Tuesday, December 19, 2017 Last Updated 51 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 12.05 PM

സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസൻസുള്ള വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നു; പ്രതിമാസം 1800 റിയാൽ വേതനo.

uploads/news/2017/10/153856/gulf091017i.jpg

റിയാദ് :സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസൻസുള്ള വേലക്കാരികളെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് നീക്കം. ലൈസൻസുള്ള വേലക്കാരികളെ റിക്രൂട്ട് ചെയ്ത് നൽകുമെന്ന് അറിയിച്ച് പ്രമുഖ റിക്രൂട്ട്‌മെന്റ് കമ്പനി പരസ്യം ചെയ്തു. പ്രതിമാസം 1800 റിയാൽ വേതനത്തിന് ഡ്രൈവിംഗ് ലൈസൻസുള്ള വേലക്കാരിയെ ലഭ്യമാക്കുമെന്നാണ് റിക്രൂട്ട്‌മെന്റ് കമ്പനിയുടെ വാഗ്ദാനം.

വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്നതിനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ തീരുമാനം പുറത്തു വന്ന് ദിവസങ്ങൾ പിന്നിടുന്നതിനു മുമ്പാണ് പുതിയ അവസരം പ്രയോജനപ്പെടുത്തുന്നതിന് റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ നീക്കം തുടങ്ങിയത്.

വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വരുന്നയുടൻ വേലക്കാരികളെ ഡ്രൈവർമാരായും പ്രയോജനപ്പെടുത്തുന്നതിന് കുടുംബങ്ങൾക്ക് സാധിക്കുമെന്ന കാര്യം കണക്കിലെടുത്താണിത്.

നിരവധി സൗദി കുടുംബങ്ങളാണ് ഡ്രൈവിംഗ് ലൈസൻസുള്ള വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് റിക്രൂട്ട്‌മെന്റ് കമ്പനിയെ സമീപിക്കുന്നത്. വീട്ടുജോലികൾക്ക് കുടുംബങ്ങളെ സഹായിക്കുന്നതോടൊപ്പം തന്നെ പ്രധാന ആവശ്യങ്ങൾക്കും അടിയന്തര സാഹചര്യങ്ങളിലും പുറത്തേക്ക് പോകുന്നതിനും ഡ്രൈവിംഗ് ലൈസൻസുള്ള വേലക്കാരികളുടെ സേവനം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.

ഇതിലൂടെ ഭീമമായ തുക ലാഭിക്കുന്നതിനും കുടുംബങ്ങൾക്ക് സാധിക്കും. ഡ്രൈവറെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവുകളും ഡ്രൈവറുടെ വേതനം, താമസം, ഭക്ഷണം, ചികിത്സ, വാർഷിക ലീവ്, ടിക്കറ്റ് എന്നിവക്കുള്ള ചെലവുകളും ലാഭിക്കുന്നതിന് ലൈസൻസുള്ള വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ കഴിയും. കുട്ടികളുടെയും വീട്ടിലെ സ്ത്രീകളുടെയും സുരക്ഷക്ക് പുരുഷ ഡ്രൈവർമാരെ അപേക്ഷിച്ച് വനിതാ ഡ്രൈവർമാരാണ് കൂടുതൽ നല്ലത് എന്ന വസ്തുതതയും ഡ്രൈവിംഗ് ലൈസൻസുള്ള വേലക്കാരികൾക്കുള്ള ഡിമാന്റ് വർധിപ്പിക്കും.

ഡ്രൈവിംഗ് അനുമതി നിലവിൽവരുന്നതോടെ ഹൗസ് ഡ്രൈവർമാരായി വിദേശ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനും അവസരമൊരുങ്ങും. എന്നാൽ ടാക്‌സി ഡ്രൈവർമാരായി വിദേശ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കില്ലെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് സൗദി വനിതകളെ അനുവദിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി 2018 ജൂൺ 24 മുതലാണ് നിലവിൽവരിക. അതിനു മുമ്പു തന്നെ ഡ്രൈവിംഗ് ലൈസൻസുള്ള വേലക്കാരികളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിനാണ് റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രമിക്കുന്നത്.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Monday 09 Oct 2017 12.05 PM
YOU MAY BE INTERESTED
TRENDING NOW