Sunday, October 22, 2017 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 06.02 PM

പനി മരണം: സര്‍ക്കാര്‍ പുറത്തുവിട്ടത് കള്ളക്കണക്കെന്ന് രമേശ് ചെന്നിത്തല

ramesh chennithala, fake accounts, fever

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടേതായി സര്‍ക്കാര്‍ പുറത്തുവിട്ടത് കള്ളക്കാണക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനി ബാധിച്ച് പതിനായിരത്തിലധികം ആളുകള്‍ മരണപ്പെട്ടപ്പോള്‍ മുഖം രക്ഷിക്കാനായി കള്ളക്കണക്കുള്‍ സര്‍ക്കാര്‍ പുറത്തുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പനി വ്യാപകമാകുമ്പോഴും ആരോഗ്യവകുപ്പ് ഉറങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇല്ലാതായ മന്തുരോഗവും കോളറയും സംസ്ഥാനത്ത് വിണ്ടും പടര്‍ന്നുപിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട, ജില്ലകളില്‍ കോളറ പടര്‍ന്നുപിടിക്കുകയാണ്. വെറുതെ പത്രപ്പരസ്യം നല്‍കിയാല്‍ മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളിലെ സംസ്ഥാനം ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങളെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അന്ത്യമോപചാരം അര്‍പ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW