Friday, October 20, 2017 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 03.04 PM

കല്യാണ വീട്ടിലേക്ക് പോയ ഹെലികോപ്റ്റര്‍ ചെന്നിറങ്ങിയത് മറ്റൊരിടത്ത്

uploads/news/2017/08/136346/hl.jpg

ധാക്ക: കല്യാണ വീട്ടിലേക്കു പോയ പ്രൈവറ്റ് ഹെലികോപ്റ്റര്‍ ചെന്നിറങ്ങിയത് അതി സുരക്ഷയുള്ള ധാക്ക ജയിലില്‍. തുടര്‍ന്ന് നടന്നത് രസകരമായ സംഭവമാണ്. തീവ്രവാദികള്‍ ആക്രമണത്തിന് എത്തിയതാണെന്ന് കരുതി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ വളഞ്ഞു. എന്നാല്‍ അഞ്ച് പേര്‍ അടങ്ങുന്ന ബംഗ്ലാദേശി കുടുംബമായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മ​ലേ​ഷ്യ​യി​ല്‍ നി​ന്ന്​ ധാ​ക്ക​യി​ല്‍ വി​വാ​ഹ​ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ കു​ടും​ബ​മാ​യി​രു​ന്നു ഹെ​ലി​കോ​പ്ട​റി​ല്‍.

തീ​വ്ര​വാ​ദി​ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് ഇ​ന്‍​റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​രു​ന്ന​തി​നാ​ല്‍ ജ​യി​ലി​ല്‍ മു​ന്‍​ക​രു​ത​ല്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഷിം​പു​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് ഒ​രു കു​ടും​ബ​വും പൈ​ല​റ്റു​മ​ട​ക്കം അ​ഞ്ച് യാ​ത്ര​ക്കാ​രു​ള്ള സ്വ​കാ​ര്യ ഹെ​ലി​കോ​പ്ട​ര്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. ഹെ​ലി​കോ​പ്ട​ര്‍ പ​റ​ത്തി​യ, വി​ര​മി​ച്ച എ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന് സം​ഭ​വി​ച്ച പി​ഴ​വാ​ണ് ജ​യി​ലി​ല്‍ ഇ​റ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ഇ​വ​രെ അടുത്ത ഗ്രാമത്തില്‍ തന്നെയുള്ള വി​വാ​ഹ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചു.

Ads by Google
Advertisement
Saturday 12 Aug 2017 03.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW