Sunday, October 22, 2017 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.49 AM

ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

uploads/news/2017/08/136581/k3.jpg

തിരുവനന്തപുരം: എന്‍.സി.പി. സംസ്‌ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. ഐ.ജി: എസ്‌. ശ്രീജിത്തിനാണ്‌ അന്വേഷണച്ചുമതല. എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റിയംഗം റാണി സാംജി, പൊതുപ്രവര്‍ത്തകന്‍ പായ്‌ച്ചിറ നവാസ്‌ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണത്തിനു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ഉത്തരവിട്ടത്‌. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചെന്നാണു പരാതി.

ഉഴവൂരിന്റെ നില വഷളാക്കി മരണത്തിനു തൊട്ടുമുമ്പു വന്ന ഫോണ്‍ വിളികളെക്കുറിച്ചും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. ഉഴവൂരിനെ പാര്‍ട്ടിയില്‍ തന്നെയുള്ള ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ്‌ ആരോപണം. എന്‍.സി.പി. നേതാവും കേരള അഗ്രോ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ മയൂരി സുള്‍ഫിക്കറിനെ തല്‍സ്‌ഥാനത്തുനിന്നു നീക്കണമെന്നും എന്‍.സി.പി. നേതൃത്വം മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 13 Aug 2017 01.49 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW