Friday, October 20, 2017 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 04.42 PM

കുട്ടിക്കാലത്തെ യാത്രയ്ക്കിടയില്‍ തോണ്ടലും തലോടലും സഹിച്ചിട്ടുണ്ടെന്ന് നൈല ഉഷ

nyla usha, exploited in labor

എല്ലാ തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് നൈല ഉഷ. തന്റെ കുട്ടികാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങിനിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും താനും സഹിച്ചിട്ടുണ്ടെന്നും നൈല വ്യക്തമാക്കി.

റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്. എതൊരു തൊഴില്‍മേഖലയിലും സ്ത്രികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ മാത്രല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശനങ്ങള്‍ ഉണ്ടെന്നും എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആശ്രഹവുമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനെ തടയിടാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലക്ഷക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ദുബായില്‍ ഇത്തതത്തിലൊരു പ്രശവും ഇല്ലെന്ന് അവര്‍ പറഞ്ഞു. എതു പാതിരാത്രിക്കുപോലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും ഒരു ആക്രമണവും ഉണ്ടാകറില്ലെന്നും അവര്‍ വ്യക്തമാക്കി. അവിടുത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമാണെന്നതാണ് അതിന്റെ പ്രത്യേകതയെന്നും കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW