Monday, December 18, 2017 Last Updated 55 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.39 AM

ആക്രമിച്ചാല്‍ ഉത്തരകൊറിയ 'ശരിക്കും ഖേദിക്കും': ട്രംപ്‌

uploads/news/2017/08/136541/in4.jpg

വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രദേശത്തിനോ സഖ്യത്തിനോ എതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ഉത്തരകൊറിയ "ശരിക്കും ഖേദിക്കും "എന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌.
മിസൈല്‍, ആണവപദ്ധതികളെത്തുടര്‍ന്ന്‌ അമേരിക്കന്‍ പിന്തുണയോടെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനൊരുങ്ങിയതിനേത്തുടര്‍ന്ന്‌ അമേരിക്കന്‍ അധീനതയിലുള്ള ഗുവാം ദ്വീപില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിന്റെ ഭീഷണിയെത്തുടര്‍ന്നാണ്‌ ട്രംപിന്റെ മറുപടി.
ആണവശേഷിയുള്ള ഉത്തരകൊറിയ ബുദ്ധിമോശം കാട്ടിയാല്‍ തിരിച്ചടിക്കു യു.എസ്‌. സേന തയാറായിരിക്കുകയാണെന്ന്‌ ഇന്നലെ രാവിലെ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. കൊറിയന്‍ ഉപദ്വീപില്‍ "ഇന്നു രാത്രി" തന്നെ ആക്രമണം നടത്താന്‍ സജ്‌ജമാണെന്ന്‌ പെന്റഗണ്‍ അധികൃതരെ ഉദ്ധരിച്ച്‌ ഫോക്‌സ്‌ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതേസമയം ദേശീയ സുരക്ഷാ ഉദ്യോഗസ്‌ഥരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം "സമാധാനപരമായ പരിഹാരത്തിനാണ്‌" ശ്രമിക്കുന്നതെന്ന്‌ ട്രംപ്‌ പറഞ്ഞു.
കൊറിയന്‍ മുനമ്പില്‍ യുദ്ധഭീതി നിലനില്‍ക്കെ ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കണമെന്നും മേഖലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഇരുപക്ഷവും വിട്ടുവീഴ്‌ചകള്‍ക്കു തയാറാകണമെന്നുമുള്ള സന്ദേശവുമായി ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിങ്‌ രംഗത്തെത്തിയതും ശ്രദ്ധേയമായി. ട്രംപ്‌ സ്വരം കടുപ്പിച്ചതിനു പിന്നാലെയാണ്‌ ഉത്തരകൊറിയയുമായി സൗഹൃദമുള്ള ചൈന സമവായ നീക്കവുമായെത്തിയത്‌. ട്രംപുമായി ഇന്നലെ ടെലിഫോണില്‍ സംസാരിച്ച ചൈനീസ്‌ പ്രസിഡന്റ്‌ പ്രബല ശക്‌തിയെന്ന നിലയില്‍ സംയമനം പാലിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാകരുത്‌. പ്രശ്‌നപരിഹാരം ചര്‍ച്ചകളിലൂടെ സാധ്യമാക്കാന്‍ പരസ്‌പര ബഹുമാനത്തിലധിഷ്‌ഠിതമായി യു.എസുമായി സമ്പര്‍ക്കം പുലര്‍ത്തി മധ്യസ്‌ഥത വഹിക്കാന്‍ തയാറാണ്‌. പ്രകോപനം സൃഷ്‌ടിക്കുന്ന സമീപനത്തില്‍നിന്ന്‌ ഉത്തരകൊറിയ പിന്‍മാറണമെന്ന യു.എസിന്റെ നിലപാടിനെ അനുകൂലിക്കുന്നതായും ചിന്‍പിങ്‌ പറഞ്ഞു.

Ads by Google
Sunday 13 Aug 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW