Sunday, July 22, 2018 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 02.13 PM

പാഞ്ചജന്യം ശ്രീകൃഷ്ണന്റെ പക്കലെത്തിയത് എങ്ങനെ...? രസകരമായ ഈ കഥ വായിക്കാം.

''സമുദ്രത്തിനടിയില്‍ പഞ്ചജന്‍ എന്നൊരു അസുരന്‍ ശംഖിനുള്ളില്‍ കഴിയുന്നുണ്ട്. അവനാണ് സാന്ദീപനി മഹര്‍ഷിയുടെ മകനെ തട്ടിയെടുത്തിരിക്കുന്നത്.''
uploads/news/2017/10/153877/Weeklypuranakdha091017.jpg

സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്‍മാരായിരുന്നു ശ്രീകൃഷ്ണനും ബലരാമനും.
ഒരു ദിവസം ഗുരു അവരോടു പറഞ്ഞു:

''ശിഷ്യന്‍മാരേ... കുളിക്കാനായി പോയ എന്റെ മകന്‍ സമുദ്രത്തില്‍ അകപ്പെട്ടു. നിങ്ങള്‍ വേഗം പോയി അവനെ രക്ഷിച്ചു കൊണ്ടുവരണം.''
''തീര്‍ച്ചയായും ഗുരുദേവാ... ഞങ്ങള്‍ അങ്ങയുടെ മകനുമായി ഉടനെത്താം.''

ശ്രീകൃഷ്ണനും ബലരാമനും വൈകാതെ സമുദ്രതീരത്തെത്തി. എന്നിട്ട് സമുദ്രത്തിന്റെ ദേവനായ വരുണനെ പ്രത്യക്ഷപ്പെടുത്തി.
''സമുദ്രത്തിനടിയില്‍ പഞ്ചജന്‍ എന്നൊരു അസുരന്‍ ശംഖിനുള്ളില്‍ കഴിയുന്നുണ്ട്. അവനാണ് സാന്ദീപനി മഹര്‍ഷിയുടെ മകനെ തട്ടിയെടുത്തിരിക്കുന്നത്.'' വരുണന്‍ പറഞ്ഞു.

അതുകേട്ടതും ശ്രീകൃഷ്ണന്‍ സമുദ്രത്തിലേക്ക് ഊളിയിട്ടു. എന്നിട്ട് ശംഖിനുള്ളില്‍ കഴിയുന്ന പഞ്ചജന്‍ എന്ന അസുരനെ കണ്ടെത്തി.
''ഹും... നീയാണല്ലേ സാന്ദീപനി മഹര്‍ഷിയുടെ മകനെ തട്ടിയെടുത്ത അസുരന്‍! എന്റെ ഗുരുവിന് സങ്കടമുണ്ടാക്കിയ നീയിനി ഒരു നിമിഷം ജീവിച്ചിരുന്നുകൂടാ.'' ശ്രീകൃഷ്ണന്‍ ആ നിമിഷംതന്നെ അവനെ വകവരുത്തി. എന്നിട്ട് ശംഖിനുള്ളില്‍നിന്നും മഹര്‍ഷിയുടെ മകനെ കണ്ടെത്തി.

വൈകാതെ അവര്‍ അവിടെനിന്നും ഗുരുവിന്റെ അടുത്തേക്ക്് നീങ്ങി. പഞ്ചജന്‍ വസിച്ചിരുന്ന ശംഖും അവര്‍ കൂടെ കരുതിയിരുന്നു. മകനെ തിരിച്ചുകിട്ടിയപ്പോള്‍ സാന്ദീപനി മഹര്‍ഷിക്ക് സന്തോഷമായി.

അദ്ദേഹം ശ്രീകൃഷ്ണനേയും ബലരാമനേയും ചേര്‍ത്തുപിടിച്ച് അനുഗ്രഹിച്ചു. ഉടന്‍ ശ്രീകൃഷ്ണന്‍ പഞ്ചജന്‍ കഴിഞ്ഞിരുന്ന ശംഖെടുത്ത് ഉറക്കെ ഊതി. ആ ശംഖാണ് പിന്നീട് പാഞ്ചജന്യം എന്ന പേരില്‍ അറിയപ്പെട്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW