Sunday, August 20, 2017 Last Updated 4 Min 47 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.18 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(13)

uploads/news/2017/08/136489/nithyam.jpg

അശ്വതി : ആലോചനയില്ലാത്ത ചില സംഭാഷണങ്ങള്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌.
ഭരണി: തൊഴില്‍പരമായ ഉയര്‍ച്ച കൈവരും. വിദേശയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക്‌ കാര്യങ്ങള്‍ അനുകൂല സ്‌ഥിതിയില്‍ വരും.
കാര്‍ത്തിക: ധനലാഭം, ഉന്നതവിദ്യാഭ്യാസം, സ്‌ഥാനലബ്‌ധി തുടങ്ങിയ ഉത്തമഫലങ്ങള്‍ വന്നുചേരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
രോഹിണി : വളരെ ആലോചിച്ചു മാത്രം കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. യാത്രകള്‍ കൊണ്ട്‌ വളരെ നേട്ടങ്ങള്‍ കൈവരും.
മകയിരം: സുഹൃത്‌ ജനങ്ങളുമായി അകല്‍ച്ച സംഭവിക്കാം. ഏതു കാര്യവും വളരെ സശ്രദ്ധം ചെയ്യുക.
തിരുവാതിര: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും. ധനസമൃദ്ധി കൈവരും.
പുണര്‍തം: പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന്‌ അനുകൂല കാലമല്ല. വളരെ ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുക.
പൂയം: അവിചാരിത ഭാഗ്യാനുഭവങ്ങള്‍ വന്നു ചേരും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും.
ആയില്യം: അവിചാരിത ധനനഷ്‌ടങ്ങള്‍ വന്നു ചേരുന്നതിനു സാധ്യത. എല്ലാ കാര്യത്തിലും മന്ദത അനുഭവപ്പെടാം.
മകം: ധനസംബന്ധമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. അവിചാരിത ധനനഷ്‌ടങ്ങള്‍ വന്നുചേരുന്നതിനു സാധ്യത.
പൂരം: പൊതുവെ എല്ലാ കാര്യത്തിലും തടസ്സം അനുഭവപ്പെടും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകാം.
ഉത്രം: ധനസംബന്ധമായ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കേണ്ടതാണ്‌. ഏതു കാര്യത്തിലും ധനനഷ്‌ടം സംഭവിക്കാം.
അത്തം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. സുഹൃത്‌ജന സഹായം ലഭിക്കും. സാമ്പത്തിക അഭിവൃദ്ധി കൈവരും.
ചിത്തിര: ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിക്കും. സാമ്പത്തിക അഭിവൃദ്ധി കൈവരും.
ചോതി: സ്വപ്രയത്നത്താല്‍ എതിര്‍പ്പുകളെ അതിജീവിക്കുന്നതിനു സാധിക്കും. അവിചാരിതമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാം.
വിശാഖം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ചില വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
അനിഴം: യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. സുഹൃദ്‌ജന സഹായം ലഭിക്കും.
തൃക്കേട്ട: കുടുംബബന്ധങ്ങള്‍ ഉത്തമമായ നിലയില്‍ മുമ്പോട്ടു പോകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്‌
മൂലം: ധനസംബന്ധമായ ഇടപാടുകള്‍ വളരെ ശ്രദ്ധയോടെ നടത്തുക. മധ്യാഹ്നശേഷം കാര്യങ്ങള്‍ക്ക്‌ അനുകൂലസ്‌ഥിതി കൈവരും.
പൂരാടം: നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന സാധനം തിരികെ ലഭിക്കും. ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ഉത്രാടം: ചിന്തിക്കുന്ന കാര്യങ്ങളില്‍ പലതും നടപ്പില്‍ വരും. യാത്രകള്‍ കൊണ്ട്‌ നേട്ടങ്ങള്‍ കൈവരും.
തിരുവോണം: നൂതനസംരഭങ്ങള്‍ തുടങ്ങും. ഏതു കാര്യവും ശരിയായി പരിശ്രമിച്ച്‌ വിജയിപ്പിക്കുവാനായി സാധിക്കും.
അവിട്ടം: എല്ലാ കാര്യത്തിലും ശരിയായ ഉള്‍ക്കാഴ്‌ച വച്ചു പുലര്‍ത്താന്‍ ശ്രമിച്ചാല്‍ വിഷമങ്ങളെ തരണം ചെയ്യാം. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പില്‍ വരുത്തുവാന്‍ കഴിയും.
ചതയം: സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. ഭൂമിസംബന്ധമായ ഇടപാടുകള്‍ ചെയ്യുന്നവര്‍ പ്രത്യേകശ്രദ്ധ പാലിക്കുക.
പൂരുരുട്ടാതി: അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ഏതു കാര്യത്തിനും തടസ്സമുണ്ടാകാം. മാനസിക വിഷമതകള്‍ ഉണ്ടായേക്കാം.
ഉതൃട്ടാതി: യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിനു സാധ്യത. പുതിയ വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും.
രേവതി: സ്വപ്രയത്നത്താല്‍ ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ ചെലുത്തേണ്ടതാണ്‌.

അനില്‍, പെരുന്ന
9847531231

Ads by Google
Sunday 13 Aug 2017 01.18 AM
YOU MAY BE INTERESTED
TRENDING NOW