Sunday, December 17, 2017 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 02.49 PM

അനക്കോണ്ടയും ജഗ്വാറിന് ഇര, കരയിലും, വെള്ളത്തിലുമിട്ട് പാമ്പ് ഭീമനെ കീഴ്‌പ്പെടുത്തിയത് ഇങ്ങനെ..ദൃശ്യങ്ങള്‍ വൈറല്‍

Jaguar,  Anaconda

കണ്ണില്‍പ്പെടുന്നതെന്തും ജഗ്വാറിന് ഇരയാണ്. അതിപ്പോള്‍ അനക്കോണ്ടയാണ് മുന്നില്‍ വരുന്നതെങ്കില്‍ അതിനെപ്പോലും ജാഗ്വാര്‍ കീഴ്‌പ്പെടുത്തു. അനക്കോണ്ടയെ വേട്ടയാടുന്ന ജാഗ്വാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വന്യജീവി ഫോട്ടോഗ്രാഫറായ ക്രിസ് ബ്രണ്‍സ്‌കില്‍ ആണ് ബ്രസീലിലെ മാടോ ഗ്രോസ്ലോയിക്കു സമീപം പാന്റനാലില്‍ ക്വീബ നദിക്കരയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറ്റുമേറ്റ് നദിക്കരയില്‍ വിശ്രമിക്കുകയായിരുന്നു അനക്കോണ്ട. മഞ്ഞ അനക്കോണ്ടയാണ് ജഗ്വറിന്റെ കൈയില്‍ പെട്ടത്്.

അനക്കോണ്ട കിണഞ്ഞു ശ്രമിച്ചെങ്കിലും കരയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പഴുതുപോലും ജഗ്വാര്‍ ഇരയ്ക്ക് കൊടുത്തില്ല, ജഗ്വാറിന്റെ മൂക്കില്‍ കടിച്ചും എല്ലാം രക്ഷപ്പെടാന്‍ അനക്കോണ്ട ശ്രമം നടത്തി. പിന്നാലെ വെള്ളത്തിലേയ്ക്ക് ചാടി. എന്നാല്‍ പിറകേ ജഗ്വാറും വെള്ളത്തില്‍ ചാടി പിടുത്തം ഇട്ടു. അവസാനം ഇരയെയും പൊക്കി ജഗ്വാര്‍ കാട്ടിലേയ്ക്ക് മറയുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW