Sunday, August 20, 2017 Last Updated 8 Min 51 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.49 AM

ഗബ്രിയേല്‍ ജലരാജാവ്‌

uploads/news/2017/08/136580/k2.jpg

ആലപ്പുഴ: 65-ാംമതു നെഹ്‌റു ട്രോഫി ജലമേളയില്‍ തുരുത്തിപ്പുറം ബോട്ട്‌ക്ലബ്‌ തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്‌.
കൈനകരി യു.ബി.സി. തുഴഞ്ഞ മഹാദേവികാട്‌ കാട്ടില്‍തെക്കേതില്‍ ചുണ്ടനെ ഫോട്ടോഫിനിഷിങ്ങില്‍ പിന്തള്ളിയാണ്‌ ഗബ്രിയേലും തുരുത്തിപ്പുറം ബോട്ട്‌ ക്ലബ്ബും കന്നിക്കിരീടം ചൂടിയത്‌. എറണാകുളം ജില്ലയില്‍നിന്നുള്ള ക്ലബ്ബ്‌ നെഹ്‌റു ട്രോഫി നേടുന്നതും ഇതാദ്യം. ഫൈനലില്‍ 4.17.42 മിനിറ്റില്‍ ഗബ്രിയേല്‍ ഫിനിഷ്‌ ചെയ്‌തു. 4.17.72 മിനിറ്റില്‍ മഹാദേവികാട്‌ കാട്ടില്‍തെക്കേതില്‍ തൊട്ടുപിന്നിലെത്തി. ഹാട്രിക്ക്‌ മോഹവുമായെത്തിയ കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബിന്റെ പായിപ്പാടന്‌ മൂന്നാം സ്‌ഥാനംകൊണ്ട്‌(4.17.99 മിനിറ്റ്‌) തൃപ്‌തിപ്പെടേണ്ടിവന്നു. കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്ബിന്റെ കാരിച്ചാല്‍ (4.19.00 മിനിറ്റ്‌) നാലാം സ്‌ഥാനം നേടി.ലൂസേഴ്‌സ്‌ ഫൈനല്‍
യഥാക്രമം ആദ്യനാലുസ്‌ഥാനങ്ങള്‍: ആയാപറമ്പ്‌ പാണ്ടി(4.37.10), ആയാപറമ്പ്‌ വലിയ ദിവാന്‍ജി(4.37.24), സെന്റ്‌ പയസ്‌ ടെന്‍ത്‌(4.39.17), വെള്ളംകുളങ്ങര(4.43.65). രണ്ടാം ലൂസേഴ്‌സ്: നടുഭാഗം(4.39.10), ചമ്പക്കുളം പുത്തന്‍ ചുണ്ടന്‍(4.47.81), ആനാരി പുത്തന്‍ ചുണ്ടന്‍(4.53.20), ശ്രീഗണേശന്‍(4.54.15). മൂന്നാംലൂസേഴ്‌സ്: സെന്റ്‌ ജോര്‍ജ്‌(5.31.75), കരുവാറ്റ ശ്രീവിനായകന്‍(5.35.48), കരുവാറ്റ (5.47.98).
വെപ്പ്‌ എ ഗ്രേഡ്‌: ചെത്തിക്കാടന്‍(4.41.16), അമ്പലക്കടവന്‍(4.41.88), കോട്ടപ്പറമ്പന്‍(4.42.59), പുളിക്കത്തറ ഷോട്ട്‌(4.46.54). വെപ്പ്‌ ബി ഗ്രേഡ്‌: ചിറമേല്‍ തോട്ടുകടവന്‍(5.59.90), എബ്രഹാം മൂന്നു തൈക്കല്‍(6.00.90), പുന്നത്രപുരയ്‌ക്കല്‍(6.52.37), പനയക്കഴിപ്പ്‌(7.52.39). ഇരുട്ടുകുത്തി എ ഗ്രേഡ്‌: മൂന്നുതൈക്കല്‍(4.38.89), തുരുത്തിത്തറ(4.39.19), ഡായി നമ്പര്‍ 1 (5.11.19), മാമ്മൂടന്‍(5.12.00). ഇരുട്ടികുത്തി ബി ഗ്രേഡ്‌: വടക്കുംനാഥന്‍(5.13.66), തുരുത്തിപ്പുറം(5.18.56), സെന്റ്‌ സെബാസ്‌റ്റ്യന്‍(5.49.46), ശരവണന്‍(6.19.22). ചുരുളന്‍: വേലങ്ങാടന്‍, കോടിമത, വേങ്ങല്‍ പുത്തന്‍വീട്‌. തെക്കനോടി (തറവള്ളം-വനിത): സാരഥി(6.14.32), ദേവസ്‌(6.30.23), കാട്ടില്‍തെക്കേതില്‍(6.43.94). തെക്കനോടി (കെട്ടുവള്ളം-വനിത): ചെല്ലിക്കാടന്‍(6.18.17), കാട്ടില്‍തെക്ക്‌(6.48.03), കമ്പിനി(7.13.19).
മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേള ഉദ്‌ഘാടനം ചെയ്‌തു. ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ്‌ ചാണ്ടി, ഇ. ചന്ദ്രശേഖരന്‍, മാത്യു.ടി. തോമസ്‌, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജമ്മു-കാശ്‌മീര്‍ ധനമന്ത്രി ഹസീബ്‌ എ. ഡ്രാബു തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌റ്റാര്‍ട്ടിങ്‌ സംവിധാനം പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന്‌ മേളയിലുടനീളം തര്‍ക്കങ്ങള്‍ ഉണ്ടായതിനാല്‍ മത്സരങ്ങള്‍ വൈകി.
രാത്രി ഏഴു മണിയോടെ ഇരുട്ട്‌ വ്യാപിച്ച ശേഷമാണ്‌ ഫൈനല്‍ നടന്നത്‌. സ്‌റ്റാര്‍ട്ടിങ്‌ നീതിപൂര്‍വ്വമായില്ലെന്ന്‌ ആരോപിച്ച്‌ കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബിലെ തുഴച്ചില്‍കാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Sunday 13 Aug 2017 01.49 AM
YOU MAY BE INTERESTED
TRENDING NOW