Friday, August 18, 2017 Last Updated 1 Min 57 Sec ago English Edition
Todays E paper
Saturday 12 Aug 2017 03.42 PM

കുംഭകര്‍ണന് നാക്കുപിഴച്ചു ! ബ്രഹ്മാവില്‍ നിന്ന് ലഭിച്ചവരം' നിദ്രാവത്വം'

ദേവേന്ദ്രന്‍ കുപിതനായി. ഇല്ല... ഇനി ഒരു സാധുവിനെയും കാരണമില്ലാതെ ഉപദ്രവിക്കാന്‍ കുംഭകര്‍ണനെ അനുവദിക്കില്ല...
uploads/news/2017/08/136358/Weeklyrelgstory120817.jpg

കുംഭകര്‍ണന്റെ ഉറക്കം!

ലങ്കാധിപനായ രാവണന്റെ സഹോദരന്‍ കുംഭകര്‍ണന്‍ മഹാശക്തനായിരുന്നു. കാരണമില്ലാതെ സാധുക്കളെ ആക്രമിക്കുക കുംഭകര്‍ണന്റെ പ്രധാന വിനോദമാണ്. ഒരിക്കല്‍ അദ്ദേഹം ഒരു ആശ്രമപുരിയിലെത്തി.

മഹര്‍ഷിമാരേ.. വേഗം രക്ഷപ്പെടിന്‍.. അതാ കുംഭകര്‍ണന്‍ വരുന്നേ.... അതുകേട്ടതും ആശ്രമവാസികള്‍ നാലുപാടും ചിതറിയോടി. പക്ഷേ കുംഭകര്‍ണന്‍ മഹര്‍ഷിമാരെ തേടിപ്പിടിച്ചു. എന്നിട്ട് അവരുടെ കാലില്‍പിടിച്ച് വലിച്ചെറിഞ്ഞും ചവിട്ടിഞെരിച്ചും ആനന്ദനൃത്തം ചവിട്ടി.

ഈ വാര്‍ത്തയറിഞ്ഞ് ദേവേന്ദ്രന്‍ കുപിതനായി. ഇല്ല... ഇനി ഒരു സാധുവിനെയും കാരണമില്ലാതെ ഉപദ്രവിക്കാന്‍ കുംഭകര്‍ണനെ അനുവദിക്കില്ല. ഇന്ദ്രന്‍ ദേവഗണങ്ങളുടെ സഹായത്തോടെ കുംഭകര്‍ണനെ നേരിട്ടു.

എന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് കുംഭകര്‍ണന്‍ ദേവേന്ദ്രനേയും ദേവഗണങ്ങളേയും തുരത്തിയോടിച്ചു. വൈകാതെ ഈ വിവരം കുഭകര്‍ണന്‍ രാവണന്റെ അടുത്തെത്തിച്ചു. അപ്പോള്‍ രാവണന്‍ സന്തോഷംകൊണ്ട് മതിമറന്നു.

കുംഭകര്‍ണാ.. ബലവാന്‍മാരില്‍ ബലവാനായ നിന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.. എങ്കിലും നമുക്ക് ബ്രഹ്മാവില്‍ നിന്നും കൂടുതല്‍ വരം നേടേണ്ടതുണ്ട്... രാവണനും സഹോദരന്‍മാരായ കുംഭകര്‍ണനും വിഭീഷണനും ബ്രഹ്മാവിനെ പ്രാര്‍ഥിച്ചുതുടങ്ങി.

ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ആദ്യ വരം രാവണന്. രാവണാ.. നീ ത്രിഭുവനങ്ങള്‍ക്കും അധിപനായിത്തീരും.. ബ്രഹ്മാവ് വരം നല്‍കി. ഇതറിഞ്ഞ് അസ്വസ്ഥനായ ദേവേന്ദ്രന്‍ സരസ്വതീദേവിയുടെ അരികിലെത്തി.

ദേവീ.. അവിടുന്നെങ്കിലും ഞങ്ങളെ രക്ഷിക്കണം.. അല്ലെങ്കില്‍ രാവണനും സഹോദരങ്ങളും ഞങ്ങളെ വച്ചേക്കില്ല ഞാനെന്താണ് വേണ്ടത്? സരസ്വതീദേവി ചോദിച്ചു. കുംഭകര്‍ണന്‍ വരം ചോദിക്കുമ്പോള്‍ അവിടുന്ന് അവന്റെ നാവില്‍ കയറി അത് തടയണം.. ദേവേന്ദ്രന്‍ പറഞ്ഞു.

ശരി..ശരി.. ഞാന്‍ അയാളെക്കൊണ്ട് എന്തെങ്കിലും മണ്ടന്‍ ചോദ്യം ചോദിപ്പിക്കാം. സരസ്വതീദേവി സമ്മതിച്ചു. ദേവന്‍മാരില്ലാത്ത അവസ്ഥയായ നിര്‍ദേവത്വമാണ് കുംഭകര്‍ണന്‍ വരമായി ചോദിക്കാനുറച്ചത്. എന്നാല്‍ സരസ്വതീദേവി ഇടയില്‍ കയറി വിളയാടി.

അതോടെ കുംഭകര്‍ണന് നാക്കുപിഴച്ചു. സ്വാമിന്‍.. അടിയന് നിദ്രാവത്വം വരമായി നല്‍കണേ.. എന്നാണ് കുംഭകര്‍ണന്റെ നാവില്‍ നിന്ന് വീണത്. ഇരുപത്തിനാലുമണിക്കൂറും നീ നിദ്രയില്‍ തന്നെയാകട്ടെ എന്ന് ബ്രഹ്മാവ് വരവും നല്‍കി.

എന്നാല്‍ അപകടം മനസിലാക്കിയ രാവണന്‍ ബ്രഹ്മാവിനെക്കൊണ്ട് വരം മാറ്റിച്ചു. ശരി.. ആറുമാസം തുടര്‍ച്ചയായി ഉറങ്ങുന്ന കുംഭകര്‍ണന്‍ ആറുമാസം തുടര്‍ച്ചയായി ഉണര്‍ന്നിരിക്കുന്നതായിരിക്കും. ബ്രഹ്മാവ് വരം മാറ്റി നല്‍കി. വരം ലഭിച്ചതോടെ ഉറങ്ങിവീണ കുംഭകര്‍ണനെ പിന്നീട് മല്ലന്‍മാര്‍ ചുമന്നാണ് ലങ്കയില്‍ എത്തിച്ചത്.

Ads by Google
TRENDING NOW