Sunday, October 22, 2017 Last Updated 24 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 05.49 PM

സിനിമ ഇന്‍ടസ്ട്രിയില്‍ നിന്നു തന്നെ പുറത്താക്കാന്‍ ഒരു കോക്കാസ് ഉണ്ടായിരുന്നു: ദിലീപ് പറയുന്നു

uploads/news/2017/08/136384/dl.jpg

തനിക്കു സിനിമകള്‍ ഇല്ലാതിരുന്ന കാലത്തെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങള്‍. ഒരു കാലത്തു തന്നെയും ലാല്‍ ജോസിനേയും കലാഭവന്‍ മണിയേയും ബിജു മേനോനേയും ഇന്‍ഡസ്ട്രിയില്‍ നിന്നു പുറത്താക്കാനുള്ള ഒരു കോക്കസ് ഉണ്ടായിരുന്നു. ഞങ്ങളായിരുന്നല്ലോ കല്ല്യാണത്തിന്റെ സംഘാടകസമതി. കല്ല്യാണത്തിന്റെ പേരില്‍ ചിലരൊക്കെ എതിര്‍ത്തു. എന്റെ കൂടെ നിന്നതു പ്രൊഡ്യൂസര്‍ സുരേഷ് കുമാറാണ്. അദ്ദേഹം പറഞ്ഞത് ഒരാള്‍ ഒരു ജീവിതം തിരഞ്ഞെടുത്താല്‍ അതു പിന്നെ അവരുടെ ലൈഫ് ആണ്, അതില്‍ ഇടപെടുന്നിതിനോട് ഞാന്‍ എതിരാണ് എന്നാണ്. വിവാഹം കഴിഞ്ഞ സമയത്ത് അഞ്ചുമാസത്തോളം തനിക്കു പടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ആ സമയത്തു ചെയ്ത പടങ്ങള്‍ ചിലത് ഇറങ്ങുന്നില്ല, അങ്ങനെ അഭിനയം തല്‍ക്കാലം നിര്‍ത്തി വച്ചു. ജീവിതത്തില്‍ മാറ്റം ഉണ്ടാക്കിയതു ജോക്കര്‍ എന്ന ചിത്രമാണ് എന്നും ദിലീപ് ഒരു അഭിമുഖത്തില്‍ പറയുന്നു. ആ സമയത്തായിരുന്നു. മീനാക്ഷിയുടെ ജനനം. ആ സമയത്ത് മഞ്ജു പറഞ്ഞ ഒരു കാര്യം പ്രസവ സമയത്തു നിങ്ങള്‍ കൂടെ ഉണ്ടാകണം എന്നായിരുന്നു. അങ്ങനെ ഷൂട്ടിങ്ങിനു പോകാതെയിരുന്നു. പിന്നീട് ജോക്കറിന്റെ കാര്യം പറയാനായി ലോഹിസാര്‍ വിളിച്ചു. അതു വരേയുള്ള അനുഭവങ്ങളില്‍ നിന്നു ഞാന്‍ നന്നായി പഠിച്ചു. എക്‌സ്ട്ര എഫര്‍ട്ട് എടുത്തു. അതോടെ മാറ്റം ഉണ്ടായി തുടങ്ങി എന്നും ദിലീപ് പറയുന്നു.

Ads by Google
Advertisement
Saturday 12 Aug 2017 05.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW