Sunday, December 17, 2017 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 08 Oct 2017 02.07 AM

മഴേയ്‌ . ഇയ്യ്‌ പെയ്യ്‌ പെയ്യ്‌-കവിത

uploads/news/2017/10/153458/sun5.jpg

ഒരു തുള്ളിയേ പെയ്‌തുള്ളൂ.
നിലം തൊടും മുന്‍പേ
കരിഞ്ഞ മണം പൊങ്ങി.
ഇനി പെയ്യണോന്നു സംശയിച്ച്‌ സംശയിച്ച്‌
എങ്ങോ മറഞ്ഞു.
എല്ലാ അമ്പലങ്ങളും എല്ലാ മസ്‌ജിദുകളും
എല്ലാ ചര്‍ച്ചുകളും കോറസായി നിര്‍ബന്ധിച്ചു.
മഴേയ്‌ പെയ്യ്‌, പെയ്യ്‌.
കൊതി തീരെ പെയ്‌തു. ആവേശത്തോടെ പെയ്‌തു.
കോണ്‍ക്രീറ്റുനിലംതണുപ്പിച്ച്‌ ചരിവിലൂടെ ഒഴുകിയിറങ്ങി.
അടഞ്ഞ കാനകളിലെ ദുര്‍ഗന്ധം
മുഴുക്കെ പുറത്തേക്ക്‌ വലിച്ചിട്ടു.
മണ്ണിലേക്കിറങ്ങാന്‍ സുഷിരങ്ങളില്ലാതെ
അരീക്കോട്ടെ അബ്‌ദുക്കാട്‌ പരാതി പറഞ്ഞു.
ഞാനെത്ര ക്ലാസെടുത്തു,
എത്ര വോയിസ്‌ മെസേജും വീഡിയോയും
എഫ്‌ബിയിലും വാട്ട്‌സപ്പിലും ഷെയര്‍ ചെയ്‌തു.
ആള്‍ക്കാര്‌ ശ്രദ്ധിക്കെണ്ടേ?
ഓല്‌ക്ക് ഫോര്‍വേഡ്‌ ചെയ്യല്ലാണ്ടെന്താ പണി.
അബ്‌ദുക്ക കയ്യൊഴിഞ്ഞു.
ഒഴുകിപ്പരക്കാന്‍ പാടങ്ങളില്ലാതെ,
കണ്ണന്‍ വരാല്‍ നീന്തിയിരുന്ന കൈത്തോടുകളില്ലാതെ
നഗരത്തില്‍ തന്നെ തമ്പടിച്ചു.
കുനിയയെയും ഡെങ്കിയെയും കൂടെത്താമസിപ്പിച്ചു.
മുകളിലൂടെ വിമാനമോടിച്ചാരോവടക്കോട്ട്‌ പറക്കുന്നുണ്ട്‌.
അടുത്ത മഴക്കാലം വരെ സങ്കടമഴ
പെയ്‌തുകൊണ്ടേയിരിക്കും.
ഒപ്പം, പരിദേവന മഴ, പരാതി മഴ,
ആര്‍ത്തി മഴ, ചൂഷണ മഴ,
അവസരം മുതലാക്കി മഴ.
ഇനിയും എണ്ണിപ്പറയാനുള്ളത്‌ ബാക്കിവെച്ച്‌
ശരിക്കുള്ള മഴ കണ്ണടച്ചു.

ഇക്‌ബാല്‍ വെളിയങ്കോട്‌

Ads by Google
Sunday 08 Oct 2017 02.07 AM
YOU MAY BE INTERESTED
TRENDING NOW