Tuesday, December 19, 2017 Last Updated 59 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.30 AM

യുവതിയുടെ മരണം ആത്മഹത്യയെന്നു പോലീസ്‌: അന്വേഷിക്കണമെന്നു ബന്ധുക്കള്‍

uploads/news/2017/08/136513/c5.jpg

മാവേലിക്കര: തെക്കേക്കര പൊന്നേഴയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പോലീസ്‌. ദുരൂഹത അവശേഷിക്കുന്നതായി ബന്ധുക്കള്‍.
ഉമ്പര്‍നാട്‌ സരസമ്മ വിലാസത്തില്‍ ബിനീഷിന്റെ (40) ഭാര്യ മാന്നാര്‍ കുട്ടമ്പേരൂര്‍ ലീലാ ഭവനത്തില്‍ ലിജിമോളെ (30)യാണു ബിനീഷിന്റെ പൊന്നേഴയിലെ ബന്ധുവിന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ വെള്ളിയാഴ്‌ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
നാലുമാസം പ്രായമുള്ള മകള്‍ക്ക്‌ രാവിലെ പാല്‍ കൊടുത്ത ശേഷം തുണി കഴുകാനായി കിണറിനു സമീപത്തേക്കു പോയ ലിജിമോളെ കാണാതായതായി വീട്ടുകാര്‍ പറയുന്നു.
വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞ്‌ 9.30 ന്‌ വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം കുട്ടംപേരൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വിവാഹ ശേഷം ബന്ധുക്കളെ കാണാന്‍ ലിജിമോളെ ബിനീഷ്‌ അനുവദിച്ചിരുന്നില്ല. ബുധനാഴ്‌ച പൊന്നേഴയിലെ വീട്ടില്‍ വന്ന ബന്ധുക്കളോടും ബിനീഷ്‌ അപമര്യാദയായി പെരുമാറിയെന്നും ലിജിമോളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.
വീട്ടുകാരുമായി പിണങ്ങി ബിനീഷ്‌ ഭാര്യക്കൊപ്പം തെക്കേക്കര വില്ലേജ്‌ ഓഫീസിനു സമീപമുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
ലിജിമോളുടെ പ്രസവത്തെ തുടര്‍ന്നാണ്‌ പൊന്നേഴയിലെ മാതൃ സഹോദരിയുടെ വീട്ടിലേക്ക്‌ താമസം മാറ്റിയത്‌.
ലിജി മരിച്ചതിന്റെ തലേ ദിവസവും ഇവരുടെ വീട്ടില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ബിനീഷ്‌ പോലീസ്‌ കസ്‌റ്റഡിയിലാണ്‌.

Ads by Google
Sunday 13 Aug 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW