്റ്റോറുകള്‍ വഴിയും ഓഗസ്റ്റ് 21 മുതല്‍ വില്‍ക്കപെടും.

മിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട് ഫോണ്‍ റോസ് ഗോള്‍ഡ് നിറത്തിലാണ് ഇറങ്ങുന്നത്. ദീപക്കിയുടെ ലേസര്‍ ഒപ്പോടുകൂടിയാണ് ഫോണ്‍ വരുന്നത്. ഫോട്ടോ ഫ്രയിം സമ്മാനമായി പുതിയ ലിമിറ്റഡ് എഡിഷന്‍ ഫോണിനൊപ്പം കമ്പനി നല്‍കുന്നുണ്ട്.

മുന്‍വശത്തേക്ക് ഇരിക്കുന്ന ഡ്യുവല്‍ കാമറയാണ് (16 മെഗാപിക്‌സലും 8 മെഗാപിക്‌സലും) ഓപ്പോ എഫ് 3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷനിന്റെ പ്രത്യേകത. ബ്യുട്ടിഫൈ 4.0 ആപ് , സെല്‍ഫി പനോരമ,സ്‌ക്രീന്‍ ഫ്‌ലാഷ്, പാം ഷട്ടര്‍ എന്നിവ ക്യാമറയുടെ സവിശേഷതകളാണ്. ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാല്ലോ, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയോടു കൂടിയ 5.5-ഇഞ്ച് (1080ഃ1920 പിക്‌സല്‍) ഇന്‍സെല്‍ ഠഎഠ 2.5 ഡി വളഞ്ഞ ഡിസ്‌പ്ലേ, 4 ജിബി റാം എന്നിവയാണ് മറ്റു സവിശേഷതകള്‍.

Ads by Google
TRENDING NOW