Friday, August 18, 2017 Last Updated 0 Min 20 Sec ago English Edition
Todays E paper
Saturday 12 Aug 2017 12.46 PM

വേദനിക്കുന്ന കോടീശ്വരന്‍ !!! ആമസോണ്‍ തലവന്റെ ഒരു ദിവസത്തെ നഷ്ടം ലോകത്തെ ഞെട്ടിച്ചു

Bezos Falls, jeff bezos

ലാഭവും നഷ്ടവും ഏതൊരു ബിസിനസിന്റെയും ഭാഗമാണ്. എന്നാല്‍ ഇത്തരമൊരു നഷ്ടം ആരെയും ഒന്നു തളര്‍ത്തും. അത്തരത്തിലൊരു നഷ്ടത്തിന്റെ കഥയാണ് ആമസോണ്‍ സിഇഒ ജെഫ് ബെസോസിന് പറയാനുള്ളത്.

വ്യാഴാഴ്ച്ച ഒരു ദിവസം ജെഫിന് ഉണ്ടായ നഷ്ടം എത്രയെന്ന് കേട്ടാല്‍ ഞെട്ടും. രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ അഥവ 12,800 കോടി ഇന്ത്യന്‍ രൂപയുടെ നഷ്ടം. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ്ഗ് ആണ് ഇത്തരത്തില്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

Bezos Falls, jeff bezos

ആഗോള വിപണിയിലെ തകര്‍ച്ചയാണ് ആമസോണിനേയും ബാധിച്ചിരിക്കുന്നത്. 500 പണക്കാരില്‍ നിന്നും 42.7 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ജെഫ് ബെസോസിന് പുറകെ വില്യം ഡിങ്ങിനും മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനും നഷ്ടത്തില്‍ നഷ്ടത്തിന്റെ കയ്പ്പ് രുചി അറിയേണ്ടി വന്നു. ഫെയ്‌സ്ബുക്ക് തലവന് ഉണ്ടായിരിക്കുന്നത്

വടക്കന്‍ കൊറിയയും അമേരിക്കയും തമ്മിലുള്ള പോര്‍വിളികളാണ് വിപണിയെ ബാധിച്ചിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് ഉടമയായ ബില്‍ഗേറ്റ്‌സിനെ പിന്നിലാക്കി ലോക സമ്പന്നന്‍ എന്ന പദവിയിലേക്ക് എത്തിയത്്.

Ads by Google
TRENDING NOW